‘ബെവ്‌ -ക്യു ‘ ഇനി മദ്യപർക്കും ആപ്പ്


Spread the love

മദ്യപർക്ക് ഓൺലൈൻ വഴി മദ്യം വാങ്ങാൻ സർക്കാർ നിർമിച്ച പുതിയ ആപ്പിന്റെ പേര് ബെവ്‌ ക്യു. ഗൂഗിൾ പെർമിഷന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ഈ ആപ്പ് ഇതോടെ പ്ലേ, ആപ്പ് സ്റ്റോറുകളിൽ ലഭ്യമാകും. കൊച്ചി ആസ്ഥാനമായ സ്ഥാപനം വികസിപ്പിച്ചെടുത്ത ബെവ്‌ ക്യുവിന് ഇന്ന് രാത്രിയോടെ ഗൂഗിൾ സെക്യൂരിറ്റി പെർമിഷൻ ലഭിക്കുമെന്ന് കരുതുന്നു. അങ്ങനെയെങ്കിൽ ബെവ്‌ ക്യു ഉപയോഗിച്ച് വെള്ളിയാഴ്ച മുതൽ മദ്യ വിതരണം സാധ്യമാകുമെന്നാണ് കരുതുന്നത്.മദ്യം എപ്പോൾ, എത്ര, ഏതു ബാറിൽ നിന്നു വാങ്ങണമെന്ന് മദ്യപാനികൾക്ക് ഈ ആപ്പിൽ രെജിസ്റ്റർ ചെയ്‌താൽ മതിയാകും. പത്തു ദിവസം കൊണ്ട് മൂന്നു ലിറ്റർ മദ്യം ഒരാൾക്ക് വാങ്ങാം. ടോക്കൺ ലഭിച്ചു പറഞ്ഞ സമയത്തിൽ വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം വരെ പുതിയ ടോക്കണ് വേണ്ടി കാത്തിരിക്കേണ്ടി വരും. എസ് എം എസ് സൗകര്യം നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. ബെവ്‌കോയുടെ 301 ഔട്ലെറ്റുകളിലൂടെയും 605 ബാർ ഔട്ലെറ്റുകളിലൂടെയും വിതരണം നടത്തും. ഇത് കൂടാതെ ബിയർ, വൈൻ ഔട്ലെറ്റുകളിലൂടെ ബിയറും വൈനും പാർസൽ ആയി വാങ്ങാം. ഗൂഗിൾ കനിഞ്ഞാൽ ഇന്ന് രാത്രി മുതൽ മദ്യം ബുക്ക്‌ ചെയ്ത് തുടങ്ങാം. ഇല്ലെങ്കിൽ മദ്യപാനികൾക്ക് അല്പം നിരാശയോടെയും അതിലേറെ പ്രതീക്ഷയോടെയും അൽപ നാൾ കൂടി കാത്തിരിക്കേണ്ടി വരും.

Ad Widget
Ad Widget

Recommended For You

About the Author: admin

Close