ബീജമോ അണ്ഡമോ ഇല്ലാതെ കൃത്രിമ ഭ്രൂണം  നിര്‍മിച്ച് ഇസ്രയേലി ശാസ്ത്രജ്ഞര്‍


Spread the love

എലികളിലെ മൂലകോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവുമുള്ള ഭ്രൂണരൂപങ്ങൾ വികസിപ്പിച്ചെടുക്കാനാകുമെന്ന് ഇവർ കണ്ടെത്തി. ശാസ്ത്രജ്ഞർ സൃഷ്ടിച്ച ഭ്രൂണങ്ങൾ സിന്തറ്റിക് ആണ്. കാരണം അവയുടെ സൃഷ്ടിയിൽ ഒരു അണ്ഡമോ ബീജമോ അല്ലെങ്കിൽ എലിയുടെ ഗർഭപാത്രമോ ഉൾപ്പെട്ടിട്ടില്ല. ബീജസങ്കലനം നടന്ന ശേഷമല്ല ഇത്തരം ഭ്രൂണങ്ങൾ നിർമിക്കപ്പെടുന്നത് എന്നതിനാലാണ് ഇവയെ കൃത്രിമഭ്രൂണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് എലികളുടെ തൊലിയിൽ നിന്ന് കോശങ്ങൾ ശേഖരിച്ച് പിന്നീട് അവയെ സ്റ്റെം സെല്ലുകളുടെ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നു.

അഞ്ചു പതിറ്റാണ്ടിനിപ്പുറം  നാസ വീണ്ടും മനുഷ്യനേ  ചന്ദ്രനിലിറക്കാന്‍ ശ്രമിക്കുന്നു

ഗവേഷകർ രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക ഇൻകുബേറ്ററിൽ സ്റ്റെം സെല്ലുകൾ സ്ഥാപിച്ചു..  സ്വാഭാവിക ഭ്രൂണങ്ങളുടെ വികാസ സമയത്ത് അവയവങ്ങളും ടിഷ്യുകളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഈ ജീവനുള്ള ഘടനകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മനുഷ്യശരീരത്തിലെ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ആവശ്യമായി വരുന്ന കോശങ്ങളുടെയും ടിഷ്യൂകളുടെയും പുതിയ ഉറവിടങ്ങൾക്ക് ഈ കണ്ടെത്തൽ വഴിയൊരുക്കുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.

പൈലറ്റിന്റെ ആവിശ്യമില്ലാതെ പറത്താൻ പറ്റുന്ന യാത്രാ ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ നാവികസേന.

ചികിത്സകൾക്ക് വേണ്ടി കോശങ്ങളും ടിഷ്യൂകളും നൽകുന്നതിന് മനുഷ്യന്റെ സിന്തറ്റിക് ഭ്രൂണങ്ങൾ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ റിന്യൂവൽ ബയോ എന്ന പേരിൽ ഒരു സ്ഥാപനത്തിന്  ഡോ. ജേക്കബ് തുടക്കമിട്ടിട്ടുണ്ട്.  ഈ പഠനത്തിന്റെ വെളിച്ചത്തിൽ സിന്തറ്റിക് മനുഷ്യ ഭ്രൂണങ്ങൾ പെട്ടെന്ന് നിർമിക്കുന്നത് സാധ്യമല്ലെന്ന് ഗവേഷണത്തിന്റെ ഭാഗമായ ലണ്ടൻ ഫ്രാൻസിസ്ക് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൾ ഗ്രൂപ്പ് ലീഡർ ഡോ. ജെയിംസ് ബ്രിസ്കോ പറഞ്ഞു. എലിയുടെ ഭ്രൂണങ്ങളേക്കാൾ മനുഷ്യ ഭ്രൂണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ധാരണ കുറവാണ്. മാത്രവുമല്ല, നിർമിച്ചിരിക്കുന്ന എലിയുടെ സിന്തറ്റിക് ഭ്രൂണത്തിന് പരിമിതികളുണ്ടെന്നും മനുഷ്യഭ്രൂണം നിർമിക്കുന്നതിന് മുമ്പ് കൂടുതൽ പഠനങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

Read also… മരുന്നുകൾ ഇനി വീട്ടിൽ പറന്നെത്തും ; സ്കൈ എയറുമായി സഹകരിച്ച് ഡ്രോൺ ഡെലിവറി സാധ്യമാക്കാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close