ലോകത്തെ ഏറ്റവും കരുത്തുറ്റ എസ്. യു. വി യുമായി ആസ്റ്റൺ മാർട്ടിൻ.


Spread the love

വാഹന പ്രേമികളുടെ പ്രിയ വാഹന മോഡലും, കരുത്തിന്റെ പ്രതീകവും ആണ് എസ്. യു. വി. ഈ മോഡലിനെ സ്നേഹിക്കാത്ത വാഹന ആരാധകർ വിരളം ആയിരിക്കും. ഈ വാഹന ആരാധകർക്കായി ഒരു സന്തോഷ വാർത്തയും ആയി എത്തിയിരിക്കുക ആണ് പ്രമുഖ ബ്രിട്ടീഷ് സ്പോർട്സ് കാർ നിർമ്മാതാക്കൾ ആയ ആസ്റ്റൺ മാർട്ടിൻ. തങ്ങളുടെ ഏറ്റവും പുതിയ എസ്. യു. വി മോഡൽ ആയ ഡി. ബി. എക്സ് 707 എന്ന വാഹനം, മാർക്കറ്റിലേക്ക് എത്തിച്ചിരിക്കുക ആണ് ഇപ്പോൾ കമ്പനി. ലോകത്തിലെ തന്നെ ഏറ്റവും കരുത്തൻ ആയ എസ്. യു. വി എന്ന ഖ്യാതി ഇതിനോടകം തന്നെ ഈ വാഹനം നേടി എടുത്തിരിക്കുക ആണ്.

ജെയിംസ് ബോണ്ട്‌ സിനിമകളിലൂടെ എല്ലാവർക്കും സുപരിചിതം ആണ് ആസ്റ്റർ മാർട്ടിൻ എന്ന ബ്രാൻഡ്. പലരുടെയും ആരാധന കഥാപാത്രം ആയ ജെയിംസ് ബോണ്ടിനോട് ഒപ്പം തന്നെ എല്ലാവരെയും ആകർഷിച്ച വാഹന ബ്രാൻഡ് ആണ് ആസ്റ്റൺ മാർട്ടിൻ. ആസ്റ്റൺ മാർട്ടിന്റെ ഡി. ബി 5 എന്ന വാഹനം ആയിരുന്നു ജെയിംസ് ബോണ്ട്‌ സിനിമകളിൽ, നായകന്റെ പ്രിയ വാഹനം ആയി എത്തിക്കൊണ്ട് ഇരുന്നത്. 1964 ൽ പുറത്തിറങ്ങിയ, ജെയിംസ് ബോണ്ട്‌ സിനിമ ആയ ‘ഗോൾഡ് ഫിംഗർ’ ൽ ആണ് ആസ്റ്റൺ മാർട്ടിൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. നായകനോട് ഒപ്പം തന്നെ ഈ വാഹനത്തിന് സിനിമയിലൂടെ ലഭിച്ച വമ്പിച്ച സ്വീകാര്യത, പിന്നീട് അങ്ങോട്ട് തണ്ടർ ബോൾ, ഗോൾഡൻ ഐ, ടുമോറോ നെവർ ഡൈസ്, കാസിനോ റോയൽ, സ്കൈ ഫാൾ, സ്‌പെക്ട്രെ എന്നിങ്ങനെ 6 ഓളം ജെയിംസ് ബോണ്ട്‌ സിനിമകളിൽ, ആസ്റ്റൺ മാർട്ടിനെ ബോണ്ടിന്റെ സന്തത സഹചാരി ആക്കി മാറ്റി.

“ലോകത്തിലെ ഏറ്റവും ശക്തൻ ആയ ആഡംബര എസ്. യു. വി”. ഇതാണ് തങ്ങൾ, വാഹന ആരാധകർക്ക് ആയി കൊണ്ട് വന്നിരിക്കുന്നത് എന്ന് ആണ് ആസ്റ്റൺ മാർട്ടിൻ നിലവിൽ അവകാശപ്പെടുന്നത്. എന്നാൽ ഇത് വെറും ഒരു അവകാശ വാദം മാത്രം അല്ല, മറിച്ചു ഒരു സത്യം കൂടി ആണ്.
ആസ്റ്റൺ മാർട്ടിൻ കുടുംബത്തിലെ ആദ്യത്തെ എസ്. യു. വി ആണ് ഡി. ബി. എക്സ്. ഇതിന്റെ പുതിയ വകഭേദം ആണ് ഡി. ബി. എക്സ് 707. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, 707 എച്ച്. പി കരുത്തും, 900 എൻ. എം ടോർക്കും ആണ് വാഹനം ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗതയിൽ എത്തി ചേരുവാൻ വാഹനത്തിന് വേണ്ടത് വെറും 3.1 സെക്കന്റുകൾ മാത്രം ആണ്.

റീ ട്യൂൺ ചെയ്ത ബെൻസ് എ. എം. ജി 4 ലിറ്റർ വി 8 എഞ്ചിൻ ആണ് വാഹനത്തിന് കരുത്തു പകരുന്നത്. സ്മാർട്ട്‌ ഓട്ടോമാറ്റിക് ഓൾ വീൽ ഡ്രൈവ് സിസ്റ്റം ആണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ഇത് മൂലം ആവശ്യാനുസരണം മുൻ – പിൻ വീലുകളിലേക്ക് മാറി -മാറി പവർ നൽകുവാൻ സാധിക്കുന്നത് ആണ്. കാർബൺ സെറാമിക് 6 പിസ്റ്റൺ കാലിപ്പർ ഡിസ്ക് ബ്രേക്കുകൾ ആണ് വാഹനത്തിന് ഉള്ളത്. 22 ഇഞ്ച് വീതി ഉള്ള വീലുകളിൽ, മുൻപിൽ 16. 6 ഇഞ്ചും, പിന്നിൽ 15. 4 ഇഞ്ചും കനത്തിൽ ആണ് ബ്രേക്കുകൾ ഘടിപ്പിച്ചിരിക്കുന്നത്.

ക്വാഡ് എക്സിറ്റ് ആക്റ്റീവ് സിസ്റ്റം ആണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. സുഗമം ആയ ഹൈ സ്പീഡ് കോർണറിങ് ആണ് ഈ വാഹനത്തിന്റെ മികവ് കൂട്ടുന്നു. 3.82 കോടി രൂപ ആണ് ഇന്ത്യയിൽ ഇതിന്റെ വില ആയി വരുന്നത്. സാധാരണക്കാരെ സംബന്ധിച്ചടുത്തോളം വില അല്പം കൂടുതൽ ആണ് എങ്കിൽ പോലും, വമ്പിച്ച സ്വീകാര്യത ആണ് പ്രസ്തുത വാഹനത്തിന് ഇതിനോടകം തന്നെ ലോകം എമ്പാടും ലഭിച്ചിരിക്കുന്നത്.

ലോക വാഹന മാർക്കറ്റിൽ മത്സരങ്ങൾ കൊടുമ്പിരികൊണ്ട് ഇരിക്കുന്ന ഈ വേളയിൽ, ഏറ്റവും കൂടുതൽ ഉപകാരപ്രദം ആകുന്നത് വാഹന ആരാധകർക്ക് ആണ്. നിരത്തിൽ ഇറങ്ങുന്ന ഓരോ പുതിയ വാഹനങ്ങളും, പല വിലകളിൽ തങ്ങളുടേതായ വ്യത്യസ്തമായ സവിശേഷതകൾ പുലർത്തുന്നു എന്നത് തീർത്തും പ്രശംസാത്മകം ആണ്. അതിനാൽ തന്നെ ഇന്ന് നമ്മുടെ നാട്ടിൽ എല്ലാവർക്കും, അവരവരുടെ സാമ്പത്തിക സ്ഥിതിയ്ക്ക് ഉതകുന്ന രീതിയിൽ പല തരത്തിൽ ഉള്ള വാഹനങ്ങൾ ലഭ്യം ആകുന്നത് ആണ്. ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’ കാറുകൾ കൂടുതൽ ആയി നിരത്തിൽ ഇറക്കുവാൻ കമ്പനികൾക്കിടയിൽ ഇന്ന് നല്ല രീതിയിൽ മത്സരം നടന്നു വരുന്നുണ്ട്. ഈ മത്സരം ഉപകാരപ്പെടുന്നത്, ഒരു വാഹനം എന്ന സ്വപ്നവും ആയി നിലകൊള്ളുന്ന ഓരോ സാധാരണക്കാരനും ആയിരിക്കും എന്നത് തർക്കം ഇല്ലാത്ത വസ്തുത തന്നെ ആണ്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close