ബജാജിന്‍റെ നേക്കഡ് സ്പോർട്ട് (എൻഎസ്)  ശ്രേണിയിലെ പള്‍സര്‍ വീണ്ടും കിടിലനാകുന്നു


Spread the love

ബജാജിന്റെ പൾസർ ശ്രേണിയിലെ ഏറെ ആവശ്യക്കാരുള്ള ഒരു വിഭാഗമാണ് നേക്കഡ് സ്പോർട്ട് (എൻഎസ്). പൾസർ എൻഎസ്160, പൾസർ എൻഎസ്200 എന്നീ രണ്ട് ബൈക്കുകളാണ് ഈ ശ്രേണിയിൽ ബജാജ് വിൽക്കുന്നത്. ഇത് കൂടാതെ കഴിഞ്ഞ ആഴ്ച പൾസർ എൻഎസ്125 എന്നൊരു പുത്തൻ താരത്തെ ബജാജ് അവതരിപ്പിച്ചു.  നിലവിൽ അവരുടെ വാഹന ശ്രേണിയുടെ നവീകരണത്തിലാണ്  ബജാജ്. ഇതിന്‍റെ ഭാഗമായി എന്‍എസ് സീരീസ് ഉൾപ്പെടെയുള്ള എല്ലാ പഴയ പൾസറുകളും ഒന്നുകിൽ നിർത്തലാക്കുകയോ അല്ലെങ്കിൽ പുതിയ എന്‍ സീരീസിന് വഴിയൊരുക്കുന്നതിനായി മാറ്റുകയോ ചെയ്യുക എന്നതാണ് ബജാജിന്‍റെ പദ്ധതി.    കെടിഎം 25 ഡ്യൂക്കിനെ മാറ്റിനിർത്തിയാൽ സെഗ്‌മെന്റിലെ ഏറ്റവും പവർഫുൾ ബൈക്ക് ആണ് പൾസർ എൻ‌എസ് 125 എന്നാണ് ബജാജിന്റെ അവകാശവാദം.

മാസ്ക്കുലാർ ആയ പെട്രോൾ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ, സ്‌പോർട്ടി ലുക്കുള്ള ഹെഡ്‍ലാംപ് എന്നിങ്ങനെ പൾസർ എൻഎസ് ബൈക്കുകളുടെ അടിസ്ഥാന ഫീച്ചറുകളെല്ലാം പൾസർ എൻഎസ്125-യിലും ഇടം പിടിച്ചിട്ടുണ്ട്. അതെ സമയം ചേട്ടൻ മോഡലുകളിലെ വെള്ള നിറത്തിലുള്ള ഫ്രെയിം, അലോയ് വീലുകൾ എന്നിവ പൾസർ എൻഎസ്125-യിൽ ഇടം പിടിച്ചിട്ടില്ല.

എന്നാൽ, മെലിഞ്ഞ ടയറുകൾ, നേർത്ത ബോക്സ്-സെക്ഷൻ സ്വിംഗ് ആം, ഹാലൊജൻ ഹെഡ്‍ലൈറ്റ് എന്നിവ ബൈക്കിന്‍റെ പ്രീമിയം ലുക്ക് ഇല്ലാതാക്കുന്നു. എബിഎസ് സെൻസറോട് കൂടിയ പിൻ ഡ്രം ബ്രേക്കാണ് ബൈക്കിന്റെ സവിശേഷത. എന്നിരുന്നാലും മെലിഞ്ഞ ടയറുകളുള്ള നീളമുള്ള സ്വിംഗ് ആം ബൈക്കിന്റെ ചടുലത മെച്ചപ്പെടുത്തും. വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ പൾസർ N125 നിലവിലെ ഉയർന്ന വിൽപ്പനയുള്ള പൾസർ 125-നെക്കാൾ പ്രീമിയം ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. N160-ൽ നിന്ന് ഡിസ്റ്റൻസ്-ടു-എംപ്റ്റി റീഡൗട്ട് പോലുള്ള നിരവധി ഫീച്ചറുകൾ ഈ ബൈക്കിലേക്ക് കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു.  പെഡറ്റർ ഗ്രേ, ബീച്ച് ബ്ലൂ, ഫിയറി ഓറഞ്ച്, ബേർൺഡ് റെഡ് എന്നിങ്ങനെ നാല് നിറങ്ങളിൽ ബജാജ് പൾസർ എൻഎസ്125 വാങ്ങാം. 8,500 ആർ‌പി‌എമ്മിൽ 11.82 ബിഎച്ച്പി കരുത്തും 7,000 ആർ‌പി‌എമ്മിലും 11 എൻ‌എം ടോർക്കും ഉത്പാദിപ്പിക്കുന്ന 124.45 സിസി ബി‌എസ് 6 ഡി‌ടി‌എസ്-ഐ എഞ്ചിൻ ആണ് പൾസർ എൻഎസ്125-യുടെ ഹൃദയം. 5-സ്പീഡ് ഗിയർബോക്‌സുമായാണ് എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.   ബജാജ് പൾസർ എൻഎസ്125-ന് 93,690 രൂപയാണ് എക്‌സ്-ഷോറൂം വില. എൻഎസ്160-യെക്കാൾ 16,000 രൂപ കുറവാണ് പൾസർ എൻഎസ്125-യ്ക്ക്. അതെ സമയം സ്റ്റാൻഡേർഡ് പൾസർ 125-നേക്കാൾ 20,000 കൂടുതലാണ് പുത്തൻ എൻഎസ്125-ന്.

Read more…ഫ്ലിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close