മാഗ്‌നറ്റിക്ക് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് എസ്ബിഐ


Spread the love

എസ്ബിഐ ഡെബിറ്റ് കാര്‍ഡുകളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്. നിലവില്‍ ഉപയോഗിക്കുന്ന മാഗ്‌നറ്റിക്ക് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. 2018 അവസാനത്തോടെ മാഗ്‌നറ്റിക്ക് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റാതാകും.
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണ് എസ്ബിഐയുടെ തീരുമാനം. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കാര്‍ഡ് മാറുന്ന വിവരം എസ്ബിഐ അറിയിച്ചത്. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതും കൂടുതല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണ് ചിപ്പ് കാര്‍ഡുകള്‍ എന്നും എസ്ബിഐ അവകാശപ്പെടുന്നു. പഴയ കാര്‍ഡുകള്‍ മാറ്റുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കില്ല. കാര്‍ഡ് ഉടമയുടെ വിവരങ്ങള്‍ അതീവ സുരക്ഷിതമായി ചിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവ ചോര്‍ത്തിയെടുക്കാന്‍ ബുദ്ധിമുട്ടാണ്.
ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യമുള്ളവര്‍ ലോഗിന്‍ ചെയ്ത് ഇസര്‍വീസസ് വിഭാഗത്തില്‍ പോയി എടിഎം കാര്‍ഡ് സര്‍വീസസില്‍ ചെന്നാല്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കാനാകും. അല്ലെങ്കില്‍ ശാഖയില്‍പോയി നേരിട്ട് അപേക്ഷ നല്‍കുകയും ചെയ്യാം.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close