അസോള കൃഷി.


Spread the love

ലോകം മുഴുവൻ ജൈവ കൃഷിയിലേക് മാറിക്കൊണ്ടിരിക്കുന്ന ഇൗ കാലഘട്ടത്തിൽ ജൈവ പാലും ജൈവ മുട്ടയും ഉത്പാദിപ്പിക്കാൻ കഴിയുന്ന അസോളയുടെ പ്രാധാന്യം വളരെ വലുതാണ്.മസ്കിട്ടോ ഫെൺ എന്നറിയപ്പെടുന്ന ചെടിയാണ് അസോള.ഇത് ഉള്ള സ്ഥലത്ത് കൊതുക് വരില്ല എന്ന് പറയപ്പെടുന്നു.അസോള നെല്ലിന് ഒരു ജൈവ ജീവാണു ആയിട്ടാണ് ഉപയോഗിക്കുന്നത്.അസോളയുടെ ഇലക്ക്‌ അടിഭാഗത്ത് അറകളിൽ വസിച്ച് കൊണ്ട് നൈട്രജൻ ആഗിരണം ചെയ്യുന്ന അനബിന എന്ന നീലഹരിത പായൽ ആണ് അസോളയേ ഒരു അൽഭുത സസ്യം ആക്കി മാറ്റിയത്.മികച്ച ഒരു ജൈവ കാലിത്തീറ്റ ആണ് അസോള. കൊഴിത്തീറ്റയായും മീനിന്റെ തീറ്റ യായും ഇത് ഉപയോഗിക്കാം.നല്ലൊരു പച്ചില വളമായിട്ടാണ് അസോള ഉപയോഗിക്കുന്നത്.ബയോഗ്യാസ് പ്ലാന്റുകൾ ഉപയോഗിക്കുന്നവർക്ക് പാചക വാതക ലഭ്യത കൂട്ടാനുംഅസോള സഹായിക്കുന്നു.

കർഷകന്റെ വീട്ട് മുറ്റത്ത് ഒരു ചിലവും ഇല്ലാതെ ഉത്പാദിപ്പിച്ച് വിളവെടുക്കാൻ സാധിക്കുന്നു.ഉത്പാദന രീതിയും വളരെ എളുപ്പം ആണ്. മണ്ണും വളവും വെള്ളവും ചേർത്ത് തയ്യാറാക്കിയ ബെഡ്ഡിൽ ഒരു കിലോ അസോള വിത്ത് എല്ലായിടത്തും നിക്ഷേപിക്കുക.നല്ല വിത്താനെങ്കിൽ ഏഴ് ദിവസം കൊണ്ട് അസോള നിറയും.വിളവെടുത്ത അസോള മൂന്നു നാലു പ്രാവശ്യം കഴുകി വൃത്തിയാക്കി തീറ്റായോട് ഒപ്പമോ തവിടിനൊപ്പമോ കാലികൾക് നൽകാം.അസോളക്ക്‌ മുകളിൽ കുറച്ച് ഉപ്പ് വിതറിയാൽ കാലികൾക് ഇത് കൂടുതൽ പ്രിയമുള്ളത് ആകും.പശു എരുമ എന്നിവയ്ക്ക് അഞ്ചു ലിറ്റർ പാലിന് ഒരു കിലോ അസോള എന്ന രീതിയിൽ കൊടുക്കാം.മാംസ ഉത്പാദനത്തിനും കോഴികളുടെ മുട്ട ഉത്പാദനത്തിനും വലിയ രീതിയിൽ മാറ്റം വരുത്തുന്ന ഒന്നാണ് അസോള.കാലികളുടെ ഗർഭധാരണവും മെച്ച പെടുത്തുന്നു. നൈട്രജൻ, ഫോസ്ഫറസ് ,കാത്സ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ആഹാരം ആണ് അസോള.ഉത്പാദന ചിലവ് 60- 80 പൈസ മാത്രം ആണ്. ഗ്രാമ പ്രദേശങ്ങളിൽ മാത്രമല്ല നഗരത്തിലും ഇത് കൃഷി ചെയ്യാം….ചെറിയ സിമെന്റ് കുളത്തിലും ബക്കറ്റിലെ വെള്ളത്തിൽ പോലുംഅസോള കൃഷി ചെയ്തു കാർഷിക മേഖലയിൽ വിജയം കൈവരിക്കാം.

മണ്ണില്ലാതെ തീറ്റപുല്ല് കൃഷി (ഹൈഡ്രോപോണിക്സ് ) കൃഷി രീതിയെ കുറിച്ച് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.

https://exposekerala.com/nosoil-agriculture-hydroponics/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close