
കേരളത്തിൽ കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു പള്ളി രൂപതകളും മഹല്ല് കമ്മിറ്റികളും. സ്ഥിതികൾ അതീവ ഗുരുതര സാഹചര്യത്തിലേക്ക് കടക്കുന്ന ഈ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കേണ്ട എന്ന തീരുമാനത്തിലാണ് മിക്ക രൂപതകളും മുസ്ലിം പള്ളി കമ്മറ്റികളും ഉറച്ചു നില്കുന്നത്. കേരളത്തിലെ പ്രധാന നഗരങ്ങളിലെ മസ്ജിദുകൾ ഒന്നും തുറക്കില്ല. മുജാഹിദ് വിസ്ഡം വിഭാഗത്തിന് കീഴിലുള്ള ഒരു പള്ളിയും തുറക്കില്ല. നഗരങ്ങളിൽ ഒരു പള്ളിയും തുറക്കുന്നില്ലെന്ന ഏക അഭിപ്രായമാണ് എ പി സുന്നി വിഭാഗവും മുജാഹിദ് കെ എൻ എൻ വിഭാഗവും എടുത്തിരിക്കുന്നത്.സർക്കാർ നിർദേശങ്ങൾ പാലിക്കാൻ കഴിയാത്ത പള്ളികൾ അടഞ്ഞു തന്നെ കിടക്കട്ടെ എന്ന് ജമാ അത്തെ ഇസ്ലാമിയും നിലപാട് എടുത്തതിനാൽ സംസ്ഥാനത്തെ മിക്ക പള്ളികളും അടഞ്ഞു തന്നെ കിടക്കും.
എറണാകുളത്തെ ക്രിസ്ത്യൻ ആരാധനാലയങ്ങൾ തുറക്കില്ലെന്നു ആദ്യമേ രൂപത തീരുമാനമെടുത്തിരുന്നു. എറണാകുളം-അങ്കമാലി രൂപതയിലെ പള്ളികൾ ഈ മാസം 30 വരെ തുറക്കില്ല. രണ്ടാഴ്ച കാലം കൂടി ആരാധനാലയങ്ങൾ അടച്ചിടണം എന്ന നിലപാടിലാണ് മിക്ക വിശ്വാസികളും. വിവിധ പള്ളി രൂപതകൾക്കിടയിൽ ആരാധനാലയങ്ങൾ തുറക്കുന്നതിൽ വിഭിന്ന നിലപാടുകൾ ആണെങ്കിലും മിക്ക നഗരങ്ങളിലും പ്രധാന പള്ളികൾ അടച്ചിടും എന്ന് തന്നെയാണ് അവസാനമായി ലഭിച്ച വിവരം. എന്നിരുന്നാലും ആരാധനാലയങ്ങൾ തുറക്കുന്നില്ലെന്ന തീരുമാനത്തെ വൻ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം തടയാൻ ഇത് ഏറ്റവും ഉത്തമമായ തീരുമാനമെന്ന് തല കുലുക്കി സ്വീകരിക്കുന്നതിനോടൊപ്പം വിശ്വാസത്തെക്കാളും ആരാധനയെക്കാളും ജീവന് വിലകല്പിക്കപെട്ടു തുടങ്ങി എന്നാണ് മിക്കവരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടത്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2