
ഇന്ത്യന്‍ വിപണിയില്‍ 5 സീരീസ് ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ആഢംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു.
മെയ് അവസാനത്തോടുകൂടി അന്താരാഷ്ട്ര തലത്തില്‍ കമ്പനി പുറത്തിറക്കിയ പുതിയ 5 സീരീസ് മോഡല്‍ ജൂണ്‍ 24ാടു കൂടി ഇന്ത്യയില്‍ അവതരിപ്പിക്കും.നിലവില്‍ ഇന്ത്യയിലെ ബിഎംഡബ്ല്യു 5 സീരീസ് ശ്രേണിക്ക് 56 മുതല്‍ 69.10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഫെയ്സ്ലിഫ്റ്റ്ന്റെ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്.
എല്‍ ഇ ഡി ലൈറ്റിംങ് സിസ്റ്റം, മൂന്ന് എന്‍ഞ്ചിന്‍ ഓപ്ഷനുകള്‍,ഐ ഡ്രൈവിംഗ് സിസ്റ്റം എന്നിവ പുതിയ 5 സീരീസ് ഫെയ്സ്ലിഫ്റ്റ്ന്റെ പ്രത്യേകതകളാണ്. 5 സീരീസ് ഫെയ്സ്ലിഫ്റ്റിലെ മാറ്റങ്ങള്‍ ഫ്രണ്ട് ഗ്രില്ലിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അത് മുമ്പത്തേതിനേക്കാള്‍ വീതിയും താഴ്ന്നതുമാണ്. ക്രോമിലെ കേന്ദ്ര ഘടകത്തോടുകൂടിയ ഒരു പുതിയ സിംഗിള്‍-ഫ്രെയിം ഡിസൈനും ആഢംബര സെഡാന് ലഭിക്കുന്നുണ്ട്. കൂടാതെ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പറും 5 സീരീസ് ഫെയ്സ്ലിഫ്റ്റിനെ കൂടുതല്‍ മോഡേണ്‍ ആകാന്‍ സഹായിച്ചിട്ടുണ്ട്.
പുതിയ ഹെഡ്ലൈറ്റുകള്‍ക്കൊപ്പം വലിയ ഗ്രില്‍ ജെല്ലുകള്‍, ഉയര്‍ന്ന വേരിയന്റുകളില്‍ ബിഎംഡബ്ല്യുവിന്റെ ലേസര്‍ലൈറ്റ് സാങ്കേതികവിദ്യ എന്നിവയും വാഹനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.ഹെഡ്ലൈറ്റുകള്‍ക്ക് ക്വാഡ് എല്‍ഇഡി ബീമുകള്‍, എല്‍ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ 5 സീരീസിന് സഹായിച്ചിട്ടുണ്ട്.ഏറ്റവും പുതിയ 3 സീരീസിലുള്ള ഡിസൈനിന് സമാനമായി ഫെയ്സ്ലിഫ്റ്റിന് കൂടുതല്‍ ഘടനാപരമായ ടെയില്‍-ലൈറ്റുകളും ലഭ്യമാണ്്.
പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ ബമ്പറും പുതിയ പതിപ്പിലെ പ്രത്യേകതയാണ്.
5 സീരീസ് ഫെയ്സ്ലിഫ്റ്റിന് ബിഎംഡബ്ല്യുവിന്റെ ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ ഏഴാം തലമുറ പതിപ്പും സ്റ്റാന്‍ഡേര്‍ഡായി 10.3 ഇഞ്ച് സെന്‍ട്രല്‍ ടച്ച്സ്ക്രീനും ലഭിക്കും. കൂടാതെ ഇന്റീരിയര്‍ പരിഷ്ക്കരണം കൂടുതലും ഡാഷ്ബോര്‍ഡിലാണ് കാണാനാവുക. ഫെയ്സ്ലിഫ്റ്റ് മോഡല്‍ പുതിയ ലോവര്‍ ക്ലൈമറ്റ് ഡിസ്പ്ലേയും പരിചയപ്പെടുത്തും. ഒപ്പം പുതുക്കിയ മെറ്റീരിയലുകള്‍ക്കും ഗ്ലോസ് ബ്ലാക്ക് സെന്റര്‍ കണ്‍സോള്‍ വിശദാംശങ്ങളും ശ്രദ്ധേയമാകും. എന്‍ട്രി ലെവല്‍ മോഡലുകള്‍ക്ക് മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഢംബര സെഡാനെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും നിലവിലെ മോഡലിന്റെ എഞ്ചിന് ഓപ്ഷനുകള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സാധ്യത. 5 സീരീസ് 530i വേരിയന്റില്‍ 2.0 ലിറ്റര്‍ പെട്രോളായിരിക്കും ഇടംപിടിക്കുക.5 സീരീസ് 520റ മോഡലിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് തുടിപ്പേകുമ്പോള് 520റ പതിപ്പ് 3.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റും അണിനിരത്തും. എല്ലാ മോഡലുകളിലുംഎട്ട് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും.
Read more:https://exposekerala.com/lamborghini-aventador-ultimae/
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwC