ഇന്ത്യൻ സിനിമ രംഗത്തെ ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എഴുപത്തി ഒൻപതാം പിറന്നാൾ.


Spread the love

ലോക സിനിമയ്ക്ക് മുൻപിൽ, ഇന്ത്യൻ സിനിമയുടെ മുഖ മുദ്ര പതിപ്പിച്ച സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന് ഇന്ന് എഴുപത്തി ഒൻപതാം പിറന്നാൾ. ഏകദേശം ഇരുന്നൂറിൽ പരം സിനിമകളിൽ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച ബച്ചൻ ഇതിനോടകം തന്നെ പത്മശ്രി, പത്മ ഭൂഷൺ, പത്മ വിഭുഷൺ, ദാദാ സാഹിബ് ഫാൽഖേ പുരസ്‌കാരം, 27 ഓളം ഫിലിം ഫെയർ പുരസ്‌കാരങ്ങൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

2020 ജൂലൈ മാസത്തിൽ താരം കോവിഡ് രോഗ ബാധിതൻ ആയിരുന്നു. തനിക്ക് കോവിഡ് പോസിറ്റീവ് ആണ് എന്ന വിവരം സോഷ്യൽ മീഡിയ വഴി ആയിരുന്നു താരം പുറത്ത് വിട്ടത്. താരത്തിന്റെ ആരോഗ്യ നിലയിൽ കോടിക്കണക്കിനു ആളുകൾ ആയിരുന്നു ആശങ്ക പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഏവരുടെയും ആശങ്കകൾ ഭേദിച്ചുകൊണ്ട് തന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് ബച്ചൻ വരും ദിവസങ്ങളിൽ ആരാധകരെ അറിയിക്കുക ആയിരുന്നു. ഇത് പോലെ 1982 ൽ ‘കൂലി’ എന്ന ബോളിവുഡ് ചിത്രത്തിന്റെ, ചിത്രീകരണ സമയത്ത് ബച്ചന് അപകടം സംഭവിച്ചിരുന്നു. അന്ന് ഡോക്ടർമാർ പോലും മരിക്കും എന്ന് വിധി എഴുതിയ അദ്ദേഹം, മരണത്തെ ധീരമായി നേരിട്ട് പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുക ആയിരുന്നു. അങ്ങനെ സിനിമയിൽ എന്ന പോലെ ജീവിതത്തിലും, ശക്തമായ പ്രതിസന്ധികളെ തോൽപ്പിച്ചു മുന്നേറിയ നായകൻ ആണ് താൻ എന്ന് അമിതാഭ് ബച്ചൻ തെളിയിച്ചു.

ഇന്ത്യൻ സിനിമയെ ആഗോള തലത്തിലേക്ക് ഉയർത്തിക്കൊണ്ട് വന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തി ആയിരുന്നു അമിതാഭ് ബച്ചൻ. 1969 ൽ ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആയിരുന്നു അമിതാഭ് ബച്ചന്റെ മിനി സ്ക്രീനിലേക്ക് ഉള്ള അരങ്ങേറ്റം. 1971 ൽ ഇറങ്ങിയ ഹൃഷികേശ് മുഖർജീ സംവിധാനം ചെയ്ത ‘ആനന്ദ്’ എന്ന സിനിമയിലെ അഭിനയം മുൻനിർത്തി ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിം ഫെയർ അവാർഡ് ബച്ചൻ കരസ്ഥമാക്കി. 1975 ൽ പുറത്തിറങ്ങിയ ഷോലെ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രം അമിതാഭ് ബച്ചൻ എന്ന നടനെ ലോക പ്രശസ്തനാക്കി. അവിടെ മുതൽ തുടങ്ങിയ ജൈത്ര യാത്ര അനേകം പുരസ്‌കാരങ്ങളും അതിലുപരി ജനസമ്മിതിയും ബച്ചനിലേക്ക് കൊണ്ട് എത്തിച്ചു. ഇടയ്ക്ക് പല ബിസിനസ്സുകളിലും, രാഷ്ട്രീയത്തിലും എല്ലാം ബച്ചൻ ഒരു കൈയ്യ് നോക്കി എങ്കിലും, മിനി സ്ക്രീനിൽ ലഭിച്ചത് പോലെ ഒരു വിജയം ലഭിച്ചിരുന്നില്ല. നിലവിൽ അമിതാഭ് ബച്ചൻ കുടുംബ സമേതം തന്റെ ജുവിലെ വസതി ആയ ജൽസയിൽ ആണ് താമസം.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close