ഔഡി ഇ-ട്രോണ്‍ അരങ്ങേറ്റം നാളെ


Spread the love

ഇ-ട്രോണ്‍ ഇലക്ട്രിക് എസ്‌യുവിയെ നാളെ (ജൂലൈ 22) രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ ഔഡി. ജര്‍മന്‍ ബ്രാന്‍ഡ് രാജ്യത്ത് അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനം എന്ന പ്രത്യേകതയും ഇ-ട്രോണിനുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യത കൂടി കണക്കിലെടുത്താണ് ജര്‍മന്‍ ബ്രാന്‍ഡ് മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ലെങ്കിലും വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി വാഹനം ബുക്ക് ചെയ്യാം. 50, 55, 55 സ്പോര്‍ട്ബാക്ക് എന്നീ മൂന്ന് വേരിയന്റുകളിലാകും വാഹനം വിപണിയില്‍ എത്തുക.

 

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ഔഡി ഇ-ട്രോണ്‍ വലിയ ഗ്രില്ലും ഷാര്‍പ്പായിട്ടുള്ള ഹെഡ്‌ലാമ്പുകളും അവതരിപ്പിക്കുന്നുണ്ട് .ഇ ട്രോണ്‍ സ്പോര്‍ട് ബാക്ക്, ഇ ട്രോണ്‍ എസ്, ഇ ട്രോണ്‍ സ്പോര്‍ട് ബാക്ക് എസ് എന്നിങ്ങനെയാണ് ഇ ട്രോണ്‍ ശ്രേണി. സിംഗിള്‍-പീസ് ഗ്രില്‍, മാട്രിക്‌സ്-എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വ്യത്സ്യമായ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് ഓഡി ഇ-ട്രോണിന്റെ സവിശേഷതകള്‍. കൂടുതല്‍ സ്പോര്‍ട്ടി ലുക്കിനായി ബമ്പറുകള്‍ക്ക് ഡ്യുവല്‍ ടോണ്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

ആക്സിലുകള്‍ക്ക് ഇടയില്‍ ഘടിപ്പിച്ച 95 കിലോവാട്ട് അവര്‍, ലിക്വിഡ് കൂള്‍ഡ്, ലിതിയം അയോണ്‍ ബാറ്ററിയാണ് ഇ ട്രോണിന്റെ ഹൃദയം. ഓരോ ആക്സിലറിലുമായി രണ്ട് വൈദ്യുത മോട്ടോറാണ് ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള കാറിലുള്ളത്. 265 കിലോവാട്ട് കരുത്തും 561 എന്‍ എം ടോര്‍ക്കുമാണ് ഈ മോട്ടോറുകള്‍ സൃഷ്ടിക്കുക.

മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, പനോരമിക് സണ്‍റൂഫ്, പവര്‍ ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീല്‍ തുടങ്ങി നിരവധി സവിശേഷതകള്‍ക്കൊപ്പം ഔഡി ടോപ്പ് എന്‍ഡ് വേരിയന്റ് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്ക.

50 ക്വാട്രോയില്‍ നിന്ന് ആരംഭിക്കുന്ന മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളാകും ഇ-ട്രോണില്‍ കമ്പനി വാഗ്ദാനം ചെയ്യുക. 50 ക്വാട്രോയില്‍ 71.2 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക് ലഭിക്കും. ഇത് 312 bhp കരുത്തും 540 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇലക്ട്രിക് എസ്‌യുവികള്‍ക്ക് ഒരൊറ്റ ചാര്‍ജില്‍ 441 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാമെന്നും 150 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് വെറും 30 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നും ഔഡി അവകാശപ്പെടുന്നുണ്ട്. 6.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിവുള്ള ഔഡി ഇ ട്രോണിന്റെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററാണ്. കാറിലെ ബൂസ്റ്റ് ഫങ്ഷൻ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ പരമാവധി കരുത്ത് 300 കിലോവാട്ടായും ടോര്‍ക്ക് 664 എന്‍ എമ്മായും ഉയരും. ഇതോടെ വെറും 5.7 സെക്കന്‍ഡില്‍ കാര്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിംഗ് കപ്പാസിറ്റിയും 660 ലിറ്റര്‍ ലഗ്ഗേജ് കപ്പാസിറ്റിയും കമ്പനി നല്‍കിയിട്ടുണ്ട്.

 

ബ്ലാക്ക്, ബ്ലാക്ക്/ബ്രൗണ്‍, ബ്ലാക്ക്/ബീജ് എന്നിങ്ങനെ 3 ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഇ-ട്രോണ്‍ ലഭ്യമാകും.ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സ്റ്റിയറിംഗ് വീലിനായി ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

അവതരിപ്പിച്ചു കഴിഞ്ഞാല്‍ മെര്‍സിഡീസ് ബെന്‍സ് EQC, ജാഗ്വര്‍ I-പേസ് എന്നിവയ്‌ക്കെതിരെയാകും വാഹനം മത്സരിക്കുക.സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന 2018 ഓഡി ഗ്ലോബല്‍ സമ്മിറ്റിലാണ് ഈ വാഹനം ആദ്യമായി അരങ്ങിലെത്തിയത്.

Readmore:https://exposekerala.com/audi-etron-suv/

ഓട്ടോമൊബൈൽ മേഖലയിലെ വാർത്തകൾ അറിയുവാനായി ഞങ്ങളുടെ Whatsapp ഗ്രൂപ്പിൽ ചേരുക. https://bit.ly/2Uiq6UO

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close