
ന്യൂയോർക്ക് :ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസിനെ രണ്ടാം തവണയും തിരഞ്ഞെടുത്തു. ഒൻപതാമത്തെ 2017 മുതൽ സെക്രട്ടറി ജനറലായി തുടരുന്ന ഗുട്ടെറസിന്റെ കാലാവധി ഈ വർഷം ഡിസംബർ 31 നു അവസനിരിക്കെയാണ്
അടുത്ത 5 വർഷത്തേക്ക് വീണ്ടും ഗുട്ടെറസിനെ തിരഞ്ഞെടുത്തത്.ഇതോടെ ഗുട്ടെറസ് ഒൻപതാമത്തെ സെക്രട്ടറി ജനറലായി ചുമതലയേൽക്കും.
193 അംഗങ്ങളുള്ള ജനറൽ അസംബ്ലിയാണു സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പോർച്ചുഗൽ മുൻ പ്രധാനമന്ത്രിയായ ഗുട്ടെറസ് 2005–15 കാലയളവിൽ യുഎൻ ഹൈക്കമ്മിഷണർ ഫോർ റഫ്യൂജീസ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ മാസം യു എൻ ആസ്ഥാനത്ത് ഗുട്ടെറസിനെ സന്ദർശിച്ച ശേഷം ഗുട്ടെറസിൻ്റെ സ്ഥാനാർഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6