
ഏറ്റവും മികച്ച ദാഹശമനിയാണ് ചെറുനാരങ്ങ വെള്ളം. മധുരവും ഉപ്പുമാണ് നാരങ്ങവെള്ളത്തില്‍ നമ്മള് കൂടുതലായി ചേര്‍ക്കാറ്. എന്നാല്‍ ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ചെറുനാരങ്ങ പിഴിഞ്ഞ്, കാല് ടീസ്പൂണ്‍ മുളകുപൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ഉപയോഗിച്ചാല്‍ ശരീരത്തിന് പല ഗുണങ്ങളാണ് ലഭിക്കുന്നത്.
മുളകുപൊടി ചേര്‍ത്ത നാരങ്ങവെള്ളം കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും, ക്യാന്‍സര്‍ തടയാന്‍ ഈ നാരങ്ങവെള്ളം നല്ലതാണ്. കഫക്കെട്ട് കോള്‍ഡ്, എന്നിവയ്ക്ക് ഇത് മികച്ച ഗുണം ചെയ്യും. സ്ഥിരമായി മുളകു പൊടി ചേര്‍ത്ത നാരങ്ങവെള്ളം കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഈ പാനിയം കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. നാരങ്ങവെള്ളത്തില്‍ മുളകു പൊടി ചേര്‍ത്തു കുടിച്ചാല്‍ ആന്റിബാക്ടിരിയലായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ അസുഖങ്ങള്‍ തടയാനും ഇത് നല്ലൊരു മരുന്നു കൂടിയാണ്. ദഹനം സുഖമമാക്കു ന്നത് കൊണ്ട് ഗ്യാസ് പോലെയുള്ള പ്രശ്നങ്ങള്‍ ഇല്ലതാക്കും. മോണദന്ത രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ ഈ പാനിയം നല്ലതാണ്. രക്തപ്രവാഹം സുഖമമാക്കാനും ഇതുവഴി ബിപി നിയന്ത്രിക്കാനും സഹായിക്കും.