ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു… മികച്ച നടി ശ്രീദേവി, മികച്ച നടന്‍ റിഥി സെന്‍, സഹനടന്‍ ഫഹദ് ഫാസില്‍


Spread the love

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. അന്തരിച്ച നടി ശ്രീദേവിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച നടന്‍ റിഥി സെന്‍ ആണ്. ബംഗാളി ചിത്രം നഗര്‍ കീര്‍ത്തനിലെ അഭിനയത്തിനാണ് റിഥിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സഹനടന്‍ ഫഹദ് ഫാസിലാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫഹദിന് പുരസ്‌കാരം. ഭയാനകം എന്ന ചിത്രത്തിന് വേണ്ടി ജയരാജനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ടേക്ക് ഓഫിനും പാര്‍വതിക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച മലയാള ചിത്രമായി തൊണ്ടിമുതലിനെ തെരഞ്ഞെടുത്തു. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ ജൂറി പ്രശംസിച്ചു. മലയാള ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നും ജൂറി അറിയിച്ചു. ദിലീപ് പോത്തന്‍ ചിത്രത്തിന് തുടര്‍ച്ചയായി രണ്ടാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.
മികച്ച ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍ ആണ്. പ്രത്യേക പരാമര്‍ശം മറാഠി ചിത്രം മോര്‍ഖ്യയ്ക്കും ഒറിയ ചിത്രം ഹലോ ആര്‍സിയ്ക്കുമാണ്.
മികച്ച സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി എ.ആര്‍ റഹ്മാന് രണ്ട് പുരസ്‌കാരം ലഭിച്ചു.
മലയാളി അനീസ് കെ. മാപ്പിള്ളയുടെ സ്ലേവ് ജനസിസിന് കഥേതര വിഭാഗത്തില്‍ പുരസ്‌കാരം . വയനാട്ടിലെ പണിയ സമുദായത്തെ കുറിച്ചുള്ള ചിത്രമാണിത്.
പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രാദേശിക ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. 321 ഫീച്ചര്‍ ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. മലയാളത്തില്‍ നിന്ന് പതിനഞ്ച് ചിത്രങ്ങളാണ് മത്സരിച്ചത്.

പുരസ്‌കാരങ്ങള്‍

മികച്ച ഗായകന്‍ : യേശുദാസ്

മികച്ച ഗായിക: സാക്ഷ

സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)

സംഗീത സംവിധായകന്‍: എ. ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാജ് (ടേക്ക് ഓഫ്)

മികച്ച വിഷ്വല്‍ എഫക്ട്, ആക്ഷന്‍ സംവിധാനം: ബാഹുബലി 2

മികച്ച തിരക്കഥ (ഒറിജിനല്‍)–സജീവ് പാഴൂര്‍ ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം)

ഛായാഗ്രഹണം– ഭയാനകം

മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ്– രാം രജത് (നഗര്‍ കീര്‍ത്തന്‍)

കോസ്റ്റ്യൂം– ഗോവിന്ദ മണ്ഡല്‍

എഡിറ്റിങ്– റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

മികച്ച ചിത്രങ്ങള്‍ (വിവിധ ഭാഷകളില്‍)

ഹിന്ദി : ന്യൂട്ടന്‍

തമിഴ്: ടു ലെറ്റ്

ഒറിയ – ഹലോ ആര്‍സി

ബംഗാളി – മയൂരക്ഷി

ജസാറി – സിന്‍ജാര്‍

തുളു – പഡായി

ലഡാക്കി – വോക്കിങ് വിത് ദി വിന്‍ഡ്

കന്നഡ– ഹെബ്ബട്ടു രാമക്ക

തെലുങ്ക് – ഗാസി

സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം

പ്രത്യേക പരാമര്‍ശം

പാര്‍വതി (ടേക്ക് ഓഫ്)

പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)

മോര്‍ഖ്യ (മറാത്തി ചിത്രം)

ഹലോ ആര്‍സി (ഒഡീഷ ചിത്രം)

പ്രത്യേക ജൂറി പുരസ്‌കാരം – എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്‌സ്

എജ്യുക്കേഷനല്‍ ചിത്രം – ദി ഗേള്‍സ് വി വേര്‍ ആന്‍ഡ് ദി വിമന്‍ വി വേര്‍

നോണ്‍ ഫീച്ചര്‍ ചിത്രം – വാട്ടര്‍ ബേബി

ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ

മികച്ച അഡ്വെഞ്ചര്‍ ചിത്രം: ലഡാക് ചലേ റിക്ഷാവാലേ

സാമൂഹ്യ വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍: ഐ ആം ബോണി, വേല്‍ ഡണ്‍

മികച്ച ഹ്രസ്വചിത്രം: മയ്യത്ത് (മറാഠി)

മികച്ച നിരൂപകന്‍: ഗിരിധര്‍

മികച്ച ബംഗാളി ചിത്രം: മയൂരാക്ഷി

കുട്ടികളുടെ ചിത്രം: മോര്‍ഖ്യ

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close