12,000 രൂപയില്‍ കുറവുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിച്ചേക്കും


Spread the love

ചൈനീസ് കമ്പനികള്‍ക്കെതിരെ വീണ്ടും സര്‍ക്കാര്‍ നീക്കം. 12,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ നിരോധിക്കും. ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയില്‍ ചൈനീസ് വമ്പന്മാരുടെ കുത്തക തകര്‍ക്കുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യം.  ആഭ്യന്തര വ്യവസായത്തിന് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം വരാന്‍ ഇടയാകുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.  ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചൈനയിലെ ഷവോമി കമ്പനിയെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഷഓമിയുടെ മിജിയായ്   സ്മാര്‍ട്  ഗ്ലാസ്

എന്‍ട്രിലെവല്‍ വിപണി തകരുന്നതു ഷവോമിക്കും അനുബന്ധ മൊബൈല്‍ കമ്പനികള്‍ക്കും വലിയ രീതിയില്‍ ദോഷം ചെയ്യും. കോവിഡിനെത്തുടര്‍ന്നു ചൈനയിലെ ആഭ്യന്തര വിപണിയില്‍ മാന്ദ്യമുണ്ടായതോടെ അടുത്തിടെയായി ഇന്ത്യയെയാണ് ഈ കമ്പനി മുഖ്യമായി ആശ്രയിക്കുന്നത്. 2022 ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പനയുടെ മൂന്നിലൊന്നും 12,000 രൂപയില്‍ താഴെയുള്ള വിഭാഗത്തിലായിരുന്നു. ഇതില്‍ 80 ശതമാനം ഫോണുകളും ചൈനീസ് കമ്പനികളുടേതാണെന്നാണ് കൗണ്ടര്‍പോയിന്റ് എന്ന മാര്‍ക്കറ്റ്അതിര്‍ത്തിയില്‍  ചൈനീസ് കടന്നുകയറ്റത്തിന് പിന്നാലെ ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കടുപ്പിച്ചിരിക്കുകയാണ്.

 ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്താന്‍  ആപ്പിളിന്റെ ശ്രമം

ട്രാക്കറിന്റെ കണക്ക് വ്യക്തമാക്കുന്നത്. ലാവ, മൈക്രോമാക്‌സ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ശക്തമായ കാലത്താണ് ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ കടന്നുവന്നു മുന്നേറ്റം നടത്തിയത്.   ചൈനീസ് കമ്പനികള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഫീച്ചറുകളുമായി രംഗത്ത് വന്നത് ആഭ്യന്തര വിപണിയെ ബാധിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.   ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനികളുടെ ആധിപത്യമാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍. എന്നാൽ അവരുടെ വിപണി ആധിപത്യം “സൗജന്യവും ന്യായവുമായ മത്സരത്തിന്റെ അടിസ്ഥാനത്തിലല്ല”, എന്നാണ് കേന്ദ്ര ഐടിമന്ത്രി ആഴ്ച ബിസിനസ് സ്റ്റാൻഡേർഡ് പത്രത്തോട് പറഞ്ഞത്. ഇന്ത്യയിലെ മിക്ക ചൈനീസ് ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളും മുന്‍നിരയില്‍ ഉണ്ടായിട്ടും വാര്‍ഷിക നഷ്ടം രേഖപ്പെടുത്തുന്നു.

പുതിയ S01 പ്ലസ് ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ് സൈലൻസ്

ഇത് അന്യായമായ മത്സരത്തെതുടര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ടോ അനൗദ്യോഗിക ചാനല്‍ വഴിയോ നിരോധന നിര്‍ദേശം നല്‍കിയതായി അറിവില്ലെന്നാണു ചൈനീസ് കമ്പനികളുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാരും വിഷയത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായില്ല.  അതേസമയം, ഇന്ത്യയുടെ നീക്കത്തിനു പിന്നാലെ ഹോങ്കോങ്ങില്‍ തിങ്കളാഴ്ച ഷവോമിയുടെ ഓഹരികള്‍ വലിയ നഷ്ടം നേരിട്ടെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.   2020 അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ക്ക് മുകളില്‍ ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു . ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യ 300 ലധികം ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാകാം പുതിയ നീക്കം എന്നാണ് വിലയിരുത്തല്‍.

Read also… പതിനെട്ട് തേജസ്‌ വിമാനങ്ങൾ മലേഷ്യയ്ക്ക് വിൽക്കാൻ ഒരുങ്ങി ഇന്ത്യ.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close