ആധുനിക വാഹനങ്ങളിലെ സെൻസറുകൾ


Spread the love

ആധുനിക  കാലത്തിൽ മറ്റു മേഖലകളിലെന്നപോലെ ഓട്ടോമൊബൈൽ രംഗവും ആധുനികവൽക്കരിക്കപ്പെടുന്നു. അങ്ങനെയൊരു മാറ്റത്തിന്റെ പ്രഥമോദാഹരണമാണ് ഓട്ടോമൊബൈൽ സെൻസറുകൾ. സെൻസർ പ്രവർത്തിക്കുന്ന ഭാഗത്തെ ചലനങ്ങൾ അഥവാ മാറ്റങ്ങൾ ഇലക്ട്രോണിക് സിഗ്നൽ മുഖേന കമ്പ്യൂട്ടർവത്കരിച്ച സിസ്റ്റത്തിൽ എത്തുകയും, അതുവഴി ആ മാറ്റങ്ങളെ കുറിച്ചുള്ള അറിവ് ലഭിക്കുകയും ചെയ്യുന്നു. കൂടാതെ, ആ മാറ്റത്തിന് അനുസൃതമായി വാഹനത്തിലെ പ്രവർത്തനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ AI വഴിയോ അല്ലാതെയോ ക്രമപ്പെടുത്താൻ ഓട്ടോമൊബൈലിൽ ഉപയോഗിക്കുന്ന സെൻസറുകൾ സഹായിക്കുന്നു. മഴയുടെ വരവ് സെൻസ് ചെയ്ത് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന വൈപ്പർ സിസ്റ്റം മുതൽ വാഹനത്തിന്റെ എഞ്ചിനിലെ ഓരോ ചലനങ്ങൾ വരെ സെൻസ് ചെയ്യുന്ന സാങ്കേതികവിദ്യകൾ ഓട്ടോമൊബൈൽ മേഖലകളിൽ വന്നു കഴിഞ്ഞു. അവയിൽ ചിലത് തുടർന്നും പരിചയപ്പെടുത്തുന്നു.

  • റെയിൻ സെൻസർ 

ഓട്ടോമൊബൈൽ റെയിൻ സെൻസറുകളിൽ പ്രധാനമായും ഇൻഫ്രാറെഡ്ലൈറ്റ് വാഹനത്തിനുള്ളിൽ നിന്നും, 45 ഡിഗ്രി ആംഗിളിൽ വിൻഡ് ഷീൽഡിലോട്ട് പതിയാറുണ്ട്. എപ്പോളാണോ വിൻഡ് ഷീൽഡ് ഗ്ലാസിൽ നനവുണ്ടാകുന്നത് അതേസമയം, തിരിച്ച് സെൻസറിലോട്ട് റിഫ്ലക്ട് ചെയ്യുന്ന ലൈറ്റിന്റെ തീവ്രത കുറയുന്നു. അതോടുകൂടി, റെയിൻ സെൻസിംഗ് സിസ്റ്റത്തിലുള്ള സോഫ്റ്റ്‌വെയർ വാഹനത്തിന്റെ വൈപ്പർ ഓട്ടോമാറ്റിക്കായി പ്രവർത്തിപ്പിക്കുന്നു. അങ്ങനെ ഗ്ലാസ്സിലുണ്ടാകുന്ന നനവിനനുസരിച്ച് സോഫ്റ്റ്‌വെയർ വൈപ്പറിന്റെ  സ്പീഡ് ക്രമീകരിക്കുന്നു.

  • പാർക്കിംഗ് സെൻസർ 

അൾട്രാസോണിക് പ്രോക്സിമിറ്റി ഡിറ്റക്ടർ എന്ന അടുത്തുള്ള വസ്തുവിന്റെ അകലം മനസ്സിലാക്കി തരുന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് പാർക്കിംഗ് സെൻസർ പ്രവർത്തിക്കുന്നത്. വാഹനത്തിന്റെ വശങ്ങളിലും പുറകിലുമായി ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ തുടർച്ചയായ ഇടവേളകളിൽ സിഗ്നൽ പുറത്തു വിടുകയും, അവ ഏതെങ്കിലും പ്രതലത്തിൽ സ്പർശിച്ച് റിഫ്ലക്ട് ചെയ്ത്‌ തിരിച്ചു വരുന്ന ദൂരം കണക്കാക്കിയാണ് പാർക്കിംഗ് സെൻസർ പ്രവർത്തിക്കുന്നത്. അതുവഴി വാഹനത്തിന്റെ വശങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നു.

  • എഞ്ചിൻ കണ്ട്രോൾ യൂണിറ്റ് (ECU)

വാഹനത്തിലെ എഞ്ചിന്റെ പ്രവർത്തനങ്ങളെ ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ സഹായത്താൽ വിവിധ തരം സെൻസറുകൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ചുമതലയാണ് എഞ്ചിൻ കണ്ട്രോൾ യൂണിറ്റിനുള്ളത്. എഞ്ചിൻ കണ്ട്രോൾ യൂണിറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള സെൻസറുകളുടെ  സിഗ്നലുകൾക്കനുസരിച്ച് ആവശ്യാനുസരണം മാത്രം എഞ്ചിനിലോട്ട് ഇന്ധനം ഇൻജെക്ട് ചെയ്യപ്പെടുകയുള്ളു. വായുവും ഇന്ധനവും മിക്സ് ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന മെക്കാനിക്കൽ സാങ്കേതിക വിദ്യകൾ ഇത്തരത്തിൽ എഞ്ചിൻ കണ്ട്രോൾ യൂണിറ്റിന്റെ വരവോടെ കാലഹരണപ്പെട്ടു.

  • മാസ്സ് എയർ ഫ്ലോ സെൻസർ (MAF)

ഫ്യൂൽ ഇഞ്ചക്ഷനിൽ പ്രവർത്തിക്കുന്ന ഇന്റേർണൽ കമ്പഷൻ എഞ്ചിനിൽ ഏതളവിൽ വായു പ്രവേശിച്ചു എന്ന് MAF സെൻസർ വഴി മനസ്സിലാക്കാൻ സാധിക്കുന്നു. വെയിൻ മീറ്റർ, ഹോട്ട് വയർ എന്നീ രണ്ടു തരത്തിലുള്ള MAF സെൻസറുകൾ പൊതുവായി ഓട്ടോമൊബൈലിൽ ഉപയോഗിച്ചുവരുന്നു.

  • കൂളന്റ് സെൻസർ  

 വാഹനത്തിന്റെ എഞ്ചിൻ ഭാഗത്തായി കാണപ്പെടുന്ന കൂളന്റ് സെൻസർ, അവയുടെ കൂളന്റിന്റെ താപനിലയളന്ന് അവ ഈ സി യുവി ലോട്ട് അയയ്ക്കുകയും അതുവഴി താപനിലക്കനുസരിച്ചുള്ള ഫ്യൂൽ എഞ്ചിനിലോട്ട് ഇൻജെക്ട് ചെയ്ത് എഞ്ചിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

  • വെഹിക്കിൾ സ്പീഡ് സെൻസർ 

ഫെർറോമാഗ്നെറ്റിക് ടൂത്തിഡ് ടൈപ്പിൽ കാണപ്പെടുന്ന വെഹിക്കിൾ സ്പീഡ് സെൻസർ വാഹനത്തിന്റെ വീലുകളുടെ കറക്കത്തിന്റ വേഗത സെൻസ് ചെയ്യുന്നു. ഫെറോ മാഗ്നെറ്റിക് ടൂത്തിന്റെ ഘടനയിലെ പ്രത്യേകതകളാൽ മുന്നോട്ടും പിന്നോട്ടുമുള്ള വീലുകളുടെ കറക്കം തരം തിരിച്ച് വെഹിക്കിൾ സ്പീഡ് സെൻസർ തിരിച്ചറിയുന്നു. സാധാരണയായി ആക്സിലിറിന്റെയും വീലിന്റെയും ഇടയിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ സ്പീഡ് സെൻസർ അവയുടെ എതിർവശത്തായി ഘടിപ്പിച്ചിരിക്കുന്ന പെർമനന്റ് മാഗ്നറ്റിനാൽ വീൽ കറങ്ങുന്നതിനനുസരിച്ചുള്ള ഇടവേളകളിൽ സിഗ്നലുകൾ സെൻസ് ചെയ്തു വേഗത അളക്കുന്നു.

  • Spark നോക്ക് സെൻസർ 

ആധുനിക വാഹനത്തിന്റെ ഇഗ്നീഷ്യൻ സിസ്റ്റം നിയന്ത്രിക്കുന്നത് കമ്പ്യൂട്ടർ സിസ്റ്റമാണ്. വാഹനത്തിന്റെ ഇഗ്നീഷ്യൻ സമയത്തുണ്ടാകുന്ന വൈബ്രേഷൻ എഞ്ചിൻ പിസ്റ്റണിൽ ഘടിപ്പിച്ച പാർക്ക് നോക്ക് സെൻസർ സെൻസ് ചെയ്യുന്നു. അതുവഴി ആവശ്യത്തിനനുസരിച്ചുള്ള ഇഗ്നീഷ്യൻ നടത്താൻ വാഹനത്തിന് സഹായകരമാകുന്നു.

ഇനിയും ധാരാളം ഓട്ടോമൊബൈൽ സെൻസറുകൾ നിലവിൽ ഉപയോഗിച്ചു പോരുന്നു. ഏതു തരം ഓട്ടോമൊബൈൽ സെൻസറുകളും വാഹനത്തിന്റെ സുഗമമായ ഉപയോഗത്തിനും നിലവാരത്തിനും മുൻതൂക്കം നൽകി ഒപ്പം വാഹനത്തിനും യാത്രികർക്കും സംരക്ഷണവും നൽകുന്നു.

Read also :  സ്റ്റാലിയൻ 4×4 ട്രക്കുകൾ 

വാഹനങ്ങളെകുറിച്ചുള്ള അപ്ഡേറ്റുകൾ ലഭിക്കുവാനായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ചേരുക. അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യു  Motor Mechanics

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close