അനിൽ ധീരുഭായ് അംബാനി :ഉയർച്ചയും പതനവും


Spread the love

ഒരു കാലത്ത് ഫോർബ്‌സ് മാസികയിൽ ലോക സമ്പന്നരുടെ പട്ടികയിൽ 1349 സ്ഥാനത്തായിരുന്ന അനിൽ ധീരുഭായ് അംബാനി ബ്രിട്ടീഷ് കോടതിയിൽ തന്നെ പാപ്പരായി പ്രഖ്യാപിക്കണം എന്നപേക്ഷിച്ചിരിക്കുന്നു. അനിൽ അംബാനിയുടെ പരാജയം സംരംഭകരെ നിരവധി പാഠങ്ങൾ പഠിപ്പിക്കുന്നു. പരാജിതരിൽ നിന്നും പഠിക്കണമെന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട്, സഹോദരൻ മുകേഷ് അംബാനിയുടെ മിന്നുന്ന വിജയത്തേക്കാൾ ചർച്ചചെയ്യപ്പെടേണ്ടത് അനിൽ ധീരുഭായ് അംബാനി എന്ന മുൻനിര സംരംഭകന്റെ വൻ വീഴ്ചകളാണ്.

റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകനായ ധീരുഭായ് അംബാനിയുടെ മക്കളിൽ ഇളയവനായ അനിൽ മുബൈയിലെ കിഷിൻ ചന്ദ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ശേഷം 1983 ൽ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയുടെ M. B.A കരസ്ഥമാക്കി നാട്ടിൽ എത്തി തന്റെ ബിസ്സിനെസ്സ് ജീവിതമാരംഭിക്കുന്നു.
2002 തന്റെ രണ്ടു ആൺ മക്കളുടെയും ഒരുമയിൽ വിശ്വസിച്ച ധീരുഭായ് അംബാനി തന്റെ ആസ്തി വീതിച്ചു നൽകാതെ മരണമടഞ്ഞു.മുകേഷും അനിലും കൂടാതെ രണ്ടു പെണ്മക്കൾ കൂടി അംബാനി-കോകില ദമ്പതികൾക്കുണ്ട്.

അദ്ദേഹത്തിന്റെ മരണശേഷം അനിലും മുകേഷും തമ്മിൽ സ്വത്ത്‌ സംബന്ധമായ കാര്യങ്ങളിൽ നിരവധി അസ്വാരസ്യങ്ങൾ ഉണ്ടായി. തർക്കത്തിന് മധ്യസ്ഥം വഹിച്ചു കൊണ്ട് മാതാവ് കോകില ബെൻ അദ്ദേഹത്തിന്റെ സ്വത്തുക്കൾ മക്കൾക്കു വീതിച്ചു നൽകി. കരാർ പ്രകാരം അനിൽ അംബാനിക്ക് റിലയൻസ് ടെലി കോം, റിലയൻസ് എന്റർടൈൻമെന്റ്, റിലയൻസ് ഫിനാൻഷ്യൽ സർവീസ്, പവർ ആൻഡ് ഇൻഫ്രാസ്ട്രെക്ച്ചർ എന്നീ സംരംഭങ്ങ ളുടെ അധികാരം ലഭിച്ചപ്പോൾ മുകേഷിന് ലഭിച്ചത് റിലയൻസ് പെട്രോകെമിക്കൽ ടെക്സ്റ്റൈൽ മേഖലകളാണ്. അതോടെ ഇരുസഹോദര ങ്ങളുടെയും പാത രണ്ടായി .ഇരുവരും സ്വതന്ത്രമായി തങ്ങളുടെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ ആരംഭിച്ചു.

2005 ൽ സിനിമ നിർമാണകമ്പനിയായ ആഡ് ലാബ്സ് അധീനതയിലാക്കി കൊണ്ട് അനിൽ എന്റർടൈൻമെന്റ് മേഖലയിൽ തന്റെ അരങ്ങേറ്റം കുറിച്ചു. പിന്നീട് 2009ൽ കമ്പനി റിലയൻസ് മീഡിയ വർക്ക് എന്ന് പേര് മാറ്റി. ലോകപ്രശസ്ത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗിന്റെ ‘ഡ്രീം വർക്സ്’ സിനിമ നിർമാണ കമ്പനിയു മായി 1.2ബില്യൺ U.S ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു സിനിമ നിർമാണത്തിൽ പങ്കാളി യായി. ഓസ്‌കാർ അവാർഡ് കരസ്ഥമാക്കി യ ലിങ്കൺ ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ നിർമാണത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് സഹകരിച്ചു.എന്നാൽ സിനിമയുൾപ്പെടെ വിവിധ മേഖലകളിൽ മുകേഷിന് പിൽക്കാലത്തു പാളിച്ചകൾ ഉണ്ടായി.സംരംഭകരിൽ കഴിഞ്ഞ 100വർഷത്തെ ഏറ്റവും വലിയ തകർച്ച നേരിട്ട ബിസ്സിനസ്സുകാരനായി അനിൽ കുപ്രസിദ്ധി നേടി.റിലയൻസ് A.D.A ഗ്രൂപ്പിന്റെ നിർമാണം തൊട്ടിങ്ങോട്ടു മുഴുവൻ ആസ്തിയുടെ 90% ത്തോളം ഇടിവാണ് ഉണ്ടായത്.

2020 ഫെബ്രുവരിയിൽ മൂന്നു ചൈനീസ് ബാങ്കുകളുമായുള്ള നിയമപോരാട്ടം മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. കോടതി പിഴയായി വിധിച്ച 100 ബില്യൺ U.S ഡോളറിന്റെ ആസ്തി തനിക്കില്ലെന്നും ബാധ്യതകൾ കാരണം തന്റെ ആസ്തി പൂജ്യം ആണെന്നുമാണ് അദ്ദേഹം വാദിച്ചത്. ചൈനീസ് ബാങ്കുകൾ വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല.ഇപ്പോൾ ബ്രിട്ടീഷ് കോടതിയിൽ 716 മില്യൺ അമേരിക്കൻ ഡോളർ കെട്ടിവയ്‌ക്കേണ്ട അവസ്ഥയിൽ അദ്ദേഹം എത്തപ്പെട്ടിരിക്കുന്നു.2019ൽ തന്നെ മുംബൈ കോടതിയിൽ സ്വന്തം നിലയിൽ എടുത്ത കടത്തിന് സ്വീഡിഷ് കമ്പനിയായ എറിക്സണുമായി നിയമപോരാട്ടമുണ്ടായിരുന്നു. ജയിലിൽ പോകുന്നതിനു മുൻപ് പണം കണ്ടെത്താൻ കോടതി അദ്ദേഹത്തിന് ഒരു മാസം സാവകാശം നൽകിയിരുന്നു. ഈ സാഹചര്യ ത്തിൽ അനിലിനെ കടക്കെണിയിൽ നിന്നും രക്ഷിച്ചത് സഹോദരനായ മുകേഷ് അംബാനിയായിരുന്നു.പലിശയുൾപ്പെടെ 580 കോടി ഇന്ത്യൻ രൂപയാണ് എറിക്സന് തിരിച്ചടച്ചു മുകേഷ് സഹോദരനെ രക്ഷിച്ചത്. കുടുംബബന്ധങ്ങ ളുടെ പ്രാധാന്യത്തിനു സത്യസന്ധത കാണിച്ചു പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ചതിന് അനിൽ അംബാനി മുകേഷിനും പത്നി നിത അംബാനിക്കുംനന്ദി പറഞ്ഞിരുന്നു.

2014 മുതലിങ്ങോട്ട് വൻ തകർച്ചകളാണ് അനിൽ അംബാനിക്ക് നേരിടേണ്ടി വന്നത്.വൻകിട പവർ പ്ലാന്റുകൾ സ്ഥാപിക്കു ന്നതിന് വേണ്ടി എടുത്ത ലോണുകൾ ബാധ്യതകളായി മാറുകയായിരുന്നു. മുകേഷ് അംബാനി യുടെ ജിയോയുടെ കടന്നു വരവ് അനിലിന്റെ റിലയൻസ് കമ്മ്യൂണിക്കേഷന് വൻ തിരിച്ചടിയാണ് നൽകിയത്. ജിയോ അവതരിപ്പിച്ച ഉപഭോക്താക്കളുടെ കണ്ണ് തള്ളിപ്പിക്കുന്ന ഡാറ്റാ പ്ലാനുകൾ നിരവധി പേരെ റിലയൻസ് കമ്മ്യൂണിക്കേഷനിൽ നിന്നും ജിയോയിലേക്കു മാറ്റി.
അനിൽ അംബാനിക്ക് സംഭവിച്ചത് പലപ്പോഴും അപക്വമായ തീരുമാനങ്ങൾ ആയിരുന്നു.എടുത്തു ചാട്ടവുംഅക്ഷമയും അദ്ദേഹത്തിന്റെ പതനത്തിനു ആക്കം കൂട്ടിയെന്നു, അദ്ദേഹത്തിന്റെ മുൻകാല ബിസിനസ്സ് നീക്കങ്ങളിൽ നിന്നും മനസി ലാക്കാം.സംരംഭങ്ങളിൽ കാലത്തിനൊ ത്തുള്ള മാറ്റങ്ങൾ ഇല്ലാതെ പോയതും വീഴ്ചയിലേക്കു നയിച്ചു.വിപുലമായ പല സംരംഭങ്ങളിലേക്കും എടുത്തു ചാടിയ അനിൽ തുടക്കത്തിലേ ആവേശം പിന്നീടങ്ങോട്ട് കാണിച്ചതേയില്ല എന്ന് മാത്രമല്ല തന്റെ കീഴിലെ മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളെ ഉദാസീനതയോടെ വീക്ഷിക്കുകയും അത് സംരംഭങ്ങളുടെ പ്രവർത്തനങ്ങളെ തന്നെ ബാധിക്കുക യുമായിരുന്നു. മിക്ക പ്രൊജെക്ടുകളും വരുമാനം കുറഞ്ഞു ചിലവുകൾ കൂടിയ നിലയിൽ അവസാനിക്കുകയാണു ണ്ടായത്.കടം വീട്ടാൻ വൻ തുകകൾക്കായി ബാങ്കുകളെ ആശ്രയിക്കുകയും ബാധ്യതകൾ അദ്ദേഹത്തിന്റെ പതനം പൂർണമാക്കുകയും ചെയ്തു.

82.4 മില്യൺ U.S ഡോളറിൽ നിന്നും അദ്ദേഹത്തിന്റെ ഗ്രാഫ് ഇടിഞ്ഞു താണത് 305 മില്യൻ അമേരിക്കൻ ഡോളറിന്റെ വൻ ബാധ്യതയിലേക്കാണ്. അക്ഷമയും, എടുത്തു ചാട്ടവും, ബിസിനസ്‌ മേഖലകളിലെ പരിഷ്കാരങ്ങളുടെ അഭാവവും കൊടുക്കേണ്ടി വരുന്ന വലിയ പാഠങ്ങളെ പറ്റി അനിൽ അംബാനിയുടെ തകർച്ച നമ്മെ പഠിപ്പിക്കുന്നു

Read also മുകേഷ് അംബാനി ലോകസമ്പന്നരിലെ ആറാമൻ

ഈ അറിവ് നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.https://exposekerala.com/wp-admin

Ad Widget
Ad Widget

Recommended For You

About the Author: Vishnu Krishna

Close