
പണ്ട് പള്ളിപെരുന്നാളിനും, ഈസ്റ്ററിനും, ക്രിസ്തുമസ്സിനും ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ വിഭവമാണ് പോർക്ക് ഉലർത്തിയത് . നാടൻ രീതിയിൽ രുചികരമായ ബീഫ് ഉലർത്തിയത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ:
പോർക്ക് – ഒരു കിലോ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂൺ
സവാള – 3 എണ്ണം
തേങ്ങ ചെറുതായി അരിഞ്ഞത് – 1/2 കപ്പ്
കുരുമുളകുപൊടി – ഒരു ടീസ്പൂൺ
മല്ലിപ്പൊടി -1.5 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
കശ്മീരി മുളകുപൊടി – 2 ടീസ്പൂൺ
ഗരംമസാല – 2 ടീസ്പൂൺ
ഇറച്ചി മസാല – 2 ടേബിൾ സ്പൂൺ
വിനാഗിരി – 2-3 ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
പച്ചമുളക് – 5 എണ്ണം
തക്കാളി – ഒന്ന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
അരിഞ്ഞു വെച്ച ഒരു കിലോ പോർക്ക് അര കപ്പ് വെള്ളത്തിൽ ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് പ്രഷർ കുക്കറിൽ 1 വിസിൽ കേൾക്കുന്നവരെ വേവിച്ചെടുക്കണം (ചട്ടിയിൽ ആണെങ്കിൽ ചെറുതീയിൽ 30 – 40 മിനിട്ട് വേവ്). അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് ഇഞ്ചി, തേങ്ങാകൊത്ത് , വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തിളക്കുക. അതിനുശേഷം സവാള ചേർത്ത് വഴറ്റുക. സവാള ഏകദേശം മൂത്ത് വരുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കശ്മീരി മുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക (എരിവ് ആവശ്യതിനനുസ്സരിച്ചു മാറ്റംവരുത്താം). ഇതിലേയ്ക്ക് വേവിച്ചു വെച്ച പോർക്ക് ഇറച്ചി ചേർത്ത് ചാറു വറ്റിച്ചു വരട്ടി എടുക്കുക. 2 മിനിറ്റിനു ശേഷം ഗ്യാസ് ഓഫ് ചെയ്ത് നന്നായി ഇളക്കുക. സ്വാദിഷ്ടമായ പോർക്ക് ഉലർത്തിയത് തയ്യാർ !!!!
മറ്റൊരു വിഭവമായ കാട ബിരിയാണി തയ്യാറാക്കുന്ന രീതി അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു ഏറെ രുചികരമായ കാട ബിരിയാണി
ഈ രുചിക്കൂട്ട് നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala