25 വർഷം ബോംബെയെ വിറപ്പിച്ച “അരുൺ ഗാവ്‌ലി”.


Spread the love


2017 ൽ ഇറങ്ങിയ ആഷിം അലുവാലിയ സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ആയിരുന്നു ‘ഡാഡി’. ആ സിനിമയുടെ ടാഗ് ലൈൻ ഇങ്ങനെ ആയിരുന്നു. “The one who didn’t run”. അതായത് ഓടി രക്ഷപ്പെടാൻ ശ്രമിക്കാതിരുന്ന ഒരേ ഒരാൾ. ഡാഡി എന്നത് ദഗ്ഡി ഛൽ എന്ന കോട്ടയിലിരുന്ന് മുംബൈ ഭരിച്ച നമ്മുടെ കഥാനായകൻ അരുൺ ഗാവ്‌ലിയുടെ അപരനാമം ആയിരുന്നു. സിനിമയുടെ ടാഗ് ലൈൻ സൂചിപ്പിക്കുന്ന പോലെ തന്നെ പല തലതൊട്ടപ്പന്മാരും പൂണ്ടു വിളയാടിയ ബോംബെ നഗരത്തിൽ നിന്നും ഓടി രക്ഷപ്പെടാഞ്ഞ ഒരേ ഒരു ഡോൺ. അതായിരുന്നു നമ്മുടെ അരുൺ ഗാവ്‌ലി. മറ്റുള്ള അധോലോക നായകന്മാരെല്ലാം മരണത്തിനു ഇരയാകുകയോ, തങ്ങളുടെ അധോലോക വൃത്തി അവസാനിപ്പിക്കുകയോ, അല്ലെങ്കിൽ നാടു വിടുകയോ ചെയ്യുകയായിരുന്നു. എന്നാൽ അരുൺ ഗാവ്‌ലി നിർഭയം നീണ്ട 25 വർഷം ചങ്കുറപ്പോടെ അധോലോക നായകന്മാരെ വരെ വിറപ്പിച്ചു കൊണ്ട് ബോംബെ അധോലോകം വാഴുകയായിരുന്നു.
1955 ജൂലൈ 17 ന് മഹാരാഷ്ട്രയിലെ കൊപ്രഗോണിൽ ഗുലാബ് ഗാവ്‌ലിയുടെ മകനായി ജനനം. കുടുംബത്തിന്റെ ദാരിദ്ര്യം മൂലം ഗുലാബ് ഗാവ്‌ലി തന്റെ കുടുംബവുമായി മുംബൈലേക്ക് വണ്ടി കയറി. പഠനത്തിൽ വളരെ മിടുക്കനായിരുന്നു ഗാവ്‌ലി. അന്നത്തെ മെട്രിക്കുലേഷൻ പരീക്ഷ ആദ്യ അവസരത്തിൽ തന്നെ എഴുതി നേടിയ ആളായിരുന്നു അരുൺ ഗാവ്‌ലി. അതായത് ഇന്നത്തെ എസ്.എസ്.എൽ.സി ക്കു തുല്യം. എന്നിരുന്നാലും വീട്ടിലെ കഷ്ടപ്പാട് മൂലം തന്റെ പടുത്തം മുന്നോട്ട് കൊണ്ട് പോകാൻ ഗാവ്‌ലിക്ക് സാധിച്ചില്ല. തുണി മില്ലിൽ ജോലി ചെയ്തോണ്ട് ഇരുന്ന അച്ഛൻ റിട്ടയർ ചെയ്തതോടെ തന്റെ പതിനാറാം വയസ്സിൽ ഗാവ്‌ലിക്ക് കുടുംബം പോറ്റാൻ തുണി മില്ലിൽ പണിക്ക് പോകേണ്ടി വന്നു. അങ്ങനെ മുംബൈയിലെ മഹാ ലക്ഷ്‍മി തുണി മില്ലിൽ ജോലിക്കാരനായി ആരംഭം.
മഹാ ലക്ഷ്മി മില്ലിൽ നിന്നും 1977 ൽ അരുൺ ഗാവ്‌ലി ക്രോമ്പ്ടൺ (crompton) കമ്പനിയിലേക്ക് മാറുന്നു. എന്നാൽ ഇത് ഗാവ്‌ലിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയിരുന്നു. അവിടെ വെച്ച് സദാശിവ് പാവ്‌ലെ എന്നൊരാളെ ഗാവ്‌ലെ പരിചയപ്പെടുന്നു. സദാശിവ പാവ്‌ലെ മുംബൈ അധോലോകത്തിലേ ചെറിയൊരു കണ്ണി ആയിരുന്നു. അവർ തമ്മിൽ വളരെ വേഗം അടുത്തു. പാവ്‌ലെ ആണ് ഗാവ്‌ലിയെ ബോംബെ അധോലോകത്തേക്ക് കൊണ്ട് പോകുന്നത്. ഒരു തരത്തിൽ അധോലോക ചരിത്രത്തിൽ ഗാവ്‌ലിയുടെ ഗുരു എന്ന് തന്നെ പറയാം. ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം കൊണ്ട് തന്റെ കുടുംബം പോറ്റാൻ കഴിയുന്നില്ല എന്ന കാരണം തന്നെ ആയിരുന്നു ഒരു പിച്ചാത്തിയുമെടുത്തു ബോംബെ അധോലോകത്തേക്ക് ഇറങ്ങാൻ ഗാവ്‌ലിയെ പ്രേരിപ്പിച്ചത്.
അധോലോക നായകൻ കരിം ലാലാ മഹാരാഷ്ട്ര നിയന്ത്രിച്ചിരുന്ന സമയം ആയിരുന്നു അത്. ആ സമയം കരിം ലാലയുടെ അനന്തിരവൻ ആയിരുന്ന സമദ് ഖാനെ രാം നായിക് എന്നൊരാൾ കൊലപ്പെടുത്തി. ഈ രാം നായികിന്റെ സംഘവുമായി ബന്ധമുള്ള ആളായിരുന്നു സാദാശിവ് പാവ്‌ലെ. അത് കൊണ്ട് തന്നെ രാം നായിക്കുമായി പെട്ടന്ന് തന്നെ ഒരു ബന്ധം സ്ഥാപിക്കാൻ ഗാവ്‌ലെക്ക് കഴിഞ്ഞു. അന്ന് രാം നായിക് ഗാവ്‌ലയെ ഒരു ദൗത്യം ഏൽപ്പിച്ചു. അവരുടെ മറ്റൊരു എതിരാളി ഗ്യാങ് ആയ കോബ്ര ഗ്യാങിലെ തലവന്മാരായ ശശി രാസം, ശ്രീധരൻ ഷെട്ടി, പ്രശാന്ത് ഷെട്ടി എന്നിവരെ കൊല്ലാനുള്ള കൊട്ടേഷൻ അരുൺ ഗാവ്‌ലെയ്ക്ക് നൽകി. ഉത്തരവാദിത്വം ഏറ്റെടുത്ത ഗാവ്‌ലെ ഈ മൂന്നു പേരെയും ഒറ്റ ദിവസം കൊണ്ട് തന്നെ കൊന്ന് തള്ളി. ഏറ്റെടുത്ത ദൗത്യം തീർത്ത ശേഷം ഗാവ്‌ലി രാം നായിക് ഗ്യാങ്ങിൽ നിന്ന് പിരിയുകയും, സ്വന്തമായി ഒരു ഗ്യാങ് ഉണ്ടാക്കുകയും ചെയ്തു.
പിന്നീട് ഗാവ്‌ലിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്നതായിരുന്നു ഗാവ്‌ലിയുടെ നയം. കൊല്ലും കൊലയുമായി ഗാവ്‌ലിയുടെ ഗ്യാങ് മുംബൈ അധോലോകത്തു തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. മുംബൈയിൽ ശിവസേന വളരെ ശക്തമായി വളർന്നുകൊണ്ടിരുന്ന ആ കാലത്ത് ശിവസേനക്കെതിരെ തിരിയാൻ ഉള്ള ധൈര്യം അന്ന് ഗാവ്‌ലി കാണിച്ചു. ശിവസേന നേതാവായ രമേശ് മോറയെ ഗാവ്‌ലി ഒറ്റ വെടിക്ക് കൊന്നു. ശിവസേനയ്ക്ക് എതിരെ വന്ന കൈ തിരക്കിപ്പോയ ശിവസേന നേതാവ് ബാൽ താക്കറെ എത്തി ചേർന്നത് അരുൺ ഗാവ്‌ലിയുടെ മുന്നിൽ ആയിരുന്നു. അന്ന് ഗാവ്‌ലിക്ക് എതിരെ നിൽക്കാൻ മടിച്ച താക്കറെ ഇയാളെ തങ്ങളുടെ കൂട്ടത്തിൽ കൂട്ടാൻ ശ്രമിച്ചു. “പാകിസ്ഥാന് ദാവൂദ് ഉണ്ടെങ്കിൽ ഭാരത്തിനു അരുൺ ഗാവ്‌ലി ഉണ്ട് “.അതായിരുന്നു അന്ന് ബാൽ താക്കറെയുടെ പ്രസ്താവന. എന്നാൽ ഇതിലൊന്നും നമ്മുടെ ഗാവ്‌ലി വീണില്ല. അയാൾ ആർക്കും വഴങ്ങി കൊടുക്കാതെ തന്റെ ചെയ്തികൾ തുടർന്ന് കൊണ്ടേ ഇരുന്നു.
1984ൽ ദാവൂദ് ഇബ്രാഹിം തന്റെ ഒരു എതിരാളി ആയ സമദ് ഖാനെ കൊല്ലാനുള്ള കൊട്ടേഷൻ ഗാവ്‌ലിയ്ക്ക് കൊടുക്കുന്നു. ഗാവ്‌ലി അത് നിഷ്പ്രയാസം നിറവേറ്റി. എന്നാൽ 1988 ൽ ഗാവ്‌ലിയുടെ അധോലോകത്തേക്കുള്ള വഴി കാട്ടി ആയിരുന്ന രാം നായിക്കിനെ ദാവൂദ് ഗ്യാങിലെ ശരത് ഷെട്ടിയുമായുള്ള ഒരു തർക്കത്തിന്റെ പേരിൽ ‘ഡി കമ്പനി ‘കൊല്ലുന്നു. ഇതിലൂടെ ദാവൂദും ഗാവ്‌ലിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നു. അതിൽ പ്രതിഷേധിച്ചു ദാവൂദിന്റെ സഹോദരി ഭർത്താവായ ഇബ്രാഹിമിനെ ഗാവ്‌ലി വകവരുത്തുന്നു. ഇത് ദാവുദിന്നെയും, ഗാവ്‌ലിയെയും ബദ്ധശത്രുക്കൾ ആക്കി മാറ്റുന്നു.
ആ ഇടയ്ക്ക് മുംബൈ പോലീസ് അവിടുത്തെ ഗുണ്ടാ സംഘങ്ങക്കെ തുടച്ചു മാറ്റാൻ ഒരു തീരുമാനമെടുത്തു. എൻകൗണ്ടറുകളിൽ കൂടി ഇവരെ ഇല്ലാതാക്കുക. ഇതിൽ ഭയന്ന് ദാവൂദ് ഉൾപ്പടെ ഉള്ള അധോലോക രാജാക്കന്മാർ നാടു കടന്നു. എന്നാൽ ഗാവ്‌ലി മാത്രം ഇന്ത്യൻ മണ്ണിൽ പിടിച്ചു നിന്നു.
തനിക്ക് എതിരെ നിന്നവരെ എല്ലാം വക വരുത്തി ഗാവ്‌ലി മുന്നേറി. അത് ശിവസേന ആയാലും, മറ്റാരായാലും. എന്നാൽ 1994 ൽ രമേശ്‌ മോറയുടെ വധത്തെ തുടർന്ന് ഗാവ്‌ലി ജയിലിലായി. ഇതിനു പിന്നിൽ പ്രവർത്തിച്ചത് ശിവസേന ആണെന്ന് പറയപ്പെടുന്നു. പിന്നീട് 1997 ൽ ഒരു ബിൾഡർ ആയിരുന്ന നാഥുറായ് ദേശായിയെ ഗാവ്‌ലെ കൊലപ്പെടുത്തി. ഇത് കൂടാതെ തന്നെ ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങ്ങിൽ പെട്ട സതീഷ് രാജയെ വധിച്ചു.
മുംബൈയിൽ കൂടുതൽ ശക്തിയോടെ പിടിച്ചു നിൽക്കണമെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ വേണമെന്ന് മനസ്സിലാക്കിയ ഗാവ്‌ലി സ്വന്തമായി തന്നെ ‘അഖിൽ ഭാരതീയ സേവ’ എന്ന പേരിൽ ഒരു പാർട്ടി അങ്ങ് തുടങ്ങി. 2004 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗാവ്‌ലി ചിഞ്ച്പൊക്ലി എന്ന നിയമസഭ മണ്ഡലത്തിൽ ശിവസേനക്കെതിരെ വൻ വിജയം കരസ്ഥമാക്കി മഹാരാഷ്ട്ര നിയമസഭയിൽ എത്തി. അതോടു കൂടി അധികാരവും, കയ്യൂക്കും, പണവും എല്ലാംകൂടി ഗാവ്‌ലിക്ക് ഒത്തു വന്നു. 2007 ൽ ശിവസേനയുടെ മുഖ്യ ഫണ്ട്‌ ദാതാവായ കമലാകർ എന്ന കോടീശ്വരനെ ഗാവ്‌ലിയുടെ ഗ്യാങ് വകവരുത്തി. ഇതു ശിവസേനയ്ക്ക് ഏറ്റ കനത്തൊരു തിരിച്ചടി ആയിരുന്നു. ഇതിന്റെ പ്രതികാരാർത്ഥം ശിവസേന 25 ക്രിമിനൽ കേസുകൾ ഗാവ്‌ലിയുടെ മുകളിൽ കെട്ടി വെക്കുന്നു. അത് പ്രകാരം 2008 ൽ ഗാവ്‌ലി പോലീസ് കസ്റ്റഡിയിൽ ആകുന്നു., 2008 മുതൽ 2015 വരെ ഗാവ്‌ലി ജയിൽ വാസം അനുഭവിച്ചു, ശേഷം 2015 ൽ തന്റെ മകന്റെ വിവാഹത്തെ തുടർന്ന് 28 ദിവസം അദ്ദേഹം പരോളിന്‌ പുറത്തിറങ്ങി.
ഗാവ്‌ലി നടത്തിയ പല കൊലകൾക്കും തെളിവുകൾ ഇല്ലായിരുന്നു. എന്നാൽ ജംസണ്ടെകർ എന്ന ആളുടെ കൊലയുമായി ബന്ധപ്പെട്ട് ഗാവ്‌ലിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നീട് ഈ കഴിഞ്ഞ 2019ൽ മറ്റൊരു വധക്കേസിനും കൂടി ഗാവ്‌ലിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഇപ്പോൾ നാഗ്പുർ ജയിലിൽ കഴിയുകയാണ് ഗാവ്‌ലി ഇപ്പോൾ. നീണ്ട 25 വർഷമാണ് അരുൺ ഗാവ്‌ലി പല പല വൻ സ്രാവുകളും വന്നു പോയ മുംബൈ അധോലോകത്തിൽ പിടിച്ചു നിന്നത്. അതൊരു നിസാരമായ കാര്യവും അല്ലായിരുന്നു. എന്നിരുന്നാലും ആദ്യം പറഞ്ഞത് പോലെ സിനിമയുടെ ടാഗ് ലൈനിനു യോജിക്കുന്ന ഒരു വ്യക്തി ബോംബെ അധോലോകത്തിൽ വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ” ഓടി രക്ഷപ്പെടാൻ ശ്രമിക്കാതിരുന്ന ഒരേ ഒരാൾ “.

തമിഴ്‌നാടിനെ വിറപ്പിച്ച വരദരാജ മുതലിയാറിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു
https://exposekerala.com/varadaraja-mudaliyaar/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close