എയ്ഞ്ചൽ മത്സ്യം


Spread the love

ഭംഗിയേറിയതും, മത്സ്യങ്ങളുടെ റാണി എന്നും അറിയപ്പെടുന്ന ഒരിനം ശുദ്ധജല വളർത്തു മത്സ്യമാണ് എയ്ഞ്ചൽ. അക്വേറിയങ്ങളിൽ വർണ്ണ മീനുകൾ വളർത്തുന്നവർക്ക് ഏറെ പ്രിയങ്കരമായ ഒരു മത്സ്യം കൂടിയാണ് എയ്ഞ്ചൽ ഫിഷ്

ഇവയുടെ വളർന്നു നിണ്ട പൃഷ്ഠ-ഗുദപത്രങ്ങൾ (Dorsal and anal fins)ക്ക് മാലാഖയുടെ ചിറകിനോട് സദൃശ്യമുള്ളതിനാലാണ് ഇവയ്ക്ക് “ഏയ്ഞ്ചൽ” എന്ന നാമദേയം ലഭിച്ചത്. ജല സസ്യങ്ങൾ ഇടതൂർന്ന്‌ വളർന്ന്‌  നിൽക്കുന്നതും, ഒഴുക്ക് കുറഞ്ഞതുമായ വെള്ളത്തിലാണ് “എയ്ഞ്ചൽ” മത്സ്യങ്ങൾ സാധാരണയായി കാണപ്പെടുന്നത്.

 പ്രത്യേകതകൾ

  • നല്ല തിളക്കമുള്ള പരന്ന ശരീരമാണ് ഇവയ്ക്കുള്ളത്.  നീളത്തേക്കാൾ കൂടുതൽ പൊക്കവും.
  • പൂർണ്ണ വളർച്ചയെത്തിയ എയ്ഞ്ചൽ മത്സ്യത്തിന് തല മുതൽ വാലറ്റം‌‌ വരെ 15 സെ. മീ. നീളവും, 25 സെ. മീ. പൊക്കവും  ഉണ്ടാകും.
  • ചുവപ്പ് നിറമുള്ള തിളങ്ങുന്ന കണ്ണുകളാണ് ഇവയ്ക്കുള്ളത്.
  • ആൺ മത്സ്യങ്ങളുടെ ജനാംഗപാപ്പില കൂർത്തതും, പെൺ മത്സ്യങ്ങളുടേത് അല്പം തടിച്ചതുമായിരിക്കും. 

ബ്രീഡിങ്

ഒരു വര്‍ഷം പ്രായമായ ആരോഗ്യമുളള ലക്ഷണയുക്തമായ ബ്രീഡേഴ്‌സിനെ 1:1 അല്ലെങ്കില്‍ 1:2 എന്ന ആണ്‍-പെണ്‍ അനുപാതത്തില്‍, ബ്രീഡിംഗ് ടാങ്കില്‍ നിക്ഷേപിക്കുക.  എയ്ഞ്ചൽ മത്സ്യത്തിന്റെ ആണ്‍-പെണ്‍ വ്യത്യാസം ബാഹ്യമായി പ്രകടമല്ല! ബ്രീഡിംഗ് സമയം അടുക്കുമ്പോഴേക്കും ഒരു മത്സ്യം മറ്റൊന്നിനെ ഓടിക്കുന്നതായി കാണാം. അതായത് ഒന്നിനു പുറകെ മറ്റൊന്ന് പായുന്നതായി കാണാം. ഇതില്‍ ഓടുന്നത് പെണ്‍ മത്സ്യവും ഓടിക്കുന്നത് ആണ്‍ മത്സ്യവുമാണ്. ജലസസ്യങ്ങളുടെ ഇലകളിലും, തണ്ടുകളിലുമാണ്  ഇവ സാധാരണയായി മുട്ട നിക്ഷേപിക്കുന്നത്. പരന്ന കല്ലോ പാറകളോ ഉണ്ടെങ്കിൽ, അവിടേയും മുട്ടകൾ നിക്ഷേപിക്കും. ചരടിൽ കോർത്ത മുത്തുകളുടെ ആകൃതിയിലാണ് ഇവയുടെ  മുട്ടകൾ. ഏകദേശം 48 മുതൽ 60 മണിക്കൂറുകൾ വരെ വേണം ഇവയുടെ മുട്ടകൾ വിരിയാൻ. മുട്ട വിരിഞ്ഞു കഴിഞ്ഞ് മാതൃ മത്സ്യങ്ങളെ പരിപാലന ടാങ്കിലേക്കും, കുഞ്ഞുങ്ങളെ നഴ്‌സറി ടാങ്കിലേക്കും മാറ്റാം. കുഞ്ഞുങ്ങള്‍ എട്ടാം ദിവസം നീന്തിത്തുടങ്ങും. അപ്പോള്‍ മുതല്‍ ആഹാരം നല്‍കണം. ഒന്നാം ഘട്ടത്തില്‍ ഇന്‍ഫുസോറിയ, ആര്‍ട്ടീമിയ ലാര്‍വ എന്നിവയും, രണ്ടാം ഘട്ടം മുതല്‍ തീറ്റപ്പൊടിയും നല്‍കാം. മൂന്നാം ഘട്ടം മുതല്‍ ജൈവ ഭക്ഷ്യവസ്തുക്കള്‍, ജീവനുളള തീറ്റ, തിരിരൂപത്തിലുളള നിര്‍മ്മിത ഉണക്കത്തീറ്റ- ഇവ നല്‍കാവുന്നതാണ്.

  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ബ്രീഡേഴ്‌സിനെ ഇടുന്നതിനു മുമ്പ് ടാങ്കിന്റെ ഒരു മൂലയില്‍ പരന്ന ഒരു വലിയ കല്ലോ, ഒരു സ്ലേറ്റ് കഷ്ണമോ 45 ഡിഗ്രി ചരിച്ചു വച്ചാല്‍ ഇവ മുട്ടകൾ അതില്‍ നിക്ഷേപിച്ചോളും.
  • ബ്രീഡിംഗ് കഴിഞ്ഞവയെ മാറ്റി പരിപാലിച്ചാല്‍ ഓരോ മാസം ഇടവിട്ട് 9-10 പ്രാവശ്യം ബ്രീഡ് ചെയ്യിക്കാം. 
  • ബ്രീഡിംഗ് ടാങ്കിലെ ജലത്തിന് 6.9-7.4 പി.എച്ചും, 26-28 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവും ഉറപ്പ് വരുത്തണം.
  • മറ്റു വളർത്ത്‌ മത്സ്യങ്ങൾക്ക്‌  വേണ്ടതിനേക്കാൾ വലിയ അക്വേറിയങ്ങളും,  75-80 ഡിഗ്രി ഫാറൻ‌‌ഹീറ്റ് താപനിലയിലുള്ള ജലവും ഇവയുടെ വളർച്ചക്കാവശ്യമാണ്.

മാനസിക ഉന്മേഷവും,  സന്തോഷവും നൽകുന്ന  നല്ലൊരു തൊഴില്‍ മേഖലയാണ് അലങ്കാര മത്സ്യ വളര്‍ത്തല്‍. ഇവയുടെ മനോഹരമായ രൂപഭംഗിക്ക് പുറമേ, സാധാരണ ഗതിയിൽ ശാന്ത സ്വഭാവം കാണിക്കുന്നതും, എളുപ്പത്തിൽ പ്രത്യുൽപാദനം നടത്തുവാൻ കഴിയുമെന്നതുമാണ് ഇതിനെ അക്വേറിയങ്ങളിൽ പ്രിയങ്കരമാക്കുന്നത്. ഇന്ന് വിവിധ വർണ്ണങ്ങളിലുള്ള എയ്ഞ്ചൽ ഫിഷ് വിപണിയിൽ ലഭ്യമാണ്. വെള്ളി നിറത്തിൽ കറുത്ത വരകൾ ഉള്ളവയാണ് ഒട്ടുമിക്ക അക്വേറിയം ഷോപ്പുകളിലും ലഭ്യമാകുന്ന ഇനം.

Read also : ഗോൾഡ് ഫിഷിനെ ബ്രീഡ് ചെയ്യാം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close