കാന്താരി ചില്ലറക്കാരനല്ല…വില 1500 നോട്‌ അടുത്തു…


Spread the love

വിപണിയിലെ ഒരു വലിയ താരമാണ് കുഞ്ഞൻ മുളക് കാന്താരി. ചിലയിടങ്ങളില്‍ ചീനിമുളക് എന്നും ഇവ അറിയപ്പെടുന്നു. കാഴ്ചയിൽ കുഞ്ഞാണെങ്കിലും കാന്താരിക്ക് ഗുണങ്ങളേറെയാണ്. അതുപോലെതന്നെ വിലയിലും മുന്നിൽ തന്നെയാണ്.

ഗുണങ്ങൾ

*ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്നതിൽ കാന്താരി ഉപയോഗിക്കാറുണ്ട്.

*രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങളെ കാന്താരിമുളക് പ്രതിരോധിക്കാൻ സഹായിക്കും.

*കാന്താരിമുളകിലെ രാസഘടകത്തിന് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും, ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കഴിയും.

*സന്ധികൾക്കും പേശികൾക്കുമുണ്ടാകുന്ന വേദനയകറ്റാൻ നാട്ടുവൈദ്യന്മാർ പഴുത്ത കാന്താരി ഉപയോഗിക്കാറുണ്ട്.

* നല്ലൊരു വേദനസംഹാരിയായും കാന്താരി മുളക് ഉപയോഗിക്കാറുണ്ട്.

*കാന്താരി നല്ലൊരു കീടനാശിനിയാണ്. കാന്താരിയും, ഗോമൂത്രവും ചേർത്ത് ചെടികളിൽ തളിച്ച് കൊടുത്താൽ കീടങ്ങളുടെ ശല്യം ഒഴിവാക്കാം.

*മുളകുപൊടിയില്‍ എരിവ് വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന എസന്‍സ് നിര്‍മ്മാണത്തിലും കാന്താരി വന്‍തോതില്‍ ഉപയോഗിചുവരുന്നു.

ജൈവ പച്ചക്കറിയോട് ജനങ്ങള്‍ക്ക് താല്‍പര്യം കൂടി വരുന്ന സാഹചര്യത്തിൽ എളുപ്പത്തില്‍ നടത്താവുന്നതും, ചിലവ് കുറഞ്ഞ നിലയില്‍ പരീക്ഷിക്കാവുന്നതുമായ കൃഷിയാണിത്. വളരെ എളുപ്പത്തിൽ വീട്ടുപരിസരത്ത് കാന്താരി നട്ടുവളർത്തവുന്നതാണ്.

കാന്താരി കൃഷി രീതി

നല്ല നീർവാഴ്ച്ചയുള്ള മണ്ണാണ് കാന്താരി വളരാൻ ഉചിതം. മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് കാന്താരി കൃഷിക്ക് ഉത്തമം .നല്ല പഴുത്ത കാന്താരി മുളകിൽ നിന്നുമാണ് വിത്തുകൾ ഉണക്കിയെടുകേണ്ടത്.വിത്തുപാകാനായി മണ്ണ് നന്നായി ഇളക്കി അതിൽ ചാണകപ്പൊടിയും, മണലും കൂട്ടിക്കലർത്തി എടുക്കണം. അതിൽ ഒരു അൽപം വെള്ളം നനച്ച് കൊടുത്തതിനു ശേഷം വിത്തുകൾ പാകാവുന്നതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കേണ്ടതാണ്. 4-5 ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും. അതിലേക്ക് കടലപ്പിണ്ണാക്കും, വേപ്പിൻ പിണ്ണാക്കും, ചാണകവും കലർത്തിയ തെളിവെള്ളം ഒഴിച്ചു കൊടുക്കണം. തൈകൾ മാറ്റി നടുമ്പോൾ വേര് പൊട്ടിപോകാതെ പറിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഒരു മീറ്റർ അകലത്തിൽ വേണം തൈകൾ നടുവാൻ. ചെടികള്‍ തമ്മിലും 75 സെന്റീമീറ്റര്‍ അകലമെങ്കിലും നല്‍കണം. നട്ട് മൂന്നു മാസം കൊണ്ട് കായകൾ പറിക്കാൻ തുടങ്ങാം. ചെടികള്‍ക്ക് മൂന്നുവര്‍ഷം വരെയാണ് ആയുസ്സുള്ളത്.

ശ്രദ്ധികേണ്ട കാര്യങ്ങൾ

*ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്നരീതിൽ തൈകൾ നടണം. സൂര്യപ്രകാശം കിട്ടുന്നയിടമാണെങ്കിൽ കാന്താരിയുടെ എരിവ് കൂടും.

*നിലം തയ്യാറാക്കുമ്പോൾ വാട്ടരോഗം ഒഴിവാക്കാൻ മണ്ണിൽ കുമ്മായം ചേർത്തു കൊടുക്കുന്നത് നല്ലതാണ്.

*വേനൽ കാലങ്ങളിൽ ദിവസവും നനച്ചുകൊടുക്കണം.

* മുളക് പറിക്കാൻ തുടങ്ങിയാൽ മൂന്ന് ആഴ്ചയിൽ ഒരിക്കൽ അല്പം വളം ചേർത്തുകൊടുക്കണം.

*ഇവയ്ക് പ്രതിരോധശേഷി കൂടുതലായതിനാൽ രോഗങ്ങളും കീടങ്ങളും കാന്താരിയെ ആക്രമിക്കാറില്ല.

*വേപ്പെണ്ണ എമെൽഷൻ, സ്യൂഡോമോണസ് നേർപ്പിച്ചത് എന്നിവ തളിച്ചും അല്ലെങ്കിൽ വെളുത്തുള്ളി ഗോമൂത്രം ലായനി, ഉപയോഗിച്ചും ഇവയിൽ ഉണ്ടാകുന്ന രോഗകീടങ്ങളെ അകറ്റാം.

*ചെടികളിലെ വെള്ളി ഈച്ച ശല്യം മാറാൻ കാന്താരി മുളകും, വെളുത്തുള്ളിയും അരച്ച് ഒരു ദിവസം വെള്ളത്തിൽ ഇട്ട് വയ്ക്കണം. ആ മിസ്രതം അരിച്ചെടുത്തു ചെടികളിൽ തളിച്ച് കൊടുത്താൽ മതിയാകും.

വില്പന

വിപണിയില്‍ ഇന്ന് വലിയ ആവശ്യക്കാരുള്ള ഇനമാണ് കാന്താരി മുളക്. കാന്താരി കൃഷിയില്‍ നിന്ന് നമ്മൾ പ്രതീഷിക്കാത്ത ആദായം കിട്ടും എന്നതിൽ സംശയമില്ല . ഇവ അടുത്തുള്ള സൂപ്പർ മാർക്കറ്റിലോ, ഔഷധ നിർമ്മാണ ശാലയിലോ, അടുത്തുള്ള കമ്പോളങ്ങളിലോ വില്പന നടത്താവുന്നതാണ്. കാന്താരി ഉപ്പിലിട്ടും, അച്ചാറായും, ഉണക്കിപ്പൊടിച്ചും ഒക്കെ സൂക്ഷിക്കാവുന്നതാണ്. പാകമെത്തിയ മുളക് ശാസ്ത്രീയമായി സംസ്‌കരിച്ച് ഉണക്കി സൂക്ഷിച്ചാല്‍ വിപണിയില്‍ ആവശ്യക്കാരേറെയുള്ള സമയത്ത് വിറ്റ് ലാഭമുണ്ടാക്കാനും സാധിക്കും.

ലാഭം

എരിവിലും ഗുണത്തിലും മുന്നിൽ നിൽക്കുന്ന കാന്താരിക്ക് 600 മുതൽ 1500 വരെയാണ് കിലോയ്ക്കിപ്പോൾ വിപണി വില. ഉണക്കിയെടുത്ത കാന്താരിക്ക് അതിലും കൂടുതൽ വിലയുണ്ട്. മലബാറിൽ മലയോരമേഖലകളായ വയനാട്, നിലമ്പൂർ, കരുളായി എന്നിവിടങ്ങളിലാണ് കാന്താരി വ്യാപകമായി കൃഷി ചെയ്തുവരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാന്താരി വില്‍പ്പനയുള്ളത് കട്ടപ്പന മാര്‍ക്കറ്റിലാണ്. വിദേശ രാജ്യങ്ങളിൽ കാന്താരി മുളകിന് പ്രിയം വര്‍ധിച്ചതോടെയാണ് ഇവയുടെ വില കുത്തനെ കൂടാൻ ഇടയായത്. ഇത്രമാത്രം വില ഉയര്‍ന്നിട്ടും കേരളത്തില്‍ വാണിജ്യ അടിസ്ഥാനത്തില്‍ കാന്താരി ക്യഷി പരീക്ഷിക്കാന്‍ കാര്യമായി ആരും മുന്നോട്ടു വരുന്നില്ല എന്നുള്ളതാണ് സത്യം. മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പോലെ തന്നെ ഈ രംഗത്തും തമിഴ്‌നാടും, കര്‍ണ്ണാടകയും തന്നെ കാന്താരി ക്യഷിയുടെലാഭം കൊണ്ടു പോകുന്നത്. വലിയ ചിലവ് കാന്താരി കൃഷി ചെയ്യാൻ ഇല്ലാത്തതിനാൽ കിട്ടുന്നതൊക്കെ ലാഭം തന്നെയാണ്.

ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരുന്നതിനാൽ വലിയ ശ്രമം ഇല്ലാതെ ആര്‍ക്കും എളുപ്പത്തില്‍ തുടങ്ങാവുന്നതും, വലിയ ലാഭം തരുന്നതുമായ സംരംഭമാണിത്.

മറ്റൊരു ഔഷധയിനമായ കച്ചോലം കൃഷിയെ കുറിച്ച് കൂടുതൽ വായ്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു കച്ചോലം കൃഷി ചെയ്യാം; ഔഷധത്തിനു പുറമെ നല്ലൊരു വരുമാനമാര്‍ഗ്ഗം.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close