കട്ടന്‍ ചായ കുടിക്കാം…


benefits-of-drinking-black-tea
Spread the love
മലയാളികളള്‍ക്ക് പ്രിയപ്പെട്ടതാണ് കട്ടന്‍ ചായ. ഈ പ്രിയപ്പെട്ട കട്ടന്‍ ചായയ്ക്ക് ഔഷധ ഗുണമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീര ഭാരം കുറക്കുന്നതിനും തൊണ്ടയിലെ ബാക്ടീരിയയുടെ അക്രമം തടയുന്നതിനും ചായ കുടി സഹായകമാകും. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അന്നനാളത്തിലെ മെറ്റാബോളൈറ്റ് മാറ്റുന്നതിലൂടെ കരളിലെ മെറ്റാബോളിസം വ്യത്യാസപ്പെടുന്നു എന്ന് കണ്ടെത്തി. കട്ടന്‍ ചായയും ഗ്രീന്‍ ടീയും മൃഗങ്ങളിലെ കുടല്‍ ബാക്ടീരിയയുടെ അനുപാതം മാറ്റുന്നു, കൂടാതെ പൊണ്ണത്തടിക്ക് കാരണമായ ബാക്ടീരിയകളെ കുറക്കുകയും മെലിച്ചിലിന് കാരണമായ ബാക്ടീരിയകളെ കൂട്ടുകയും ചെയ്യുന്നതായി കണ്ടെത്തി.
ചെറുകുടലില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന വളരെ വലിയ അളവിലുള്ള ബ്ലാക്ക് ടീ പോളിഫീനോള്‍സ്, അന്നനാളത്തിലെ ബാക്ടീരിയകളുടെ വളര്‍ച്ചയും ചെറിയ ചെയിന്‍ ഫാറ്റി ആസിഡുകളുടെ രൂപീകരണവും സാധ്യമാക്കുന്നു. ഇത് കരളിലെ ഊര്‍ജ മെറ്റബോളിസത്തെ മാറ്റുന്നു. അതേസയം കട്ടന്‍ ചായയേക്കാള്‍ കുറച്ചു കൂടി ശരീരത്തിന് ഉത്തമമായത് ഗ്രീന്‍ ടീ ആണെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ സൂസന്ന ഹെന്നിങ് പറഞ്ഞു.
Ad Widget
Ad Widget

Recommended For You

About the Author: admin

Close