കൊറോണയെ തുരത്താൻ “പപ്പട വിദ്യ”യുമായി കേന്ദ്ര മന്ത്രി


Spread the love

ലോക രാജ്യങ്ങൾ കോവിഡ് മഹാമാരിയെ തുരത്താനുള്ള വാക്സിൻ ഗവേഷണത്തിലാണ്. അതിനിടയിലാണ് കൊറോണ വൈറസിനെ തുരത്താൻ പപ്പട വിദ്യയുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അതായത്, പപ്പടം ഉപയോഗിച്ച് കൊറോണയെ ഈ ലോകത്ത് നിന്ന് തന്നെ കെട്ട് കെട്ടിക്കാം എന്നാണ് കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി അർജുൻ മേഘ് വാൾ അവകാശപ്പെടുന്നത്. കൊറോണയ്ക്കെതിരായ ആൻറിബോഡി ശരീരത്തിൽ ഉൽപ്പാദിപ്പിക്കാൻ “ഭാഭിജി പപ്പട്” എന്ന പപ്പടത്തിന് കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് ഈ പപ്പടം ഒരു സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം തന്നെ, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച “ആത്മനിർഭർ ഭാരതത്തിൻറെ” ഭാഗമായാണ് പപ്പട നിർമ്മാണമെന്നും അർജുൻ മേഘ് വാൾ പറഞ്ഞു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close