
ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇന്നലെ ഉണ്ടായ സ്ഫോടനത്തിൽ ഇതുവരെ 78 പേർ മരണപ്പെടുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പോർട്ട്നോട് അനുബന്ധിച്ച വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 2700 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം സംഭവിച്ചത് എന്നാണ് ലെബനീസ് അധികൃതർ നൽകുന്ന വിശദീകരണം. ബെയ്റൂട്ടിനെ ദുരന്തബാധിത നഗരമായി ലെബനീസ് അധികൃതർ പ്രഖ്യാപിച്ചു.
ലെബനീസ് പ്രസിഡണ്ട് മൈക്കിൾഓം ന്റെ കൊട്ടാരത്തിൽ കൂടിയ യോഗത്തിനുശേഷം പ്രധാനമന്ത്രി ഹസ്സൻ ഡയാബ് സ്ഫോടനത്തെകുറിച്ചുള്ള അന്വേഷണത്തിനായി അന്വേഷണകമ്മിറ്റി പ്രഖ്യാപിച്ചു.
സ്ഫോടനത്തെ തുടർന്ന് നഗരത്തിലെ പല കെട്ടിടങ്ങളും തകരുകയും, വിള്ളലുകൾ ഉണ്ടാവുകയും, സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ കാറുകൾ തെറിച്ചു പൊങ്ങുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു .
ബ്രിട്ടൻ, ഫ്രാൻസ്, ഖത്തർ, സൗദി അറേബ്യ, ടർക്കി തുടങ്ങിയ ലോകരാജ്യങ്ങൾ സ്ഫോടനത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും അതോടൊപ്പം എല്ലാവിധ സഹായവും ലെബനന് വാഗ്ദാനം നൽകുകയും ചെയ്തു. സ്ഫോടനത്തിൽ ഒരു ഇറ്റാലിയൻ യാത്രാക്കപ്പൽ തകരുകയും, ഐക്യരാഷ്ട്രസഭയുടെ ഒരു കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ലെബനീസ് നഗരം ഒരു പ്രേതനഗരം പോലെ കാണപ്പെടുന്നതായി സ്ഫോടനശേഷം അവിടം സന്ദർശിച്ച വിദേശ മാധ്യമ പ്രതിനിധികൾ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഫോടനത്തിൽ സംശയം പ്രകടിപ്പിക്കുകയും, ആക്രമണ സാധ്യത തള്ളിക്കളയാൻ കഴിയില്ല എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
Read also:കേരളം വീണ്ടുമൊരു പ്രളയത്തിലേക്കോ?
കൊറോണ ബാധിച്ച് മരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്കി ഡല്ഹി സര്ക്കാര്
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2