
Tata,Mahindra പോലെ യുള്ള വാഹനകമ്പനികളുടെ അതിസുരക്ഷ വാഹനങ്ങൾ നമുക്കു സുപരിചിതമാണ്.അങ്ങനെയുള്ള നിരവധി വാഹനങ്ങൾ നമ്മുടെ സൈന്യത്തിൽ കാണാൻ കഴിയും.എന്നാൽ നമ്മുടെ സ്വന്തം കേരളത്തിൽ നിന്നും സൈന്യത്തിനായി ഒരു അതിസുരക്ഷ വാഹന നിർമാണ യൂണിറ്റിന് തുടക്കം കുറിച്ചു ഒരു മലയാളി.തൃശൂർ സ്വദേശി സജീവനാണ് സൈന്യത്തിനും പോലീസിനും ഉപയോഗിക്കാൻ കഴിയുന്ന അതിസുരക്ഷ വാഹനം നിർമിച്ചത്.UAE ഇൽ Armoured വെഹിക്കിൾ കമ്പനി നടത്തിയിരുന്നു തൃശൂർ സ്വദേശി സജീവൻ. കേരളത്തിലെ ആദ്യത്തെ Armoured vehicle മാനുഫാക്ച്ചറിങ് യൂണിറ്റ് ആണ് തൃശൂർ കുന്നംകുളത്തു സ്ഥിതി ചെയ്യുന്ന Perfect armouring & security solution എന്ന സ്ഥാപനം.അനുയോജ്യമായ chassis ,engine power ഒത്തുവരുന്ന എല്ലാ തരം വാഹനങ്ങളും ഈ തരത്തിൽ ബിൽഡ് ചെയ്യാൻ ആകും എന്നു കമ്പനി പറയുന്നു.നിലവിൽ നിർമിച്ചിരിക്കുന്ന വാഹനം പോലീസ് പെട്രോളിംഗ് വെഹിക്കിൾ എന്ന നിലയിൽ ഡെമോ ചെയ്തിട്ടുളള വാഹനമാണ്.
- ഈ വാഹനത്തിന്റെ സവിശേഷതകൾ.
- ചെളിയിലും മണ്ണിലും കുടുങ്ങികിടക്കാതെ സുഗമമായി സഞ്ചരിക്കാൻ ആകുന്ന remote operated റിക്കവറി വിന്ജ്
- ദൃഢമായ ബോണറ്റ് പാനലുകൾ
- വാഹനത്തിനുള്ളിൽ ഇരുന്നു കണ്ട്രോൾ ചെയ്യാൻ കഴിയുന്ന മോട്ടോറൈസ്ഡ് വിൻഡ് ഷീൽഡ് പ്രൊട്ടക്ഷൻ.
- പബ്ലിക് അന്നൗൻസ്മെന്റ് സിസ്റ്റം
- 360° സെർച്ച് ലൈറ്, സ്പോട് ലൈറ്
- സ്നോർകൾ
- വലുപ്പമേറിയ mud terrain(M/T) Tyres.
- വാഹനത്തിനുള്ളിൽ നിന്നും വെടി ഉതിർക്കാൻ കഴിയുന്ന GUN PORT കൾ.
- വാഹനം മുഴുവൻ ബുള്ളറ്റ് പ്രൂഫ് പ്രൊട്ടക്ഷൻ
- നിലവിൽ ഉള്ള വാഹനം 4 seater വാഹനമാണ്.
- Gun മൗണ്ട് ഫിക്സ് ചെയ്യാൻ കഴിയുന്ന hatch door (360° ഇൽ ഉപയോഗിക്കാൻ കഴിയുന്നത്)
- 35 ദിവസം എടുത്തു ഈ വാഹനം നിർമിക്കാൻ.
വിദേശ രാജ്യങ്ങളിൽ ഈ തരത്തിലുള്ള വാഹനങ്ങൾ വ്യക്തികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇതിനു നിയമ സാധ്യത കുറവാണ്.
നീണ്ട 12 വർഷത്തെ പോളോയിസം… (a tribute to Volkswagen polo)