
ബോളിവുഡ് നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മ ദുലാരി, സഹോദരൻ രാജു, സഹോദര പത്നി റിമ, റിമയുടെ മകൾ വൃന്ദ എന്നിവർക്കാണ് കൊവിഡ്.
അനുപം ഖേറിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവിൽ കുടുംബാംഗങ്ങൾക്ക് ചെറിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തന്റെ പരിശോധന ഫലം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ മുംബെെ കോകിലബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെല്ലാം സമ്പർക്കവിലക്കിൽ തുടരുകയാണ്.
നടി രേഖയുടെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥീരീകരിച്ചതോടെ നടിയുടെ ബാന്ദ്രയിലുള്ള വസതി ബി.എം.സി സീൽ ചെയ്തു. നടിയുടെ വീട്ടിലെ ജോലിക്കാരിൽ ചിലർക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്.
പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആണെന്ന് പ്രഖ്യാപിച്ച് അധികൃതർ ബംഗ്ലാവിന് പുറത്ത് ബോർഡും സ്ഥാപിച്ചു. നേരത്തെ ആമിർ ഖാൻ, ബോണി, ജാൻവി കപൂർ, കരൺ ജോഹർ എന്നീ സെലിബ്രിറ്റികളുടെ സഹായികൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് ബാധിച്ചു. അമിതാഭ്, അഭിഷേക്, ഐശ്വര്യ, ആരാധ്യ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വസതിയും കണ്ടെയ്ൻമെൻ്റ് സോണാക്കിയിട്ടുണ്ട്.
ഐശ്വര്യ റായ്ക്കും മകൾ ആരാധ്യയ്ക്കും കൊവിഡ്
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
https://exposekerala.com/aishwarya-covid-positive/
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക