ആർട്ടീമിയ : കുഞ്ഞൻ മൽസ്യങ്ങളുടെ ഇഷ്ട ആഹാരം


Spread the love

കടൽ വെള്ളത്തിൽ ജീവിക്കുന്ന ഒരു ചെറു ജീവിയാണ് ആർട്ടീമിയ അഥവാ ബ്രൈൻ ഷ്രിംപ്. ആർട്ടീമിയുടെ മുട്ടകൾ വിരിയുമ്പോൾ ലഭിക്കുന്ന ലാർവകൾ മൽസ്യക്കുഞ്ഞുങ്ങൾക്ക് തീറ്റയായി കൊടുക്കാൻ ഉപയോഗിക്കുന്നു. മീൻ കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ ആദ്യത്തെ 2 ആഴ്ചത്തേക്ക് നമ്മൾ കൊടുക്കുന്ന മീൻ തീറ്റകൾ കൊച്ചുമീൻ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ സാധിക്കണമെന്നില്ല. അതുകൊണ്ടു തന്നെ അവയുടെ വളർച്ച മുരടിക്കുകയും, കുഞ്ഞുങ്ങൾ പെട്ടെന്ന് ചാകാനും കാരണമാകുന്നു. ഇങ്ങനെ ഉള്ള സാഹചര്യത്തിലാണ് ആർട്ടീമിയയുടെ ഉപയോഗം ആവശ്യമായി വരുന്നത്.

ആർട്ടീമിയ വീട്ടിൽ തന്നെ എങ്ങനെ വിരിയിച്ചെടുക്കാം എന്നു നോക്കാം

ഇതിനായി ആദ്യം ഒരുലിറ്റർ അളവിലുള്ള പ്ലാസ്റ്റിക് കുപ്പി എടുക്കുക. ശേഷം കുപ്പിയുടെ മുകൾ വശം മുറിച്ചുമാറ്റണം. എന്നിട്ട് ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം കല്ലുപ്പ് നല്ലപോലെ കലക്കുക. ആർട്ടീമിയ കടൽ വെള്ളത്തിൽ ജീവിക്കുന്ന ഒരു ജീവിയായതിനാൽ ഇവയുടെ മുട്ട വിരിയാൻ ഉപ്പുരസം ഉള്ള ജലം ആവശ്യമാണ്. (ഏകദേശം കടൽ വെള്ളത്തിന്റെ അത്രയും ലവണാംശം ഇവയുടെ വളർച്ചയ്ക്ക് വേണം) അതിനു ശേഷം ഒരു നുള്ള് കടയിൽ നിന്ന് വാങ്ങിയ ആർട്ടീമിയ മുട്ടകൾ ഈ വെള്ളത്തിൽ കലർത്തി അക്വേറിയത്തിലെ എയർ പമ്പ് ഉപയോഗിച്ച് എയർ കൊടുക്കുക. എയർ കൊടുത്ത് വെള്ളത്തിന് ചലനം ഉണ്ടായാലെ മുട്ടകൾ വിരിയൂ. 24 മുതൽ 36 മണിക്കൂറുകൾ എടുക്കും ആർട്ടീമിയ മുട്ടകൾ വിരിയാൻ. വിരിഞ്ഞു കഴിഞ്ഞ ലാർവകളെ (ആർട്ടീമിയ കുഞ്ഞുങ്ങളെ) ചെറിയ ഫില്ലർ ഉപയോഗിച്ചോ, അല്ലെങ്കിൽ ചെറിയ തുണിയിൽ അരിച്ചെടുത്തോ മൽസ്യക്കുഞ്ഞുങ്ങൾക് തീറ്റയായി നൽക്കാവുന്നതാണ്.

കുഞ്ഞ് മൽസ്യങ്ങൾക് ആർട്ടീമിയ കൊടുക്കേണ്ട രീതി

മീന് മുട്ടവിരിഞ്ഞ് 3 ദിവസം പ്രായമായതിനു ശേഷം വേണം മൽസ്യകുഞ്ഞുങ്ങൾക്ക് ആർട്ടീമിയ കൊടുത്തുതുടങ്ങാൻ. ഇവ ദിവസം 4-5 തവണയായി ഒരു ഫില്ലർ ഉപയോഗിച്ച് മത്സ്യ കുഞ്ഞുങ്ങൾക്ക് കൊടുക്കാവുന്നതാണ്.

ആർട്ടീമിയ വില

ആർട്ടീമിയ മുട്ടകൾ അലങ്കാര മൽസ്യകടകളിലും, ഓൺലൈൻ വഴിയും വാങ്ങാവുന്നതാണ്. 50 ഗ്രാമിന് 500 മുതൽ 1000 രൂപ വരെ മാർക്കറ്റിൽ വിലയുണ്ട്.

ഗോൾഡ് ഫിഷ് ,ഗപ്പി ,റെഡ് സ്വാഡ് ട്ടേൽ , ബ്ലാക്ക് മോളി, വൈറ്റ് മോളി, ഓറഞ്ച് മോളി, ഫൈറ്റർ , ഓസ്കാർ ഏയ്ഞ്ചൽ എന്നിങ്ങനെ എല്ലാ മീൻകുഞ്ഞുങ്ങൾക്കും ആർട്ടീമിയ കൊടുക്കാവുന്നതാണ്. ആർട്ടീമിയ ലാർവകൾ കഴിക്കുന്ന കുഞ്ഞുങ്ങൾ പെട്ടെന്ന് തന്നെ നല്ല വളർച്ച എത്തും, ഒപ്പം പ്രതിരോധ ശക്തിയും ലഭിക്കും അതിലൂടെ കുഞ്ഞുങ്ങളുടെ മരണനിരക്ക് വളരെ കുറയുകയും കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരുകയും ചെയ്യും.

മീൻകുഞ്ഞുങ്ങളുടെ മറ്റൊരു തീറ്റയായ ഡക്ക് വീഡിനെ കുറിച്ച് കൂടുതൽ വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുഡക്ക് വീഡ്: വെറും പായലല്ല, നല്ലൊരു തീറ്റകൂടിയാണ്

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close