
ഐസ് ക്രീം ഇഷ്ട്ടപ്പെടാത്തവരായി ആരുമുണ്ടായികില്ല. കുട്ടികളും പ്രായമായവരും ഒരുപോലെ നുണയാൻ കൊതിക്കുന്ന ഒന്നു തന്നെയാണ് ഐസ് ക്രീം.. അതു കൊണ്ട് തന്നെയാണ് ബാസ്കിൻ റോബിൻസ് ഐസ് ക്രീം ലോകത്തെമ്പാടുമുള്ളവരുടെ നാവിൽ മാത്രമല്ല മനസ്സിലും ഇടം നേടിയത്..
ബാർട്ടൻ ബർട്ട് ബാസ്കിൻ, ഇർവിൻ ഇർവ് റോബിൻസ് എന്നീ സഹോദരൻമാർ ഒരു നൂതന ഐസ് ക്രീം സ്റ്റോർ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ അന്ന് അവർ പോലും കരുതി കാണില്ല ബി ആർ ഐസ് ക്രീം രുചികളുടെ രാജാവായി മാറുമെന്ന്…
1945 -ൽ കാലിഫോർണിയിലെ ഗ്ലെൻഡേലിൽ ബർട്ട് ബാസ്കിൻ, ഇർവ് റോബിൻസ് എന്നിവർ ചേർന്ന് ഐസ് ക്രീം പാർലറുകൾ ലയിപ്പിച്ചതിൽ നിന്നാണ് ബാസ്കിൻ റോബിൻസ് സ്ഥാപിതമായത്.. ഇന്ന് ഐസ് ക്രീമിന്റെയും കേക്ക് സ്പെഷ്യാലിറ്റി ഷോപ്പ് റെസ്റ്റോറന്റുകളുടെയും ലോകത്തിലെ തന്നെ ഏറ്റവും വല്യ ഐസ് ക്രീം സ്പെഷ്യാലിറ്റി സ്റ്റോറുകളുടെ ശൃംഖലയായി മാറിയിരിക്കുകയാണ് ബാസ്കിൻ റോബിൻസ് …
അമേരിക്കയിൽ തന്നെ 2500റും
മറ്റു രാജ്യങ്ങളിൽ 5000 ത്തിലധികം ഷോപ്പുകളുമുൾപ്പെടെ ബാസ്കിൻ റോബിൻസ് അൻപതോളം രാജ്യങ്ങളിൽ ഐസ് ക്രീം വിൽക്കുന്നു.. കൂടാതെ ” 31″ സുഗന്ധങ്ങൾ എന്ന മുദ്രാ വാക്യത്തിന് കമ്പനി പേര് കേട്ടതാണ്.. 1948 ലെ ഒരു പുതിയ ആശയത്തിൽ നിന്നും പ്രത്യേക കമ്പനികൾ ലയിപ്പിച്ചപ്പഴാണ് സുഗന്ധങ്ങളുടെ എണ്ണം 31 സുഗന്ധങ്ങളായി വികസിപ്പിച്ചെടുത്തത്.
ഗായ് ഗ്രൂപ്പുമായുള്ളു സംയുക്ത സംരംഭത്തിലൂടെ 1993 -ൽ ബാസ്കിൻ റോബിൻസ് ഇന്ത്യയിൽ തുടക്കം കുറിച്ചു.. ആദ്യത്തെ നിർമ്മാണ പ്ലാന്റ് പൂനയിലായിരുന്നു ആരംഭിച്ചത്.. 190 നഗരങ്ങളിലായി 725 സ്റ്റോറുകൾ തുറന്നു.. രുചികരവും രസകരവുമായ വാഗ്ദാനം ചെയ്യുന്ന ബാസ്കിൻ റോബിൻസ് ഐസ് ക്രീം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യക്കാർക്കും പ്രിയപ്പെട്ടതായി മാറി.. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയിലൊന്നായി മാറുകയും ചെയ്തു..
റെഡ് ബിൻ, ലിച്ചി ഗോൾഡ് ബ്ലാക്ക് ഉണക്ക മുന്തിരി, കാന്റലൂപ്പ് കോക്കനട്ട് ഗ്രോവ് എന്നിങ്ങനെ ഓരോ രാജ്യത്തിന്റെയും അഭിരുചിക്കനുസരിച്ച് ജനപ്രിയമായ ഐസ് ക്രീമിന്റെ സുഗന്ധങ്ങൾ അന്താരാഷ്ട്ര സ്ഥലങ്ങളിൽ ഉൾകൊള്ളിക്കുന്നു എന്നതും ബാസ്കിൻ റോബിൻസിനെ മറ്റ് ഐസ് ക്രീം ബ്രാന്റുകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നു… കൂടാതെ ഉപഭോക്ത്യ വസ്തുക്കൾ ഹോസ്പിറ്റാലിറ്റി വ്യവസായം ഇതെല്ലാം കൊണ്ട് തന്നെ ബാസ്കിൻ റോബിൻസ് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഐസ് ക്രീം ബ്രാന്റിലേക്ക് ചുവടുറപ്പിച്ചു..
രുചിയേറിയ ബാസ്കിൻ റോബിൻസ് ഉൽപ്പന്നങ്ങൾ ഓരോന്നും ഇഷ്ട്ടങ്ങളിലെ മുൻപന്തിയിൽ തന്നെയാണ് എല്ലാവരിലും സ്ഥാനമുറപ്പിച്ചിരിക്കുന്നത്..
ഒരു കുഞ്ഞു ആശയത്തിൽ നിന്നും ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു വിജയത്തിലേക്ക് ഈ ജൂത സഹോദരരങ്ങൾ കുതിച്ചു പാഞ്ഞത്.. വ്യത്യസ്ത രുചികൾ തേടിയുള്ള മത്സരയോട്ടത്തിൽ ബാസ്കിൻ റോബിൻസ് ഇനിയെത്ര രുചികൂട്ടുകൾ ലോകത്തിന് സമ്മാനിക്കും..
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala