സ്കൂട്ടർ വാങ്ങാനായി ഇനി ഷോറൂമുകൾ കയറി ഇറങ്ങേണ്ട.. ആമ്പിയർ ഇലക്ട്രിക് സ്കൂട്ടറുകൾ ഇനി ഫ്ലിപ്പ്കാർട്ടിലും ലഭിക്കും.


Spread the love

ഗ്രീവ്സിന്റെ ഇലക്ട്രിക് സ്കൂട്ടറായ ആമ്പിയർ ബുക്ക്‌ ചെയ്യാൻ ഇനി മുതൽ അടുത്തുള്ള ഡീലർഷിപ്പോ ഷോറൂമോ സന്ദർശിക്കേണ്ട ആവിശ്യമില്ല. മറിച്ച് നമ്മൾ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നത് പോലെ വീട്ടിൽ ഇരുന്നുക്കൊണ്ട് തന്നെ ബുക്ക്‌ ചെയ്യാൻ കഴിയും. സ്കൂട്ടറുകൾ ഓൺലൈനിൽ റീട്ടെയിൽ ചെയ്യുന്നതിനായി ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ടുമായാണ് കമ്പനി സംയോജിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള നാല് പ്രധാന നഗരങ്ങളിലെ  ഉപഭോക്താക്കൾക്ക് നിലവിൽ ഫ്ലിപ്പ്കാർട്ട് വഴി ആമ്പിയർ മാഗ്നസ് എക്‌സ്‌ട്രിക് സ്‌കൂട്ടർ വാങ്ങാനാകും. ആമ്പിയറിന്റെ മറ്റു മോഡലുകളും വരും ഘട്ടങ്ങളിൽ ഓൺലൈൻ വഴി ബുക്ക്‌ ചെയ്യാൻ ഉള്ള സൗകര്യമൊരുക്കും. അതിന്റെ കൂടെ രാജ്യത്തെ മറ്റ്‌ നഗരങ്ങളും ഫ്ലിപ്കാർട്ട് ഡെലിവറി ഓപ്ഷനിൽ  ഉൾപ്പെടുത്തുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

പ്രമുഖ ഇ കോമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ടുമായി നടത്തിയ ഈ പങ്കാളിത്തം ആമ്പിയർ സ്കൂട്ടറുകളെ കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹായിക്കും. ആമ്പിയറിന്റെ അംഗീകൃത ഡീലർഷിപ്പുകളിലൂടെയും ധാരാളം ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റഴിക്കാൻ പറ്റും എന്ന പ്രതീക്ഷയിലാണ് ഗ്രിവ്സ് മൊബിലിറ്റി സി.ഇ.ഒ സഞ്ജയ്‌ ബേൽ ഉള്ളത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബെംഗളൂരു, കൊൽക്കത്ത, ജയ്പൂർ, പുനെ എന്നീ നഗരങ്ങളിലെ ഉപഭോക്താക്കൾക്കാണ് ഫ്ലിപ്പ്കാർട്ട് വഴി സ്കൂട്ടർ ബുക്ക്‌ ചെയ്യാനാവുക. ഈ നഗരങ്ങൾ ഉൾപ്പെട്ടിട്ടുള്ള അതത് സംസ്ഥാനങ്ങൾ നിർദേശിച്ച സബ്‌സിഡികളും ആനുകൂല്യങ്ങളും നേടാനും ബുക്ക്‌ ചെയ്യുമ്പോൾ കഴിയുന്നതാണ്. ഫ്ലിപ്കാർട്ടിൽ ഓർഡർ നൽകിയതിന് ശേഷം ആർ.ടി.ഒ രജിസ്ട്രേഷൻ, ഇൻഷുറൻസ്, സ്കൂട്ടർ ഡെലിവറി എന്നിവയൊക്കെ ചെയ്യാൻ അടുത്തുള്ള ഡീലർഷിപ്പിലെ അധികൃതർ നിങ്ങളെ ബന്ധപ്പെടുന്നതാണ്.

ആമ്പിയർ സ്കൂട്ടറിന്റെ ഡെലിവറി, രെജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളൊക്കെ വെറും 15 ദിവസങ്ങൾ കൊണ്ട്‌ പൂർത്തിയാവുന്നതാണ്. കൂടാതെ വാഹനം ഉപയോക്താവിന്റെ വീട്ടുപടിക്കൽ എത്തിച്ചുതരികയും ചെയ്യും. ആമ്പിയറിന്റെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക്‌ രാജ്യത്തെമ്പാടും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആമ്പിയർ മാഗ്നസ്‌ മോഡലിന് 77000 രൂപയാണ് കൊച്ചിയിൽ ഏക്സ്‌ ഷോറൂം വില വരുന്നത്. ഒരു ചാർജിങ്ങിൽ 120 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ഈ മോഡലിന് പറ്റും.

English summary :- ampere electric scooter can be bought via flipkart.

Read alsoമരുന്നുകൾ ഇനി വീട്ടിൽ പറന്നെത്തും ; സ്കൈ എയറുമായി സഹകരിച്ച് ഡ്രോൺ ഡെലിവറി സാധ്യമാക്കാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close