ലോക്ക്ഡൗണ്‍: തൊഴിലില്ലായ്മ രൂക്ഷം; അന്യസംസ്ഥാന തൊഴിലാളികള്‍ കളത്തിലിറങ്ങി


Spread the love

തിരുവനന്തപുരം കുറവൻകോണത്തുള്ള പണ്ടിറ്റ്സ് കോളനിയിൽ പ്രമുഖ വ്യവസായിയുടെ വീട്ടിൽ മോഷണശ്രമം. സിസിടിവി സ്ഥാപിച്ചിട്ടുളള വീട്ടില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം നാലര മണിയോടെ കൂടി അന്യ സംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കപ്പെടുന്ന ഒരാൾ അതിക്രമിച്ചു കയറി. ക്യാമറയുണ്ടെന്ന് കണ്ടിട്ടും, വീട്ടിൽ ആളനക്കമുണ്ടെന്നു മനസ്സിലായിട്ടും മുഖം മറച്ചു വീടിന് ചുറ്റും കറങ്ങി നടക്കുകയായിരുന്നു ഇയാൾ. ക്യാമറയിലുള്ള സെൻസർ വഴി വീട്ടുടമയ്ക്കു മൊബൈൽ ഫോണിൽ മുന്നറിയിപ്പ് ലഭിക്കുകയും തുടർന്ന് അതിക്രമിച്ചു കയറിയ ആളെ ഓടിച്ചു വിടുകയും ചെയ്തു. എന്നാല്‍ രാത്രി എട്ടരയോടു കൂടി ഇയാൾ വീണ്ടും ഇതേ വീട്ടില്‍ തന്നെ അതിക്രമിച്ചു കയറി മുൻവാതിൽ തുറക്കുവാനും ശ്രെമിച്ചു. മൊബൈലിൽ മുന്നറിയിപ്പ് ലഭിച്ച വീട്ടുടമ പോലീസിനെ വിളിച്ചു. പോലീസ് എത്തിയപ്പോഴേക്കും ഇയാൾ ഇരുട്ടത്തേക്ക് ഓടിമറഞ്ഞു. പോലീസ് സമീപത്തുള്ള വീടുകളുടെ പരിസരങ്ങൾ എല്ലാം അരിച്ചുപെറുക്കിയെങ്കിലും ആളെ കിട്ടിയില്ല. അതേ രാത്രി തന്നെ പന്ത്രണ്ടേമുക്കാൽ മണിയോടെ ഇയാൾ വീണ്ടും എത്തി സമീപത്തുള്ള വീടിൻറ്റെ വാതിൽ തള്ളി തുറക്കാൻ ശ്രെമിച്ചു. ശബ്ദം കേട്ടുണർന്ന വീട്ടുകാർ ടെറസ്സിൽ കയറി നോക്കിയപ്പോൾ അടുത്ത വീട്ടിലെ സിസിറ്റിവി ദൃശ്യങ്ങളിൽ കണ്ട അതേയാൾ തന്നെ ആയിരുന്നു. വീട്ടുടമ പോലീസിനെ വിളിക്കുകയും ഉടൻ തന്നെ പോലീസ് എത്തുകയും ചെയ്തു, എന്നാൽ പോലീസ് ജീപ്പിൻറ്റെ ശബ്ദം കേട്ട ഇയാൾ ഹിന്ദിയിൽ അസഭ്യം വിളിച്ചുകൊണ്ട് ഓടി മറയുകയാണുണ്ടായത്.

മോഷണ ശ്രമം നടന്ന വീട്ടിൽ രാത്രിയിലും കൃത്യതയോടെ ദൃശ്യങ്ങൾ ഒപ്പിയെടുക്കുവാൻ കഴിയുന്ന സിസിറ്റിവി ക്യാമെറകൾ സ്ഥാപിച്ചിരുന്നതിനാൽ മോഷ്ടാവിൻറ്റെ മുഖം വ്യക്തതയോടെ ലഭിച്ചിട്ടുണ്ട്. സാധരണ സിസിടിവി ക്യാമറകള്‍ക്ക് മുന്നില്‍ ആളനക്കമുണ്ടായാലും വീട്ടുടമകൾക്ക് തൽസമയം അറിയുവാൻ സാധിക്കില്ലെന്ന്‌ അറിയാവുന്നതു കൊണ്ടാണ് മോഷ്ടാക്കൾ ക്യാമറകള്‍ സ്ഥാപച്ചിട്ടുളള സ്ഥലങ്ങളിൽ പകൽ സമയങ്ങളിൽ പോലും മോഷണം നടത്തുവാൻ ധൈര്യപ്പെടുന്നത്. ഇത്തരത്തിലുളള ക്യാമറകള്‍ സ്ഥാപിച്ചാൽ ഇരുട്ടത്ത് ആരെങ്കിലും എത്തിയാല്‍ സ്വയം ഫളാഷ് ലൈറ്റ് തെളിയുകയും, ഉടമയുടെ മൊബൈലിൽ ബീപ്പ് ശബ്ദം കേള്‍ക്കുകയും അങ്ങനെ മോഷണ ശ്രമങ്ങളെ തടയുവാനും കഴിയും.

ലോക്ഡൗണ്‍ എര്‍പ്പെടുത്തിയതോടു കൂടി സംസ്ഥാനത്ത് പല സ്ഥലങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളുടെ മോഷണ ശ്രമങ്ങളും, ആക്രമണങ്ങളും വര്‍ദ്ധിച്ച് വരികയാണ്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തേ ദുരനുഭവം ഓര്‍മ്മയുളളതിനാലാകും തൊഴില്‍ നഷ്ടമായിട്ടും ഇവര്‍ നാട്ടിലേക്ക് പോകുവാൻ മടിക്കുന്നത്. തിരികെ നാട്ടിലെത്തിയാല്‍ തൊഴിലില്ലാതെ കഴിയേണ്ടി വരുമെന്ന ഭയമാണ് മിക്കവർക്കും. ആഴ്ചയിലൊരിക്കലോ മറ്റോ ലഭിക്കുന്ന ജോലി കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍ മോഷണത്തിലേക്കും, അക്രമങ്ങളിലേക്കും തിരിയുന്നത്. ജില്ലയിലെ നിര്‍മാണ മേഖലയില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്.

അടുത്ത കാലം വരെ, രാത്രികാലങ്ങളിൽ ബ്ലാക്ക് & വയിറ്റിൽ ദൃശ്യങ്ങൾ ലഭിക്കുന്ന ക്യാമെറകൾ മാത്രമാണുണ്ടായിരുന്നത്, എന്നാൽ ഇരുട്ടത്തും പകൽ സമയങ്ങളിലെ പോലെ കളറിൽ തെളിമയോടെ ദൃശ്യങ്ങൾ ലഭിക്കുന്ന ക്യാമറകളും, മൂവ്മെൻറ്റ് സെൻസറുകളും, ഫ്ലാഷ് ലൈറ്റുകളും ഘടിപ്പിച്ച ആധുനിക ക്യാമെറകൾ ഇപ്പോൾ ലഭ്യമാണ്. നിലവിലുളള സിസിറ്റിവി ക്യാമറകളുടെ കേബിളുകൾ മാറ്റാതെ തന്നെ ഇത്തരം ക്യാമറകൾ സ്ഥാപിക്കുവാൻ കഴിയും. സെൻസറുകളുള്ള ആധുനിക സിസിറ്റിവി ക്യാമെറകൾ സ്ഥാപിച്ചാൽ മോഷണ ശ്രമം പൂർണ്ണമായി തടയുവാനാകും എന്ന് കേരളത്തിലേ പ്രമുഘ ഹോം ഓട്ടോമേഷൻ സ്ഥാപനമായ കൺട്രോൾസ് & സ്കീമാറ്റിക്സ് ഉടമ അനിൽ സുഗതൻ അറിയിച്ചു.  

ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ചു എന്തെങ്കിലും വിവരം നൽകുവാൻ കഴിയുന്നവർ ദയവായി ബന്ധപെടുക 9847066638.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close