‘ആപ്പിൾ’-ടെക് ലോകത്തിലെ അനിഷേധ്യ നേതാവ്


Spread the love

മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും, ടാബ്ലെറ്റുകളും ഐ പോടുകളും നാനാവിധത്തിൽ ലഭ്യമാണെങ്കിലും പാതി കടിച്ച ആപ്പിളിന്റെ ചിത്രമുള്ള ആ ബ്രാൻഡിന്റെ ഏതെങ്കിലും ഒരുത്പന്നം സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ‘ആപ്പിൾ ‘എന്ന ആ വിശ്വ വിഖ്യാത ബ്രാൻഡ് നമ്മെ കൊതിപ്പിച്ചു തുടങ്ങിയിട്ട് ദശാബ്‌ദങ്ങൾ ഏറെയായി.ഐ ഫോൺ എന്നാൽ ‘ആപ്പിൾ ‘എന്ന ബ്രാൻഡിന്റെ പര്യായമാണ് നമുക്കെല്ലാം. ആപ്പിൾ യുഗത്തിന് തുടക്കമിട്ടതാകട്ടെ സ്റ്റീവ് ജോബ്സ് എന്ന ലോകം കണ്ട ഏറ്റവും മികച്ച കോർപ്പറേറ്റ് കമ്പനി സിഇഒ യും.

കമ്പ്യൂട്ടർ വിറ്റ് ജീവിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റീവ് വോസ്നിയാക്ക്, മൈക്ക് മാർക്ക് എന്നിവർക്കൊപ്പം 1970ലാണ് സ്റ്റീവ് തന്റെ കമ്പനി ആരംഭിക്കുന്നത്. ഇരുപതാം വയസ്സിൽ കൂട്ടുകാർക്കൊപ്പം മാതാപിതാക്കളുടെ ഗ്യാരേജിൽ “ആപ്പിൾ’ എന്ന കമ്പനിക്ക് സ്റ്റീവ് ജോബ്സ് തുടക്കം കുറിക്കുമ്പോൾ ആരും കരുതിയിരുന്നില്ല ഭാവിയെ മാറ്റിക്കുറിക്കുന്ന ടെക് സാങ്കേതിക വിദ്യയുടെ യുഗം അവിടെ തുടങ്ങുകയാണ് എന്നത്.ആപ്പിൾ 1’എന്ന ആദ്യ കമ്പ്യൂട്ടർ നിർമിച്ചു കൊണ്ട് പേർസണൽ കമ്പ്യൂട്ടറിന്റെ ലോകത്തേക്ക് അവർ വാതിലുകൾ തുറന്നു.’ആപ്പിൾ 2’എന്ന രണ്ടാമത്തെ കമ്പ്യൂട്ടർ ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിച്ചു.ആപ്പിളിന്റെ വളർച്ച അവിടെ തുടങ്ങി. 1980 ആയപ്പോഴേക്കും ഫോർബ്‌സ് മാസികയിൽ ഇടം പിടിച്ച ആപ്പിളിനോളം പോന്ന വളർച്ച വേറൊരു കമ്പനിക്കും അവകാശപ്പെടാനില്ല.എന്നാൽ അധികാര വടംവലിയിലൂടെ 1985ൽ സ്റ്റീവ് ജോബ്സ് ആപ്പിളിന് പുറത്തായി.പക്ഷെ ജോബ്സ് തോറ്റു കൊടുക്കാൻ അപ്പോളും തയ്യാറായില്ല. നെക്സ്റ്റ്, പിക്‌സർ എന്നീ കമ്പ്യൂട്ടർ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്ത ജോബ്സ് പിക്‌സറിന്റെ ഓഹരികൾ പിന്നീട് വാൾട് ഡിസ്‌നിക്ക് വിറ്റു.’ടോയ്‌സ്റ്റോറി’എന്ന അനിമേഷൻ സിനിമ നിർമിച്ച പിക്‌സർ പിന്നീട് ഒരുപാട് അനിമേഷൻ സിനിമകളുടെ പിറവിക്കു കാരണമായി.അധികം വിജയിക്കാതെ പോയ ‘നെക്സ്റ്റ് കമ്പനി’പിൽകാലത്ത് ആപ്പിൾ ഏറ്റെടുക്കുകയും അതോടെ ജോബ്സ് വീണ്ടും ആപ്പിളിന്റെ തലവനാകുകയും ചെയ്തു.

സാങ്കേതിക മികവെന്നാൽ ലളിതവും ഉപയോഗപ്രദവുമായിരിക്കണം എന്നായിരുന്നു ജോബ്‌സിന്റെ പോളിസി. 1984 ൽ വാണിജ്യപരമായി ഉപയോഗിക്കാവുന്ന’മക്കിന്റോഷ്’എന്ന കമ്പ്യൂട്ടർ നിർമ്മിച്ചാണ് ആപ്പിൾ തന്റെ സാങ്കേതിക മികവ് ആദ്യമായി തെളിയിച്ചത്. പുതിയ കണ്ടെത്തലുകൾക്കല്ല, പുതിയ ഉപകരണങ്ങൾ പുറത്തിറക്കാനാണ് ജോബ്സ് പ്രധാനമായും ശ്രമിച്ചത്.അതിനുദാഹരണമാണ് ഐ പാഡും ഐ പോഡുമൊക്കെ.പുതുമ സൃഷ്ടിക്കാനുള്ള അടങ്ങാത്ത അഭിനിവേശം ആപ്പിളിനെ ഇന്ന് 351ബില്യൺ ഡോളർ വിപണിമൂല്യമുള്ള മികച്ച കമ്പനിയാക്കി മാറ്റി തീർത്തു.ആപ്പിൾ ഐ ഫോൺ, ആപ്പിൾലാപ്ടോപ് എല്ലാം ജനങ്ങൾക്കു വ്യക്തിത്വത്തിന്റെ മുഖമുദ്രയാക്കി മാറ്റി. 2004ൽ സ്റ്റീവ് ജോബ്‌സിന് അർബുദം സ്ഥിതീകരിച്ചെങ്കിലും തന്റെ കമ്പനിയെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടെക്നോളജി കമ്പനിയാക്കി മാറ്റുന്നതിൽ വ്യാപൃതനായിരുന്നു അദ്ദേഹം.ഒരു മനുഷ്യായുസ്സിന് സാധ്യമായ നേട്ടങ്ങളെല്ലാം തന്നെ ആപ്പിളിന് നേടിക്കൊടുത്ത് 2011 ഒക്ടോബറിൽ അദ്ദേഹം ഈ ലോകം വിട്ടു പിരിഞ്ഞു.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close