“അന്റനോവ് AN-225” ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം


Spread the love

ഇന്ന് ഉപയോഗത്തിൽ ഉള്ളതിൽ വച്ച് ഏറ്റവും കൂടുതൽ വലുപ്പമുള്ളതും, ഏറ്റവും കൂടുതൽ ഭാരമുള്ളതും, ഏറ്റവും കൂടുതൽ ഭാരം വഹിക്കുവാൻ  ശേഷിയുള്ളതുമായ, ഭീമൻ വിമാനമാണ് “മ്രിയ” എന്ന് വിളിപ്പേരുള്ള “അന്റനോവ് AN-225”. വ്യോമയാനം, എഞ്ചിനീയറിംഗ്, യാത്ര എന്നിവയിൽ താൽപ്പര്യമുള്ളവർ, ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനമായ, “അസ്റ്റോണിംഗ് അന്റനോവ് AN-225” നെക്കുറിച്ച് അറിയാൻ താൽപ്പര്യപ്പെടും.

സോവിയറ്റ് യൂണിയന്റെ മിലിട്ടറി ആവശ്യങ്ങൾക്കും, ബഹിരാകാശ പര്യവേഷണത്തിനുമൊക്കെ ആവശ്യമായിട്ടുള്ള വസ്തുക്കൾ കൊണ്ട് പോകുന്നതിനു വേണ്ടിയാണ്, AN-225 നിർമിച്ചത്. ഏറ്റവും മോശം കാലാവസ്ഥയിലും, സൈനിക, സിവിൽ ദൗത്യങ്ങൾ നടപ്പിലാക്കുന്നതിന് അനുയോജ്യമായ വിധത്തിലാണ് AN-225 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബോയിങ് 747-800 – 140 ടണ്ണും എയർബസ്-330 – 65 ടണ്ണും വഹിക്കുന്നിടത്ത്, 6 എഞ്ചിനുള്ള AN-225ന്, 250 ടൺ വരെ പേലോഡ് വഹിക്ക്കുവാൻ കഴിയും.  അതിന്, AN-225-ന് സജ്ജമാക്കുന്നത് ലാൻഡിംഗ് ഗിയറിനു ചുറ്റുമുള്ള, 32 ചക്രങ്ങളാണ്. ആറ് ടർബോ എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വിമാനത്തിന്, ഒരിക്കൽ ഇന്ധനം നിറച്ചാൽ എവിടെയും നിർത്താതെ 15400 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. AN-225 ന്റെ ഭീമാകാരമായ വലിപ്പം കണക്കിലെടുക്കുമ്പോൾ, അതിശയകരമാംവിധം വേഗതയുമുണ്ട്. പരമാവധി വേഗത, 850KM/H ആണ്. വിമാനത്തിന്റെ മുൻഭാഗം വഴിയാണ് ചരക്കുകൾ കയറ്റുന്നത്. “മ്രിയ”യുടെ അപൂർവമായ സ്പ്ലിർ ടെയിൽ രൂപകൽപ്പനയും ആരാധകർ ഏറെ ഇഷ്ടപെടുന്നു.

അന്റനോവിന്റെ പിറവി
മോസ്കോയിൽ നിർമ്മിച്ചിരുന്ന ഏറോസ്പേസ് ഷട്ടിൽ, 1000km അകലെയുള്ള കസാഖിസ്ഥാനിൽ എത്തിക്കുന്നതിന്, പൊതുവിൽ റെയിൽ ഗതാഗതം ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, റെയിൽ വഴി കൊണ്ട് പോകാൻ കഴിയാതെ വന്നു. ഈ സമയം അമേരിക്കയിൽ വായു മാർഗ്ഗമാണ്, സ്പേസ് ഷട്ടിൽ കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്. ഇതിനായി മാറ്റം വരുത്തിയ “ബോയിങ് 747” വിമാനം അമേരിക്ക ആശ്രയിച്ചിരുന്നു. അന്ന് നിലവിൽ ഉണ്ടായിരുന്ന വലിയ വിമാനം “അന്റനോവ് 124” ആയിരുന്നു. എന്നാൽ, അവയ്ക്ക് റഷ്യയുടെ ‘ബുറാൻ’ എന്ന സ്പേസ് ഷട്ടിൽ കൊണ്ട് പോകാൻ ഉള്ള ശേഷി ഇല്ലായിരുന്നു. ഇതിന് വേണ്ടി ഒരു ഭീമൻ വിമാനം നിർമിക്കാൻ സോവിയറ്റ് യൂണിയൻ തീരുമാനിച്ചു. 1988-ൽ  ‘അന്റനോവ് 124’-ന് ചിലവായതിന്റെ മൂന്നു ഇരട്ടി പണം മുടക്കി ‘അന്റനോവ് 225’ നിർമ്മിച്ചെടുത്തു. സോവിയറ്റ് യൂണിയൻ ഇതിനെ വിളിച്ച ഓമന പേര് “മ്രിയ” (mriya) എന്നായിരുന്നു. ഉക്രയിൻ ഭാഷയിൽ സ്വപ്നം എന്നാണർത്ഥം.സോവിയറ്റ് യൂണിയനെ സംബന്ധിച്ചിടത്തോളം ബുറാനെയും വഹിച്ചു കൊണ്ട് അന്റൊണോവ് പോകുന്നത് ശരിക്കും ഒരു സ്വപ്നം തന്നെയായിരുന്നു. പക്ഷേ, മ്രിയയുടെ തുടക്കത്തോടൊപ്പം തന്നെ സോവിയറ്റ് യൂണിയന്റെ തകർച്ചയും തുടങ്ങിയിരുന്നു. അതോടെ, ബുറാൻ പ്രതിസന്ധിയിൽ ആയി. അന്റനോവ് ഉക്രയിന്റെ ഭാഗമായി മാറി. കമ്പനിയുടെ സാമ്പത്തിക സ്രോതസ്സ് നിലച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനം നിർമാണം നഷ്ടത്തിലായി.

“AN-225”- ന്റെ ഒരു മോഡൽ മാത്രമാണ് ഇതുവരെ വിപണിയിൽ അവതരിപ്പിപ്പിച്ചിട്ടുള്ളത്. എന്നിരുന്നാലും, ശീതയുദ്ധത്തിനുശേഷം വികസിച്ചുകൊണ്ടിരിക്കുന്ന രണ്ടാമത്തെ അന്റനോവ് AN-225 ഇപ്പോൾ, പൂർത്തിയായികൊണ്ടിരിക്കുന്നതായി അനുമാനിക്കുന്നു.
ആദ്യത്തെ AN-225 മോഡൽ  വിജയകരമായതിനാൽ, മൂന്ന് മോഡലുകൾ കൂടി നിർമ്മിക്കാൻ സോവിയറ്റ് യൂണിയൻ പദ്ധതിയിട്ടു. 1989-ൽ രണ്ടാമത്തേതിന്റെ പണി ആരംഭിച്ചെങ്കിലും, 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ, തുടർന്ന് ഉണ്ടായ കമ്പനിയുടെ നഷ്ടങ്ങൾ മൂലം, നിർമാണം നിർത്തി വച്ചു. വീണ്ടും വിമാനത്തിൽ പണി തുടർന്നെങ്കിലും, 1994-ൽ, ഇത് പൂർണമായും അവസാനിച്ചു.
രണ്ടാമത്തെ AN-225 പതിറ്റാണ്ടുകളായി ഉക്രയിൻ വെയർഹൗസിൽ പകുതി പണിയും കാത്തു കിടപ്പുണ്ടായിരുന്നു. എന്നിരുന്നാലും, രണ്ടാമത്തെ വിമാന ഉത്പാദനം പുനരാരംഭിക്കുന്നതിന്, 2016-ൽ ചൈന അന്റനോവുമായി  കരാർ ഒപ്പിട്ടു. രണ്ടാമത്തെ ലക്ഷ്യം 2019-ഓടെ രണ്ടാമത്തെ വിമാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കുക എന്നതായിരുന്നു. രണ്ടാമത്തെ AN-225 അപൂർണ്ണമായി തുടരുന്നു. ഇത് ഏകദേശം, 70% പൂർത്തിയായതായി കരുതപ്പെടുന്നു, പക്ഷേ പൂർണതയ്ക്ക് അധിക ധനസഹായം ആവശ്യമാണ്. നിർമാണം പൂർത്തീകരിക്കുന്നതിന് 190 മില്യൺ ഡോളറിൽ നിന്ന്, 270 മില്യൺ ഡോളറാകുമെന്ന് “അന്റനോവ്” പ്രതീക്ഷിക്കുന്നു.

ഹെയ്തി 2010-ലെ ഭൂകമ്പം, 2011-ലെ ജാപ്പനീസ് ഭൂകമ്പം, സുനാമി എന്നിവയുൾപ്പെടെ നിരവധി ദുരന്ത മുഖങ്ങളിൽ  സഹായം തേടാനും AN -225 ഉപയോഗിച്ചു. 1000 ക്യുബിക് മീറ്റർ ലോഡ് മരുന്നുകൾ, ലബോറട്ടറി പരിശോധനകൾക്കുള്ള ഉപകരണങ്ങൾ, മെഡിക്കൽ മാസ്കുകൾ, മറ്റ് സംരക്ഷണ മാർഗ്ഗങ്ങൾ, എന്നിവ ചൈനയിൽ നിന്ന് പോളണ്ടിലെ വാർസോയിലേക്ക്, കോവിഡ് -19 പകർച്ച വ്യാധിയുടെ സാഹചര്യത്തിൽ,  AN-225 വഹിച്ചിരുന്നു.ആഗോള വ്യോമയാന ചരിത്രത്തിൽ മുമ്പൊരിക്കലും വിമാനങ്ങളിൽ ഇത്രയും ഭീമമായ അളവിലുള്ള ചരക്ക് എത്തിച്ചിരുന്നില്ല.

അശോക് ലെയ്‌ലാൻഡ് ഈ കമ്പനിയെ കുറിച്ച് കൂടുതൽ വായ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close