പകര്‍ച്ച വ്യാധികളെയും സൂക്ഷിക്കുക…. സംസ്ഥാനത്ത് കോവിഡ് ഭീഷണിക്കിടെ ഡെങ്കിപ്പനിയും ഭീഷണിയാകുന്നു


Spread the love

സംസ്ഥാനത്ത് കോവിഡിനിടെ പകര്‍ച്ചവ്യാധികളും രൂക്ഷമാകുന്നു. കാലവര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ കേരളത്തില്‍ ഡെങ്കിയും മറ്റ് പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതാണ്.  ഇപ്പോള്‍ കാലവര്‍ഷം കടുത്തതോടെ പകര്‍ച്ചവ്യാധികളും വ്യാപകമായിരിക്കുകയാണ്.  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ടാഴ്ചക്കിടെ ആറുപേരാണ് മരിച്ചത്.  സംസ്ഥാനത്താകെ അരലക്ഷത്തോളം പേര്‍ പകര്‍ച്ച വ്യാധിക്ക് ചികിത്സയിലാണ്.  ഇതുവരെ സംസ്ഥാനത്ത് 288 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി സംശയിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 2179 ആണ്.
കണ്ണൂരും കാസര്‍കോട് ജില്ലകളിലെ മലയോരമേഖലയിലാണ് പകര്‍ച്ച വ്യാധി പെരുകുന്നത്. സംസ്ഥാനത്ത് ഈ മാസം 49674 പേരാണ് പകര്‍ച്ചവ്യാധികള്‍ക്ക് ചികിത്സ തേടിയത്. പകര്‍ച്ച വ്യാധികള്‍ പടരുന്ന മേഖലകളില്‍ ഫോഗിംഗ് നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കി കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബ്ലോക്ക് തലത്തില്‍ നോഡല്‍ ഓഫീസറെ നിയമിച്ച് സ്ഥിതി വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ശ്രദ്ധയും കൊവിഡ് പ്രതിരോധത്തിലേക്ക് നീങ്ങുമ്‌ബോള്‍ മെഡിക്കല്‍ കോളേജുകളില്‍, മറ്റു രോഗങ്ങള്‍ ചികിത്സിക്കാന്‍ എത്തുന്നവര്‍ക്ക് മതിയായ ശ്രദ്ധ കിട്ടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക  http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close