എയർപോർട്ടുകളിലെ രക്ഷകൻ: അത്യാധുനിക ഫയർ എൻജിൻ വാഹനമായ റോസെൻബോവർ പാന്തറിനെ കുറിച്ച് കൂടുതൽ അറിയാം…


Spread the love

പല തരത്തിലുള്ള ഫയർ എൻജിനുകൾ നമ്മൾ പലപ്പോഴായും കാണാറുണ്ട്. എന്നാൽ അഗ്നിബാധ ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയുള്ള എയർപോർട്ട് പോലുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഫയർ എൻജിനുകൾ നാം അധികമൊന്നും കണ്ടിട്ടുണ്ടാവില്ല.
അത്തരത്തിലുള്ള ഒരു അഗ്നി സുരക്ഷാ വാഹനമാണ്
റോസെൻബോവർ പാന്തർ. ലോകത്തെമ്പാടുമുള്ള എയർപോർട്ടുകളിൽ വ്യാപകമായി ഈ ഫയർ എൻജിൻ ഉപയോഗിച്ചുവരുന്നുണ്ട്. റോസെൻബോവർ എന്ന ഓസ്ട്രിയൻ കമ്പനിയാണ് പാന്തർ എന്ന അഗ്നി സുരക്ഷാ മോഡൽ അത്തരം ആവിശ്യങ്ങൾക്കായി ലോകത്താകമാനം വിതരണം ചെയ്യുന്നത്. 4×4 നു പുറമെ 6×6, 8×8 തുടങ്ങിയ ഓപ്ഷനുകൾ ഈ വാഹനത്തിലുണ്ട്. ഏത് ദുർഘട പാതയിലൂടെയും അനായാസം സഞ്ചരിക്കാൻ പാകത്തിലാണ് വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങൾ എല്ലാം റോസെൻബോവർ പാന്തറിന്റെ സേവനം വിനിയോഗിക്കുന്നുണ്ട്. കേരളത്തിലെ ട്രിവാൻഡ്രം, കൊച്ചിൻ, കണ്ണൂർ എന്നീ ഇന്റർനാഷണൽ എയർപോർട്ടുകളുടെ അഗ്നി സുരക്ഷാ വിഭാഗത്തിന്റെ നെടുംതൂണായി റോസെൻബോവർ പാന്തർ സേവനം അനിഷ്‌ടിക്കുന്നുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) യുടെ ഫയർ സേഫ്റ്റി മേഖലയാണ് ഈ വാഹനം അവതരിപ്പിച്ചത്. ആയിര കണക്കിന് യാത്രക്കാർ ഒരുമിച്ചു കൂടുന്ന എയർപോർട്ട് എപ്പോളും സുരക്ഷിതമായി കൊണ്ടുപോകേണ്ടതുണ്ട്. അപ്പോൾ ഒരു വിമാനാപകടം അല്ലെങ്കിൽ എയർപോർട്ടിലും എയർപോർട്ടിന് ചുറ്റുമുള്ള പ്രദേശത്തും ഏതെങ്കിലും തരത്തിൽ അത്യാഹിതം സംഭവിച്ചാൽ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട്. ഇത്തരം പ്രതിസന്ധിയെ നേരിടാൻ മതിയായ മാർഗങ്ങൾ എല്ലാ എയർപോർട്ടുകളിലും ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

അഗ്നി ഉണ്ടായാൽ അത് അണയ്ക്കാൻ അതിനു ആവിശ്യമായ വാഹനങ്ങൾ വേണം. ഇത്തരം ആവശ്യങ്ങൾ എല്ലാം മുന്നിൽ കണ്ട് കൊണ്ടാണ് എ.എ.ഐ റോസെൻബോവർ പാന്തർ എന്ന കരുത്തുറ്റ സുരക്ഷാ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിച്ചത് . പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ രാജ്യത്തെ 23 എയർപോർട്ടുകളിൽ പാന്തെറിനെ എത്തിക്കാൻ സാധിച്ചിരുന്നു. ഏകദേശം അഞ്ച് കോടിയിൽ കൂടുതൽ വില ഓരോ പാന്തർ വാഹനത്തിനും നൽകേണ്ടി വന്നിരുന്നു. നൂറു മീറ്റർ ദൂരത്തേക്ക് അഗ്നിക്ഷമന ഉപാധികൾ ചീറ്റാൻ ഈ വാഹനത്തിനു പറ്റും. 10000 ലിറ്ററിൽ കൂടുതൽ ജലം സംരക്ഷിക്കാൻ ഉതകുന്ന ടാങ്കും റോസെൻബോവർ പാന്തറിൽ ഘടിപ്പിച്ചിട്ടുണ്ട്. വെള്ളത്തിനു പകരം മറ്റു ദ്രാവകങ്ങളും പൌഡറുകളും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഈ വാഹനത്തിനെ കൊണ്ട് പറ്റും. ഒരേ സമയം അഞ്ചു പേർക്ക് ഇരുന്നുകൊണ്ട് വാഹനം നിയന്ത്രണം ചെയ്യാൻ പറ്റുന്ന തരത്തിലാണ് കോക്ക്പിറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. അഡ്ജസ്റ്റബിൾ ടയർ പ്രഷർ, 0-80 കിലോമീറ്റർ പെർ ഹൗർ അറ്റ് 28 സെക്കന്റ്‌, 750 ഹോഴ്സ് പവർ എൻജിൻ, തുടങ്ങിയവയാണ് റോസെൻബോവർ പാന്തറിന്റെ മറ്റു സവിശേഷതകൾ.

ഇത്തരം ഫയർ സേഫ്റ്റി മേഖലകളിൽ ഒട്ടനവധി തൊഴിൽ അവസരങ്ങളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ഫയർ & സേഫ്റ്റി മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് IASE. ഇവിടെ പഠിക്കുന്ന സ്‌റ്റുഡ്ഡൻസിന് 100% ജോലി ഉറപ്പ് നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കി പ്ലേസ്‌മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

English summary :- all aboutThe magnificent fire
safety vehicle Rosenbauer panther.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close