ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു


Spread the love

പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥയെത്തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായതിനെത്തുടർന്നാണ് അമിതാഭ് ബച്ചനെ ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്.

തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം അമിതാഭ് ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. താൻ കോവിഡ് പോസിറ്റിവാണെന്നും കുടുംബാംഗങ്ങളുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു എന്നുമാണദ്ദേഹം പറഞ്ഞത്. കഴിഞ്ഞ 10 ദിവസങ്ങൾക്കിടയിൽ തന്നോട് അടുത്ത് ഇടപഴകിയവരോട് കോവിഡ് പരിശോധന നടത്താനും താരം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഗുലാബോ സീതാബോ’യാണ് അമിതാഭ് ബച്ചൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ഷൂജിത് സിർകാറിന്റെ കോമഡി-ഡ്രാമയായ ‘ഗുലാബോ സിതാബോ’യിൽ ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പമാണ് അഭിനയിച്ചത്. ചിത്രം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് കാരണം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്തത്.

ടെലിവിഷൻ ഗെയിം ഷോ ആയ കോൻ ബനേഗ ക്രോർപതിയുടെ ഷോ ഹോസ്റ്റ് കൂടിയായ ബച്ചൻ പരിപാടിയുടെ പന്ത്രണ്ടാം സീസണിന്റെ ഷൂട്ടിലേക്ക് പോവാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഷോയുടെ ഓഡിഷനുകൾ ഈ വർഷം മെയ് മാസത്തിൽ പൂർത്തികരീച്ചിരിന്നു. ചെഹ്‌രെ, ബ്രഹ്മാസ്ത്ര, ഝുണ്ട് എന്നിവയാണ് താരത്തിന്റെ വരിനിരിക്കുന്ന സിനിമകൾ.

Ad Widget
Ad Widget

Recommended For You

About the Author: admin

Close