കൂടെയുടെ ചിത്രീകരണത്തിനിടയില്‍ കുറച്ച് നിമിഷം താരങ്ങള്‍ ഒരുമിച്ച്


Spread the love

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂടെ. നസ്രിയയയുടെ തിരിച്ചുവരവാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷമുള്ള അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതിയും പൃഥ്വിരാജുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
സംവിധായകന്‍ രഞ്ജിത്ത് ഒരു മുഴുനീള വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രീകരണസമയത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി അണിയറക്കാര്‍ പുറത്തുവിട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ജൂലൈ 14ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സൗബിന്‍ ഷാഹിര്‍ ആണ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

The Together Series – 1

The Together Series – 1 Watch exclusive behind the scene outtakes from Anjali Menon's #Koode now & get ready to watch the film in cinemas this July 14!

Posted by Koode on Sunday, July 8, 2018

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close