ബയോഫ്‌ളോക്‌ മത്സ്യ കൃഷി


Spread the love

കൃഷി ചെയ്യാനുള്ള ഒരു മനസ്സും ഒരു കുളവുമുണ്ടെങ്കിൽ ആർക്കും മത്സ്യകൃഷി തുടങ്ങാം.നമ്മുടെ സമ്പത് വ്യവസ്ഥയിലെ വ്യവസ്ഥയിൽ പ്രധാനപെട്ട ഒന്നാണ് മത്സ്യകൃഷി.കേരളത്തിൽ അതിവേഗം വളരുന്ന മേഖലയായി മാറിക്കൊണ്ടിരിക്കുന്ന മത്സ്യ കൃഷിക്ക് യുവാക്കൾക്കിടയിൽ പ്രചാരം ഏറി വരികയാണ്. നാട്ടിലെ കുളങ്ങളും തണ്ണീർത്തടങ്ങളും ജലാശയങ്ങളും കേന്ദ്രീകരിച്ചു യുവാക്കൾ ഒറ്റയായും കൂട്ടമായും മൽസ്യകൃഷിയിൽ ഏർപ്പെട്ടു കഴിഞ്ഞിരിക്കുന്നു.കുളങ്ങളോ ജലാശയങ്ങളോ ലഭ്യമല്ലാത്ത, സ്ഥല പരിമിതിയുള്ള, എന്നാൽ മത്സ്യകൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പുത്തൻ ആശയമാണ് ‘ബയോഫ്‌ളോക്‌ മത്സ്യകൃഷി’.കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ‘സുഭിക്ഷകേരളം’ പരിപാടിയിൽ ഉൾപെടുത്തിയിട്ടുള്ളതാണ് വളരെ നൂതനമായ ഈ മത്സ്യ കൃഷി.

വെറും കാൽ സെന്റ് സ്ഥലത്ത് പോലും 1200മത്സ്യങ്ങളെ വളർത്താൻ കഴിയുന്ന ഹൈടെക് ഫാർമിംഗ് ടെക്നോളോജിയാണ് ബയോഫ്‌ളോക്‌ മത്സ്യ വളർത്തൽ.ഭൂമിയിൽ നിന്ന് ഏതാണ്ട് 1 മീറ്റർ ഉയരത്തിൽ ഇരുമ്പ് ഫ്രെയിം നിർമിച്ചു അതിൽ പിവിസി കോട്ടൺ നൈലോൺ ഷീറ്റ് വിരിക്കുന്നു.ഇതിൽ വെള്ളം നിറച്ചു മൽസ്യക്കുഞ്ഞുങ്ങളെ വളർത്തുകയാണ് ചെയ്യുന്നത്.ഏതു സമയത്തും അഴിച്ചു മാറ്റാവുന്നതും മറ്റുസ്ഥലത്തേക്ക് മാറ്റി നിർമിക്കാം എന്നതുമാണ് ഇതിന്റെ സവിശേഷത.ഇത് കൂടാതെ ഒരിക്കൽ വെള്ളം നിറച്ചാൽ അത് മാറ്റി നിറക്കേണ്ടതില്ല.വെള്ളം ശുദ്ധമാക്കുന്ന ഒരു പ്രത്യേക ഇനം ബാക്റ്റീരിയയെ വെള്ളത്തോടൊപ്പം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.മത്സ്യ തീറ്റയുടെ ഖര മാലിന്യം, മൽസ്യങ്ങളുടെ കഷ്ടത്തിലെ ഖരമാലിന്യം എന്നിവ ഭക്ഷിക്കുന്ന ഈ ബാക്ടീരിയ മൽസ്യങ്ങളുടെ ഇഷ്ട്ടഭക്ഷണം കൂടിയാണ്. അതോടെ തീറ്റച്ചിലവിൽ കർഷകന് നഷ്ടം വരുന്നില്ല. മാർക്കറ്റിൽ ലഭ്യമായ ഗോദ്‌റെജ്‌ കമ്പനികൾ പോലുള്ളവയുടെ തീറ്റയാണ് മൽസ്യങ്ങൾക്കു നൽകേണ്ടത്. മൽസ്യങ്ങൾക്കു ഓക്സിജൻ ലഭ്യമാക്കാൻ ഒരു ചെറിയ എയറേറ്റർ മോട്ടോറും അത് മുടങ്ങാതെ പ്രവർത്തിപ്പിക്കാൻ ഒരു ഇൻവെർട്ടർ യൂണിറ്റും കൂടെ സ്ഥാപിക്കണം.

വനാമി ചെമ്മീൻ,വാള, കാരി, രോഹു, കട്ല, ഹൈബ്രീഡ് ഗിഫ്റ്റ് തിലാപിയ തുടങ്ങിയ ഇനങ്ങളാണ് ഇതിൽ വളർത്തുന്നത്.1 കിലോ മത്സ്യം ഉല്പാദിപ്പിക്കാൻ തീറ്റ, മൽസ്യക്കുഞ്ഞിന്റെ വില, കറന്റ്‌ ചാർജ്, പരിപാലനം അടക്കം ഏകദേശം 70-80 രൂപയാണ് ചെലവ്.4 മീറ്റർ നീളവും വീതിയുമുള്ള സ്ഥലത്ത് 4 മീറ്റർ ഡയമീറ്റർ ടാങ്കിൽ 1200 മൽസ്യക്കുഞ്ഞുങ്ങളെ വളർത്താം. നിലവിലുള്ള അക്വാപോണിക്സ് പോലുള്ള മത്സ്യകൃഷിക്ക് 1200 മത്സ്യങ്ങളെ വളർത്താൻ 70000 രൂപക്ക് മുകളിൽ ചെലവ് വരും എന്നിരിക്കെ ബയോഫ്ളോകിനു 50000 രൂപയെ ചെലവ് വരൂ.മൽസ്യങ്ങൾ ജീവനോടെ വിൽക്കുമ്പോൾ കിലോക്ക് 250 രൂപക്ക് മുകളിൽ വില കിട്ടുന്നതിനാൽ ആദ്യ വട്ടം തന്നെ മുടക്കു മുതലിന്റെ 90 ശതമാനവും തിരിച്ചു കിട്ടും.

ബയോഫ്‌ളോക്‌ നിർമാണ സാമഗ്രികളും പരിശീനവും സർക്കാർ ഏജൻസികളായ അഡാക്, മത്സ്യ കർഷക വികസന ഏജൻസി, മത്സ്യ സഹകരണ സംഘം എന്നിവയിൽ നിന്നും ലഭിക്കും.ഫിഷറീസ് വകുപ്പിൽ നിന്നോ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരളയിൽ നിന്നോ മൽസ്യക്കുഞ്ഞുങ്ങളെ വാങ്ങാം.കൃഷി ആരംഭിച്ചു അഞ്ചാം മാസം മുതൽ വിളവ് കിട്ടുന്നതാണ്.വർഷം രണ്ട് തവണ ആദായം ലഭിക്കും.കൂടാതെ ബയോഫ്‌ളോക്‌ മൽസ്യകൃഷിക്ക് ആവശ്യമായ എല്ലാ ശാസ്ത്രീയ വിവരങ്ങളും അതാത് സമയത്ത് തന്നെ കർഷകർക്ക് കേരള ഫിഷറീസ് വകുപ്പ് നൽകുന്നതാണ്.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close