ഉലുവ ഇലയ്ക്ക് പകരം കറിയിലിട്ടത് ഭാംഗ് ഇല; കുടുംബാംഗങ്ങളെല്ലാം കുഴഞ്ഞുവീണ് ആശുപത്രിയിലായി


Spread the love

ഉത്തര്‍പ്രദേശ്: ഉണങ്ങിയ ഭാംഗ് ഇലയെടുത്ത് കറിവച്ച് കഴിച്ച ഒരു കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയിലായി. ഉത്തര്‍പ്രദേശിലെ കനൗജിലുളള മിയാഗഞ്ജിലാണ് സംഭവം. ഉലുവക്ക് പകരം തെറ്റിദ്ധരിച്ച് കഞ്ചാവ് ഉണക്കിയ ഭാംഗ് ഉപയോഗിച്ചതാണ് കുഴപ്പമായതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ കുടുംബാംഗങ്ങളുടെ അയല്‍വാസിയായ നവല്‍ കിഷോര്‍ ഇവര്‍ക്ക് ഉണക്കിയ ഉലുവ ഇലയെന്ന് കരുതി ഭാംഗ് നല്‍കി. ഇവര്‍ കറിവച്ച് ഭക്ഷിക്കുന്നതിനിടെ എല്ലാവരും കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് സംഭവമറിഞ്ഞ അയല്‍ക്കാര്‍ ഇവരെ അടുത്തുളള ജില്ലാ ആശുപത്രിയിലാക്കി. ചികിത്സയിലുളള ഇവരെല്ലാവരും അപകടനില തരണംചെയ്‌തെന്ന് പൊലീസ് അറിയിച്ചു. അവശേഷിച്ച ഭാംഗ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close