എ.ടി.എം കൗണ്ടറുകൾ ഉപയോഗിക്കുന്നത് വഴി കൊറോണ പകരുമോ?


Spread the love

ചൈനയിലെ വുഹാനിൽ കൊറോണ പൊട്ടി പുറപ്പെട്ടപ്പോഴേ കേരളത്തിലെ A.T.M. കൗണ്ടറുകളിലെല്ലാം  ഹാൻഡ് സാനിറ്റൈസറുകൾ നിരന്നു കഴിഞ്ഞിരുന്നു. എന്നാൽ കൊറോണ A.T.M. കൗണ്ടറുകളുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞപ്പോൾ മിക്കയിടങ്ങളിലും ഒഴിഞ്ഞ സാനിറ്റൈസർ കുപ്പികൾ   മാത്രമാണുള്ളത്. കൊറാണയുടെ വ്യാപനത്തിന് പിന്നിൽ A.T.M. കൗണ്ടറുകളുടെ ഉപയോഗവും കാരണമായേക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ്  അടുത്തിടെ  ഇത് സംബന്ധിച്ച് നടന്ന പഠനങ്ങൾ.

എ.ടി.എം കൗണ്ടറുകൾ ഉപയോഗിക്കുന്നതിന്‌ മുൻപും, പിൻപും കൈകള്‍ ശുചിയാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം. എന്നാല്‍ കേരളത്തിലെ എ.ടി.എം കൗണ്ടറുകളിൽ 43 ശതമാനത്തിലും സാനിറ്റൈസര്‍ ലഭ്യമല്ല. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (C.S.E.S) സംസ്ഥാനത്തെ 276 എ.ടി.എം കൗണ്ടറുകളിൽ നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. കാസര്‍ഗോഡ്‌ മുതൽ തിരുവനന്തപുരം വരെയുള്ള എ.ടി.എം കൗണ്ടറുകളിൽ ജൂലൈ 24നും 27നും ഇടയ്ക്ക് സർവ്വേ സംഘം പരിശോധിച്ചു. റിസേർവ് ബാങ്കിന്റെ 2020 മാര്‍ച്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 9931എ.ടി.എം കൗണ്ടറുകളുണ്ട്. അതിൽ പകുതിയില്‍ താഴെയും സാനിറ്റൈസറില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ പഠനം വിലയിരുത്തുന്നു. വിവരങ്ങൾ ശേഖരിച്ച എ.ടി.എം കൗണ്ടറുകളിൽ പലയിടത്തും വളരെ ചെറിയ സാനിറ്റൈസര്‍ കുപ്പിയാണ് വച്ചിരുന്നത്. അവയില്‍ പലതിലും സാനിറ്റൈസര്‍ ഇല്ലായിരുന്നു. ചിലയിടങ്ങളില്‍ ബോട്ടില്‍ അലക്ഷ്യമായി നിലത്ത് കിടക്കുന്ന അവസ്ഥയിലുമായിരുന്നു. കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതിന്റെ പ്രാധാന്യവും, ചെയ്യേണ്ട രീതിയും 40 ശതമാനം എ.ടി.എം കൗണ്ടറുകളിൽ മാത്രമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. മൂന്നിലൊന്ന് എ.ടി.എം കൗണ്ടറുകളിൽ മാത്രമാണ് മലയാളത്തില്‍ നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നത്. കേരള – കർണാടക അതിർത്തി പ്രദേശത്തുള്ള  പല എ.ടി.എം കൗണ്ടറുകളിലും കന്നടയിലോ, കേരള – തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിൽ തമിഴിലോ നിര്‍ദ്ദേശങ്ങള്‍ എഴുതി വച്ചിട്ടില്ലായിരുന്നു. ബാങ്ക് ശാഖകളോട് ചേര്‍ന്നുള്ള എ.ടി.എം കൗണ്ടറുകളിൽ മൂന്നില്‍ രണ്ടിലും സാനിറ്റൈസര്‍ ലഭ്യമായിരുന്നപ്പോള്‍, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇത് 38 ശതമാനം മാത്രമായിരുന്നു. നഗര പ്രദേശങ്ങളിലെ  എ.ടി.എം കൗണ്ടറുകളിൽ 70 ശതമാനത്തിലും സാനിറ്റൈസര്‍ ലഭ്യമായിരുന്നപ്പോള്‍, പഞ്ചായത്ത്– മുനിസിപ്പല്‍ പ്രദേശങ്ങളിലെ എ.ടി.എം കൗണ്ടറുകളിൽ ഇത് യഥാക്രമം 55 ശതമാനവും 52 ശതമാനവും മാത്രം. കോവിഡ് വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ഇടങ്ങളാണ് എ.ടി.എം കൗണ്ടറുകൾ. കോവിഡ് വ്യാപനം തടയുവാനായി  വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപെട്ടതാണ് ‘സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാവരും പ്രവേശിക്കുന്നതിനു മുൻപും, പുറത്തേക്ക് ഇറങ്ങുമ്പോഴും സോപ്പും, വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം’ എന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എ.ടി.എം കൗണ്ടറുകളിലെ അവസ്ഥ പഠന വിധേയമാക്കുകയായിരുന്നെന്ന് C.S.E.S. സീനിയര്‍ ഫെലോ കെ.കെ. കൃഷ്ണകുമാര്‍ അറിയിച്ചു. 

കൊറോണ ബാധയേൽക്കുന്നത് തടയുവാനായി A.T.M. കൗണ്ടറുകളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക. A.T.M. മുറികളിൽ പൊതുവെ വായു  സഞ്ചാരം കുറവായിരിക്കും, ഒരു കൊറോണ രോഗി A.T.M. കൗണ്ടറിലെത്തി തുമ്മുകയോ, ചുമക്കുകയോ, മൂക്ക് ചീറ്റുകയോ ചെയ്താൽ അവിടെ  രോഗാണു വ്യാപനമുണ്ടാകുകയും, തുടർന്ന് ശെരിയായ വിധത്തിൽ മാസ്ക് ധരിക്കാതെ  A.T.M മുറികളിൽ  പ്രവേശിക്കുന്നവർക്കെല്ലാം വായുവിലൂടെയോ, മെഷീനിലെ കര സ്പർശനത്തിലൂടെയോ രോഗ ബാധയുണ്ടാകുകയും ചെയ്തേക്കാം. എയർ കണ്ടിഷൻ ചെയ്ത തണുപ്പുള്ള അന്തരീക്ഷത്തിൽ വൈറസിന് കൂടുതൽ സമയം നില നിൽക്കുവാനാകും. നഗരങ്ങിലെ തിരക്കേറിയ കൗണ്ടറുകളിൽ ഒരു ദിവസം ശരാശരി 140  ഇടപാടുകൾ നടക്കാറുണ്ട്. A.T.M. കൗണ്ടറുകളുടെ ഡോറിന്റെ ഹാൻഡിൽ, A.T.M. മെഷീനിന്റെ കീ ബട്ടണുകൾ എന്നിവ സ്റ്റൈൻലെസ്സ് സ്റ്റീലിനാൽ നിർമ്മിതമാണ്. അനുകൂലമായ അന്തരീക്ഷത്തിൽ സ്റ്റീലിൽ കൊറോണ വൈറസിന് 5 ദിവസങ്ങൾ വരെ നിലനിൽക്കുവാനാകും. കേരളത്തിലെ ചില പ്രദേശങ്ങളിൽ 100 പേരിൽ 35 പേർക്ക് വരെ കൊറോണ ബാധയേറ്റിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഒഴിവാക്കുവാൻ പറ്റാത്ത സാഹചര്യങ്ങളിൽ A.T.M. കൗണ്ടറുകളിൽ പോകേണ്ടി വന്നാൽ സാനിറ്റൈസർ കയ്യിൽ കരുതുക.ശെരിയായി മാസ്ക് ധരിച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്തി മാത്രം A.T.M. മുറിക്കുള്ളിൽ കയറുക. ബട്ടണുകൾ പ്രസ്സ് ചെയ്യുവാൻ കീ  / റ്റിഷ്യു പേപ്പർ ഉപയോഗിക്കുക. ഇടപാട് കഴിഞ്ഞു മുറിക്ക് പുറത്തിറങ്ങിയ ശേഷം മാത്രം സാനിറ്റൈസർ ഉപയോഗിച്ച് കുറഞ്ഞത് രണ്ടു പ്രാവശ്യമെങ്കിലും കൈകൾ വൃത്തിയാക്കുക. കഴിവതും A.T.M. ഇടപാടുകൾ  ഒഴിവാക്കുക, പകരം ഗൂഗിൾ പേ, ഫോൺ പേ എന്നീ സുരക്ഷിതമായ മാർഗങ്ങളിലൂടെ ഡിജിറ്റൽ പണമിടപാടുകൾ നടത്തുക. മറ്റെല്ലാ കാര്യങ്ങളിലും മുൻപന്തിയിലുള്ള മലയാളികൾ ഡിജിറ്റൽ പണമിടപാടിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. ചെന്നൈയിലും, ഹൈദരാബാദിലും, മുംബയിലുമെല്ലാം പാതയോരങ്ങളിലെ ഭേൽ പൂരി, വാടാ പാവ്, മുതൽ കപ്പലണ്ടി കച്ചവടക്കാർ വരെ വളരെ വ്യാപകമായി  ഫോൺ പേ, ഗൂഗിൾ പേ,എന്നിങ്ങനെയുള്ള ഡിജിറ്റൽ ട്രാന്സാക്ഷനുകളിലൂടെ  പണമിടപാടുകൾ നടത്തുമ്പോൾ ഇക്കാര്യത്തിൽ വളരെ പിന്നിലാണ് മലയാളികൾ. പണമിടപാടുകൾ ഡിജിറ്റലായി നടത്തിക്കഴിഞ്ഞാൽ ക്രെഡിറ്റ് കാർഡുകൾ സ്വൈപ്പ് ചെയ്യുമ്പോഴും, പിൻ എന്റർ ചെയ്യുമ്പോഴും,  A.T.M. കൗണ്ടറുകളിലൂടെയും  ഉണ്ടാകുന്ന സ്പർശനം വഴിയുള്ള വൈറസ് ബാധ ഒഴിവാകും. ഫോൺ പേ, ഗൂഗിൾ പേ എന്നിവ N.P.C.I. അഥവാ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ  ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള വളരെ സുരക്ഷിതമായ ഒരു ഡിജിറ്റൽ പേയ്മെന്റ് രീതിയാണ്. ഗൂഗിൾ പേ ഉപയോഗിച്ച്‌  മൊബൈൽ ഫോണിലൂടെ അനായാസം, സുരക്ഷിതമായി പണമിടപാടുകൾ നടത്താവുന്നതാണ് .

ഗൂഗിൾ പേ ആപ്ലിക്കേഷനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു : ഗൂഗിൾ പേ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close