എൻഫീൽഡ് ബുള്ളറ്റിന് ഒരു എതിരാളി


Spread the love

വാഹന വിപണിയിലെ വളർച്ചയ്ക്ക് എല്ലാകാലത്തും ഊർജ്ജം പകരുന്നത് ആ മേഖലയിൽ കമ്പനികൾക്കിടയിലുണ്ടാകുന്ന മത്സരബുദ്ധിയാണ്. ബെനെല്ലി ഇംപീരിയൽ 400 എന്ന മോട്ടോർ സൈക്കിൾ അത്തരത്തിൽ കരുത്തുള്ളൊരു എതിരാളിയാവാൻ ഒരുങ്ങിക്കഴിഞ്ഞു. ബെനെല്ലി ഇംപീരിയൽ 400ന്റെ പ്രധാന എതിരാളി ഇന്ത്യൻ യുവത്വം എക്കാലവും നെഞ്ചിലേറ്റിയ റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ്. മറ്റൊരു എതിരാളി ജാവ സ്റ്റാൻഡേർഡ് ആണ്. ഇതിനോടകം തന്നെ വളരെ വേഗത്തിൽ ബെനെല്ലി ഇംപീരിയലിന്റെ അഡ്വാൻസ് ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു. ക്രൂയിസർ വിഭാഗത്തിൽപ്പെടുന്ന ബെനെല്ലി ഇംപീരിയൽ, ബി എസ് 6 അഥവാ ഭാരത് സ്റ്റേജ് 6 എന്ന ഇന്ത്യൻ വാഹന മാനദണ്ഡം പാലിച്ചുകൊണ്ടാണ് വിപണിയിലെത്തുന്നത്.
എന്തുകൊണ്ടും ഇന്ത്യൻ വാഹന വിപണിയിൽ റോയൽ എൻഫീൽഡിന്റെ ലക്ഷണമൊത്തൊരു എതിരാളിയായിരിക്കും ബെനെല്ലി ഇംപീരിയൽ 400. ബെനെല്ലി ഇംപീരിയലിന്റെ പ്രധാന ആകർഷണം അതിന്റെ ഡിസൈനിൽ കൊണ്ടുവന്ന ഘടകങ്ങളാണ്. റൗണ്ട് ഹെഡ്‌ലാമ്പ് ഈ വാഹനത്തിന് അനുയോജ്യമായ തലയെടുപ്പ് നൽകുമ്പോൾ, അനലോഗിൽ പ്രവർത്തിക്കുന്ന സ്പീഡോമീറ്ററിനെയും ടാക്കോമീറ്ററിനെയും രണ്ടായി വിഭജിക്കുന്ന തരത്തിലുള്ള ഡിസൈൻ, അവയുടെ നടുവിലായി സ്ഥാപിച്ചിരിക്കുന്ന ഫ്യുവൽ ഇൻഡിക്കേറ്റർ,വളരെ സുഖപ്രദമായി ഇരിക്കാൻ കഴിയുന്ന സീറ്റുകൾ,തുടഭാഗം അമരുന്നിടത്തുള്ള ഗ്രിപ്പുകൾ കൂടാതെ ആകർഷകമായ ബ്രേക്ക് ലൈറ്റ്. ഇവയെല്ലാം ബെനെല്ലി ഇംപീരിയലിന്റെ ഡിസൈനിലെ കൃത്യതയേയും ആകർഷണീയതയേയും എടുത്തുകാട്ടുന്നു. അവയോടൊപ്പം തന്നെ വാഹനത്തിന്റെ സാങ്കേതികവശങ്ങളായ 374 സി സി സിംഗിൾ സിലിണ്ടർ എൻജിൻ, വൈബ്രേഷൻ അറിയിക്കാത്ത തരത്തിലുള്ള ഡബിൾ ഷോക്ക് അബ്സോർബർ, എ ബി എസ് ബ്രേക്കിങ് സാങ്കേതികവിദ്യ കൂടാതെ ഫൈവ് സ്പീഡ് ഗിയർബോക്സ് എന്നിവ വാഹനത്തിന്റെ വേഗതയ്ക്ക് സ്ഥിരത നൽകുകയും ചെയ്യുന്നു.
1911ൽ ഇറ്റലിയിൽ സ്ഥാപിതമായ മോട്ടോർസൈക്കിൾ നിർമാണ കമ്പനിയായ ബെനെല്ലി 2005ൽ ഖുവെൻജിയാങ് ഗ്രൂപ്പ്‌ എന്ന ചൈനീസ് മോട്ടോർ സൈക്കിൾ കമ്പനി പൂർണമായും സ്വന്തമാക്കി. ഇത്രയധികം വർഷത്തെ നിർമ്മാണ പാരമ്പര്യമുള്ള കമ്പനി ഇപ്പോൾ ഇന്ത്യൻ വിപണിയിലും ശക്തമായ സാന്നിധ്യമറിയിക്കാനുള്ള തയാറെടുപ്പിലാണ്. അതിനു മുന്നോടിയായി ബെനെല്ലി ലിയോൺസിനോ 500 എന്ന 5 ലക്ഷം രൂപയോളം വിലവരുന്ന മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു. 1.79 ലക്ഷം എക്സ് ഷോറൂം വിലവരുന്ന ബെനെല്ലി ഇംപീരിയൽ 400ലൂടെ ക്ലാസിക് ബൈക്കുകളുടെ നിരയിലോട്ടും ശക്തമായി ചുവടുറപ്പിക്കുകയാണ് ബെനെല്ലി. ആ ചുവടുറപ്പിക്കൽ റോയൽ എൻഫീൽഡ്,ജാവ തുടങ്ങിയ കമ്പനികളിലും പ്രതിഫലിക്കും. ആ പ്രതിഫലനം വൈവിധ്യമാർന്ന മോട്ടോർ ബൈക്കുകളുടെ പിറവിക്ക് കാരണമാകട്ടെ.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close