ചെപ്പലിടാതെ ഒന്ന് നടന്നു നോക്കൂ…


benefits-of-walking-without-chappal
Spread the love
രാവിലെ എഴുന്നേറ്റ് നടക്കുകയോ ഓടുകയോ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് മിക്കവും ചെയ്യുന്നതുമാണ്. എന്നാല്‍ നടക്കാനും ഓടാനും പോകുന്നവര്‍ ചെരുപ്പോ, ഷൂസോ ധരിക്കാറുണ്ട്. എന്നാല്‍ ചെപ്പലിടാതെ നഗ്‌നപാദനായി ഒന്നു നടന്നു നോക്കൂ. ശരീരത്തിനുമാത്രമല്ല, മനസിനും ഉന്‍മേഷം ലഭിക്കും. ഇതു ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന് സഹായിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള തലച്ചോറിന്റെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ നഗ്‌നപാദനായി നടക്കുന്നതുവഴി സാധിക്കുമെന്നാണ് ഉത്തര ഫ്‌ലോറിഡ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കുട്ടിക്കാലം മുതല്‍ക്കേ നഗ്‌നപാദരായി നടക്കുന്നവരുടെ ഓര്‍മ്മശക്തി ജീവിതകാലം മുഴുവന്‍ നല്ല നിലയിലായിരിക്കും.
സ്‌കൂളില്‍ പഠിച്ച കാര്യങ്ങള്‍പോലും വാര്‍ദ്ധക്യകാലത്തും നല്ലതുപോലെ ഓര്‍ത്തുവെയ്ക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കും. വിവിധ പ്രായത്തിലുള്ള 72 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. 16 മിനുട്ട് നടക്കാനാണ് ഇവരോട് പറഞ്ഞത്. നടക്കുന്നതിന് മുമ്ബും ശേഷവുമുള്ള ഓര്‍മ്മശക്തി പഠനസംഘം രേഖപ്പെടുത്തി. നടന്നശേഷം ഓര്‍മ്മശക്തി മെച്ചപ്പെട്ടതായാണ് പഠനസംഘം കണ്ടെത്തിയത്.
Ad Widget
Ad Widget

Recommended For You

About the Author: admin

Close