മരത്തിലുണ്ടാകുന്ന ഏറ്റവും വലിപ്പമേറിയ ഫലം. 35 കിലോ വരെ എത്തും സാധാരണ ഭാരം.നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിന്റെയും ദേശീയ ഫലം.ചക്കയുടെ പ്രാധാന്യം നാം തിരിച്ചറിഞ്ഞുതുടങ്ങുന്നേയുള്ളൂ. അലസമായി ഉപേക്ഷിക്കുന്ന ചക്കയുടെ ഗുണം അറിഞ്ഞാൽ നാം അമ്പരന്നുപോകും. വിശപ്പ് ശമിപ്പിക്കാനും ശരീരത്തെ ആരോഗ്യത്തോടെ കാത്തുരക്ഷിക്കാനും ചക്കപോലെ ഫലപ്രദമായ മറ്റൊരു ഫലമില്ല. അരിയും പച്ചക്കറിയും കിട്ടാതെ വന്നാലും വളരെനാൾ ജീവിച്ച് പോകാൻ ചക്ക ധാരാളം. അത്രയധികം ധാതുക്കളും വിറ്റാമിനുകളും അതിൽ അടങ്ങിയിട്ടുണ്ട്. അങ്ങനെയുള്ള മറ്റൊരുഫലം ലോകത്തില്ല. പത്ത് ചക്കച്ചുള കഴിച്ചാൽ ഒരു ദിവസം മറ്റൊന്നും കഴിക്കേണ്ട. ജീവൻ നിലനിർത്താൻ ഇത് മാത്രംമതി. പഴുത്ത ചക്കയാണെങ്കിൽ നിരവധി ഗുണങ്ങൾ വേറെ. ചക്കയെക്കുറിച്ച് കൂടുതൽ അറിയാം. ചക്ക വന്ന വഴി ആർട്ടോ കാർപ്പസ് ഹെറ്റേറോഫില്ലസ് (Artocarpus hetcrophylluslem) എന്ന ശാസ്ത്ര നാമത്തിലാണ് ചക്ക അറിയപ്പെടുന്നത്. സംസ്കൃതത്തിൽ പനസി എന്നുപറയും. ജന്മദേശം ഇന്ത്യയാണ്. മെറാസിയെ (ങീൃമരമല) കുടുംബത്തിൽപെട്ടതാണ്. ജാക്ക എന്ന പോർച്ചുഗീസ് പദത്തിൽനിന്നാണ് ചക്ക എന്ന മലയാളപദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ധാരാളം പശയുള്ളത്, കായുള്ളത് എന്ന അർഥത്തിൽ ഇതിന്റെ വൃക്ഷത്തിന് പ്ലാവ് എന്നും പേരുകിട്ടി. ഇന്ത്യയിൽ പശ്ചിമഘട്ടത്തിലാണ് പ്ലാവ് ആദ്യമായി കണ്ടെത്തിയത്. ആഫ്രിക്ക, തായ്ലാൻഡ്, ജമൈക്ക, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക, ബ്രസീൽ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഈ വൃക്ഷം വളരുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്. ബംഗ്ലാദേശിന്റെ ദേശീയവൃക്ഷം ചക്കയുടെ ജന്മദേശം ഇന്ത്യ ആണെങ്കിലും പ്ലാവിനെ ദേശീയ വൃക്ഷമായി അംഗീകരിച്ചിട്ടുള്ളത് ബംഗ്ലാദേശാണ്. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിരിക്കുന്നു. ചക്ക ഉൽപാദിപ്പിക്കുന്നതിൽ ഒന്നാംസ്ഥാനത്ത് ഇന്ത്യയാണുള്ളത്; ഒരു കോടി ടൺ.
കുടലിലെ കാൻസറിനു വരെയുള്ള ഔഷധം ചക്കയിലുണ്ടെന്ന് ആയുർവേദം ഉറപ്പു നൽകുന്നു. പൊതുവേ ക്ഷാരഗുണമാണു ചക്കയ്ക്ക്. ചക്ക വയറ്റിലെത്തിയാൽ കുടലിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തും. ദഹനം കൂടും. അന്നജം, സോഡിയം, പൊട്ടാസിയം, ഗ്ലൂക്കോസ് എന്നിവ ചക്കയിൽ സുലഭം. നിർജലീകരണം തടയും. അതിനാൽ വേനലിൽ ഉത്തമം. ക്ഷാര ഗുണമായതിനാൽ അസിഡിറ്റിക്കും പരിഹാരമാണ്.
പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സംപുഷടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ചക്കയിൽ നിന്നുണ്ടാക്കാം. ചക്കകുരുവിന്റെ പുറത്തെ പാട എടുത്ത് പച്ചമുളകും ചുവന്നുള്ളിയും ചേർത്ത് വറുത്തെടുക്കുന്ന െമഴുക്കുപുരട്ടി പത്തനംതിട്ടക്കാരുടെ സ്പെഷൽ ആണ്.
ചക്കപ്പുഴുക്ക് പ്രമേഹം നിയന്ത്രണത്തിലാക്കാൻ സഹായിക്കുമെന്ന റിപ്പോർട്ടുകൾ പ്രമേഹരോഗികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. പച്ച ചക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കാര്യമായി താഴ്ത്തുമെന്നും ഇൻസുലിനും മരുന്നും ഡോസ് പാതിയായി കുറയ്ക്കാൻ സഹായിക്കുമെന്നും വാർത്തകൾ വന്നതോടെ കേരളത്തിൽ ചക്കയ്ക്ക് പ്രിയമേറി. ഗോതമ്പുകഞ്ഞിയുടെയും ചപ്പാത്തിയുടെയും മടുപ്പിൽ നിന്നുള്ള മോചനം എത്ര ആശ്വാസകരമാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കുറവു വരുമെന്നതിനാൽ പ്രമേഹത്തിന്റെ മരുന്നുകളോ, ഇൻസുലിനോ എടുക്കുന്നവർ ഡോക്ടറെ അറിയിക്കേണ്ടതാണ്. കൃത്യമായി ഷുഗർ ലെവൽ നോക്കുകയും വേണം. ചക്കയുടെ കൂടെ മരുന്നോ ഇൻസുലിനോ ചേർന്നു പഞ്ചസാരയുടെ അളവ് തീരെ കുറഞ്ഞു പോയാൽ അപകടമാകും.
ചക്കപ്പുഴുക്കിൽ ചേർക്കുന്ന തേങ്ങ, എണ്ണ, ഓരോരുത്തരുടെയും ശാരീരിക പ്രത്യേകതകൾ ഇവയും ശ്രദ്ധിക്കണമെന്നു മാത്രം. പച്ചച്ചക്കയിൽ അന്നജത്തിന്റെ അളവ് കുറവായതും ശരീരം ആഗിരണം ചെയ്യാത്ത ഫൈബർ (നാര്) അടങ്ങിയിട്ടുള്ളതുമാണു രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. പക്ഷേ പ്രോട്ടീനിന്റെ അളവു കുറവായതിനാൽ മീൻ, ഇറച്ചി, കടല, പയർ, പരിപ്പ് തുടങ്ങിയ കറികളോടൊപ്പം കഴിക്കുന്നതാണ് നല്ലത്.
ചക്ക വിഭവങ്ങൾ
1.ചക്കപ്പഴം പാല് ഹല്‍വ
ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്സിയില്‍ അരച്ചെടുക്കുക. വെള്ളത്തിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി നൂല്പരുവമാകുന്നതുവരെ ചൂടാക്കുക. അതിലേക്ക് ചക്ക അരച്ചത് ചേര്‍ത്ത് ജലാംശം ഇല്ലാതാകുന്നതുവരെ ഇളക്കുക. മുറുകി കഴിയുമ്പോള്‍ പാല് ചേര്‍ത്തു വീണ്ടും ഇളക്കുക. അല്പം മുറുകിക്കഴിയുമ്പോള് നെയ്യില്‍ അല്പം മാറ്റിവച്ചശേഷം ബാക്കിയുള്ളത് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഏലക്കായും ചേര്‍ക്കുക. നന്നായി മുറുകിക്കഴിയുമ്പോള് ഹല്‍വ സൂക്ഷിച്ചു വയ്ക്കാന്‍ തയാറാക്കി വച്ചിരുന്ന പാത്രത്തിന്റെ ഉള്ളില്‍ ബാക്കിയുള്ള നെയ്യ് പുരട്ടി ഹല്‍വ നിറച്ച് മുകളില്‍ നിന്ന് അമര്‍ത്തുക. കശുവണ്ടി നെടുകെ പിളര്‍ന്ന് ഹല്‍വയുടെ മുകളില്‍ വച്ച് അലങ്കരിക്കുക.
2. റോസ്റ്റഡ് റവ ചക്കപ്പഴം ഉണ്ട
വറുത്ത റവയില്‍ നിന്ന് ഒരു കപ്പ് ഒരു മുറത്തില്‍ ഇടുക. തുടര്‍ന്നു ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി ബാക്കിയുള്ള നാല് കപ്പ് റവ റോസ്റ്റ് ചെയ്തെടുത്ത് വാങ്ങിവയ്ക്കുക. ചക്കപ്പഴം ആവിയില്‍ വേവിച്ച് മിക്സിയില്‍ അരച്ചെടുക്കുക. തുടര്‍ന്ന് ശര്‍ക്കര ഉരുക്കി നൂല്പ്പരുവമാകുമ്പോള് അരച്ചെടുത്ത ചക്കപ്പഴം ചേര്‍ത്ത് ജലാംശം പൂര്‍ണമായും നീങ്ങുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഏലക്കാ പൊടിച്ചത് ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് നെയ്യും റോസ്റ്റ് ചെയ്ത റവയും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. തുടര്‍ന്ന് ചെറിയ ഉരുളകളാക്കി മുറത്തിലെ റവയില്‍ മുക്കി ഉപയോഗിക്കാം.
3. ചക്കപ്പഴം അരി ഉണ്ട
പച്ചരി പൊടിച്ചത് ചീനച്ചട്ടിയില്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. വാങ്ങി തണുക്കുന്നതിനു വയ്ക്കുക( മറ്റൊരു പാത്രത്തിലേക്ക് പകര്ന്നില്ലെങ്കില് ചീനച്ചട്ടിയുടെ ചൂടു മൂലം കരിയാന്‍ സാധ്യതയുണ്ട്). ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്സിയില്‍ അരച്ചെടുക്കുക. തുടര്‍ന്നു ശര്‍ക്കര ഉരുകി നൂല് പരുവമാകുന്നതുവരെ ഇളക്കുക. ഇതിലേക്ക് മിക്സിയില്‍ അരച്ചെടുത്ത ചക്കപ്പഴം ചേര്‍ത്തു ജലാംശം പൂര്‍ണമായും ഇല്ലാതാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് നെയ്യ് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഏലയ്ക്കാ ചേര്‍ത്ത് ഇളക്കി വാങ്ങിവയ്ക്കുക. അരിപ്പൊടി വറുത്തതില്‍ നിന്ന് ഒരുകപ്പ് മാറ്റി ഒരു മുറത്തില്‍ വിന്യസിച്ചിടുക. ബാക്കിയുള്ള നാലു കപ്പ് അരിപ്പൊടിച്ചതു വാങ്ങിവച്ച് ചക്കപ്പഴത്തിലേക്ക് ചക്കപ്പഴത്തിന്റെ ചൂടാറുന്നതിന് മുന്‍പ് ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചുചേര്ക്കുക. ഈ ചേരുവ ചെറിയ ഉരുളകളാക്കി, മുറത്തില്‍ ഇട്ട പൊടിയില്‍ മുക്കിയെടുത്താല്‍ ചക്ക അരി ഉണ്ട റെഡി.
4. ചക്കക്കുരുപ്പായസം
തൊലികളഞ്ഞ ചക്കക്കുരു വൃത്തിയാക്കി പുഴുങ്ങും. നല്ലവണ്ണം വെന്തു കഴിയുമ്പോൾ വെള്ളമില്ലാതെ നന്നായി ഉടച്ചെടുക്കും. നെയ്യ്, ശർക്കര എന്നിവ ചേർത്തു വഴറ്റും. പിന്നാലെ തേങ്ങാപ്പാലും കശുവണ്ടി, ഉണക്ക മുന്തിരിങ്ങ, ഏലയ്ക്ക എന്നിവ ചേർക്കമുമ്പോഴേക്കും പായസം റെഡി.
5. ചക്കക്കുരു കട്ലറ്റ്
ചക്കക്കുരു വേവിച്ചു ഉടയ്ക്കുക. ഇതിനൊപ്പം സവാള, പച്ചമുളക്, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കണം. ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വച്ചു പരത്തി റൊട്ടിപ്പൊടി പുരട്ടി മുട്ടയുടെ വെള്ളക്കരുവിൽ മുക്കിൽ വെളിച്ചെണ്ണയിൽ വറുത്തു കോരണം.
6. ചക്കക്കുരു ഉക്കാരചക്കക്കുരു നല്ലതായി തൊലി കളഞ്ഞു മഞ്ഞൾപ്പൊടി ചേർത്തു വേവിച്ചു വെള്ളം വാർത്തു അരകല്ലിൽ നല്ലതു പോലെ പൊടിച്ചെടുക്കണം. ശർക്കര പാവാക്കി തേങ്ങാ തിരുമ്മിയിട്ട് ഉപ്പും ചക്കക്കുരു പൊടിച്ചതും ചേർക്കണം. തുടർന്നു നല്ലെണ്ണ ഒഴിച്ചു ചൂടാക്കി കശുവണ്ടി, ഏലയ്ക്കാ, പഞ്ചസാര എന്നിവ ചേർക്കുക.