ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല… താന്‍ ജീവനോടെയുണ്ടെന്ന് പറഞ്ഞ് ഗായത്രി അരുണ്‍


Spread the love

പരസ്പരം സീരിയലിലെ നായികയായ ഗായത്രി അരുണ്‍ താന്‍ ജീവനോടെയുണ്ടെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി. ഗായത്രി അരുണ്‍ ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ വാട്ട്‌സ് ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണു താരം ലൈവില്‍ എത്തിയത്.
‘പലരും മരണ വിവരം അറിഞ്ഞു വിളിച്ചിരുന്നു. ആദ്യമൊക്കെ തമാശയായി കണ്ടു. ഞാന്‍ മരിച്ചത് അറിഞ്ഞ് കുറേ പേര്‍ വിളിച്ചപ്പോള്‍ എന്റെ ചുറ്റിലും എന്നെ സ്‌നേഹിക്കുന്നവര്‍ ഉണ്ടല്ലോ എന്ന് തമാശ രൂപത്തില്‍ ഭര്‍ത്താവിനോട് പറഞ്ഞു. പിന്നീട് ഒരു ദിവസം പരസ്പരം സീരിയലില്‍ എന്നോടൊപ്പം അഭിനയിച്ച ഒരാള്‍ വിളിച്ചു. മോളെ നിനക്ക് ഒന്നു പറ്റിയിട്ടില്ലല്ലോ എന്ന പരിഭവത്തോടെ ചോദിച്ചു. ഇതോടെ എനിക്കും വിഷമമായി. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ ലൈവില്‍ വന്നത്’ ഗായത്രി പറഞ്ഞു.
ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നവരോട് ഒന്നും പറയാനില്ല. ഇതിനു മുന്‍പും പലരേയും കൊന്നിട്ടുള്ളതാണ്. മറ്റൊരാളുടെ മരണം ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ളവര്‍ മാനസികനില തെറ്റിയവരാണെന്നും ഗായത്രി പറഞ്ഞു. സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണു തരം ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്.

Im still alive😃

Posted by Gayathri Arun on Wednesday, April 4, 2018

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close