
നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകളോട് ചോദ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. നിരോധനം സംബന്ധിച്ച് തങ്ങളുടെ ഭാഗം വ്യക്തമാക്കുവാന്‍ കേന്ദ്രസര്‍ക്കാരുമായി അടിയന്തര കൂടിക്കാഴ്ച വേണം എന്ന കമ്പനികളുടെ ആവശ്യത്തിന് മറുപടിയായാണ് കേന്ദ്രം 70 ചോദ്യങ്ങള്‍ നല്‍കിയിരിക്കുന്നത്. മൂന്നാഴ്ചക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ നിരോധനം സ്ഥിരമാക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം എന്നാണ് റിപ്പോർട്ട്. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയമാണ് ആപ്പുകളോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലായ് 22നു മുന്നോടിയായി പ്രതികരിക്കണമെന്നാണ് ആപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആപ്പുകളെപ്പറ്റി ഇൻ്റലിജൻസ് ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ആപ്പുകളെ സമീപിച്ചത്. കമ്പനികളുടെ മറുപടി ലഭിച്ചു കഴിഞ്ഞ്, ഇൻ്റലിജൻസ് ഏജൻസികൾ നൽകിയ വിവരങ്ങളുമായി താരതമ്യം ചെയ്ത് തീരുമാനം എടുക്കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം. ആപ്പുകള്‍ വഴി ശേഖരിക്കുന്ന വിവരങ്ങളുടെ സൂക്ഷിപ്പും, സുരക്ഷിതത്വവും. ആപ്പുകള്‍ക്ക് ചാരപ്രവര്‍ത്തനമുണ്ടോ?, ഡാറ്റ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു ഇങ്ങനെ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ മുതല്‍ രാജ്യസുരക്ഷ സംബന്ധിച്ച ഗൗരവമായ ചോദ്യങ്ങള്‍ വരെ കേന്ദ്രം ആപ്പുകളോട് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
അതേ സമയം നിരോധിക്കപ്പെട്ട ടിക്ടോക്ക്, ഹലോ ആപ്പുകളുടെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് ഇത്തരം ഒരു ഇടപെടല്‍ നടന്നു എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയത്തില്‍ നിന്നും ഇത്തരം ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇതിന് അടിയന്തരമായി മറുപടി തയ്യാറാക്കി നല്‍കുമെന്നും കമ്പനി വക്താവ് അറിയിച്ചു. ഡാറ്റയുടെ സുരക്ഷിതത്വവും, സ്വകാര്യതയുടെ സംരക്ഷണവും നടത്താന്‍ കമ്പനി എന്നും ഉണ്ടാകും എന്നും വക്താവ് അറിയിച്ചു.
വാട്സാപ്പില്‍ ഇനി ആനിമേറ്റഡ് സ്റ്റിക്കേഴ്സും കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/whatsapp-3/
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക