അശോക് ലെയ്‌ലാൻഡ്


Spread the love

അശോക് ലെയ്‌ലാൻഡ് എന്ന പേര് പരിചിതമല്ലാത്തവർ വിരളമാണ്. വാഹന നിർമാണ രംഗത്തെ അതികായന്മാരായ അശോക് ലെയ്‌ലാൻഡ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ വാഹന നിർമാതാക്കളും, ലോകത്തിലെ ബസ് നിർമാതാക്കളിൽ നാലാം സ്ഥാനത്തുമാണ്. 1948 ൽ ചെന്നൈ ആസ്ഥാനമായി രൂപം കൊണ്ട കമ്പനി ലോക വാഹന നിർമാതാക്കളിൽ പത്താം സ്ഥാനത്തു നിലയുറപ്പിച്ചിരിക്കയും ചെയ്യുന്നു. കൂടാതെ വ്യവസായിക ആവശ്യങ്ങൾക്കുള്ള ഡീസൽ ജനറേറ്ററുകൾക്കും, ബോട്ടുകൾക്കുമുള്ള എൻജിനുകളും കമ്പനി നിർമിക്കുന്നുണ്ട്. 7.5 ടൺ മുതൽ 49 ടൺ വരെ ഭാര വാഹക ശേഷിയുള്ള ചരക്കു വാഹന നിർമാണത്തിലാണ് കമ്പനി മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

1948ൽ പഞ്ചാബിലെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന രഘുനന്ദൻ ശരൺ ആണ് അശോക് മോട്ടോർസ് എന്ന പേരിൽ വാഹന നിർമാണ കമ്പനി ആരംഭിക്കുന്നത്. സ്വാതന്ത്ര്യാനന്തരം പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റു വാഹന നിർമാണ രംഗത്തേക്ക് സമർഥനായ രഘുനന്ദനെ ക്ഷണിക്കുകയായിരുന്നു. ഇഗ്ലണ്ടിലെ പ്രസിദ്ധമായ ആസ്റ്റിൻ കാർ നിർമാണ കമ്പനിയുടെ, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന യന്ത്രഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുക ആയിരുന്നു ആരംഭഘട്ടങ്ങളിൽ കമ്പനി ചെയ്തിരുന്നത്. അതിനായി ആസ്റ്റിൻ കാർ നിർമാതാക്കളുമായി അശോക് മോട്ടോർസ് കരാർ ഒപ്പു വെച്ചു പ്രവർത്തനമാരംഭിച്ചു. തന്റെ ഏക മകനായ അശോക് ശരണിന്റെ പേര് തന്നെ രഘുനന്ദൻ കമ്പനിക്ക് നൽകി. ആദ്യകാലങ്ങളിൽ നിർമാണ പ്ലാന്റ് ആസ്സാമിലെ ദിബ്രുഗഢിലായതിനാൽ കമ്പനിയുടെ ഹെഡ് ക്വാർട്ടേർഴ്‌സും ദിബ്രുഗഢ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. വളരെയധികം ദീർഘ വീക്ഷണമുള്ള ഒരു ബുദ്ധിശാലി കൂടിയായിരുന്നു രഘു നന്ദൻ ശരൺ. ബ്രിട്ടീഷ് ചരക്കു വാഹന നിർമാതാക്കളായ ലെയ്ലാൻഡ് മോട്ടോഴ്‌സുമായി അദ്ദേഹം ഇന്ത്യയിലെ വ്യാപാരത്തിന് അനുമതി തേടിയിരുന്നു. വരും കാലങ്ങളിൽ കാറുകളെക്കാൾ ആവശ്യം വാണിജ്യ വാഹങ്ങൾക്കായിരിക്കും എന്നദ്ദേഹം മുൻകണ്ടു. എങ്കിലും ബ്രിട്ടീഷ് ലെയ്‌ലാൻഡുമായുള്ള സാങ്കേതിക സഹകരണം യാഥാർഥ്യമായത് കമ്പനി മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തനമാരഭിച്ചു കഴിഞ്ഞതിന് ശേഷമായിരുന്നു. 1954 ൽ ലെയ്‌ലാൻഡുമായി യോജിച്ചു പോകുവാൻ ധാരണയായി. കമ്പനിയുടെ പേര് അശോക് ലെയ്‌ലാൻഡ് എന്നാക്കി മാറ്റി . പിന്നീട് ഇരു കമ്പനികളുടെയും അക്ഷീണ പ്രയത്നത്താൽ അശോക് ലെയ്‌ലാൻഡ് ആഗോള വാഹന വിപണിയോട് കിടപിടിക്കത്തക്കതായി വളരുകയായിരുന്നു. 1980 കളിൽ അശോക് ലെയ്ലാൻഡ് പരമ്പരാഗത എഞ്ചിൻ മോഡലുകളിൽ നിന്നും വ്യത്യസ്തമായി കാര്യക്ഷമത കൂടിയ വാഹനങ്ങൾ പുറത്തിറക്കി തുടങ്ങി. 1987 ൽ കമ്പനി ബ്രിട്ടൺ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവന്ന ഇന്ത്യൻ വ്യവസായികളായ ഹിന്ദുജ സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലായി. M.T.C, 12M, 12M, FESLF, വൈക്കിങ്, ചീറ്റ, ഈഗിൾ, ഇലക്ട്രിക് ബസ്, ഫ്രീഡം, ഹാക്, ഫാൽക്കൺ, ഹൈബസ്, ജാൻ ബസ് തുടങ്ങിയവ അശോക് ലെയ്ലാന്ഡിന്റെ ജനപ്രീതിയാർജിച്ച മോഡലുകളായിരുന്നു. 1988 ഓടുകൂടി ഇറ്റാലിയൻ ട്രക്ക് നിർമാതാക്കളായ ഇവെകോയുമായി സാങ്കേതിക പങ്കാളിത്തത്തിൽ അശോക് ലെയ്‌ലാൻഡ് ‘കാർഗോ’ ശ്രേണിയിലുള്ള ട്രക്കുകൾ പുറത്തിറക്കി. ഫാക്ടറിയിൽ നിർമ്മിച്ച ഡ്രൈവർ ക്യാബിനുകൾ ഘടിപ്പിച്ച കാർഗോ ട്രക്കുകൾ ഇപ്പോൾ ഉൽ‌പാദനത്തിലല്ലെങ്കിലും ഇകോമെറ്റ് ശ്രേണിയിലുള്ള ട്രക്ക്കളിലും, അശോക് ലെയ്‌ലൻഡിന്റെ പ്രതിരോധ ആവശ്യങ്ങൾക്കുള്ള വാഹന നിർമാണ വിഭാഗമായ A.L.D.S അശോക് ലെയ്‌ലാൻഡ് ഡിഫെൻസ് സിസ്റ്റംസ് ശ്രേണിയിലെ സ്റ്റാല്ലിയൺ ഉൾപ്പെടെയുള്ള നിരവധി സൈനിക വാഹനങ്ങൾക്കും ഇവേകോ ഡിസൈൻ ചെയ്ത ഡ്രൈവർ ക്യാബിൻ ഉപയോഗിക്കുന്നത് തുടരുന്നു. ലോകത്തിലെ ആദ്യത്തെ തന്നെ സിംഗിൾ സ്റ്റെപ് ഫ്രണ്ട് എഞ്ചിൻ ബസ് ആണ് അശോക് നിർമിച്ച ‘ജൻ ബസ് ‘

ഇടത്തരം ഭാരവാഹക ശേഷിയുള്ള ട്രെക്കുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. അവയിൽ ഉൾപ്പെടുന്ന സുപ്രധാന മോഡൽ ആണ് ‘ദോസ്ത് ‘ നിലവിൽ അശോക് ലെയ്ലാന്ഡിന്റെ കയറ്റുമതിലാഭം കമ്പനിയുടെ മൊത്തവരുമാനത്തിന്റെ 7 ശതമാനമാണ്. വരും വർഷങ്ങളിൽ ഇത് 30 മുതൽ 38 % വരെ ഉയർത്തുവാനാണ് കമ്പനി പദ്ധതിയിടുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, അറബ് രാജ്യങ്ങൾക്ക് ഈ ഇന്ത്യൻ ബ്രാൻഡ് ഏറെ പ്രിയപ്പെട്ടതാണ്. വർഷം തോറും 3600 മുതൽ 4000 ത്തോളം യൂണിറ്റുകൾ കയറ്റുമതി ചെയ്യപ്പെടുന്നു. വരും കാലങ്ങളിൽ ലോകവിപണിയെ അടക്കി വാഴുന്ന ബ്രാൻഡായി അശോക് ലെയ്ലാൻഡ് മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം…

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close