പായസത്തിന് ബോളി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.


Spread the love

ബോളി ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. തെക്കന്‍ കേരള സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു മധുര പലഹാരമാണ് ബോളി. സേമിയ പായസത്തോടൊപ്പമോ, പാൽപായസത്തോടൊപ്പമോ വിളമ്പുന്ന ബോളി എല്ലാവരെയും ആകര്‍ഷിക്കുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ്. പ്രത്യേകിച്ചും കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണിത്.

ബോളി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

കടലപരിപ്പ് – 1 കപ്പ്
മൈദ – 2 കപ്പ്
പഞ്ചസാര – 1 കപ്പ്
നല്ലെണ്ണ – ½ കപ്പ്
നെയ്യ് – ആവശ്യത്തിന്
ഏലക്ക പൊടി – 1 ടീസ്പൂണ്‍
മഞ്ഞൾ പൊടി / ഫുഡ്‌ കളർ (മഞ്ഞ ) – ഒരുനുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു കപ്പ്‌ പരിപ്പ് വെള്ളത്തില്‍ മുങ്ങികിടക്കത്തക്കവിധം വേവിച്ചെടുക്കുക. നല്ല വെന്ത ശേഷം വെള്ളം ഊറ്റികളയുക. വേവിച്ചെടുത്ത കടലപരിപ്പിലേക്ക് ഏലക്ക പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത് നല്ലതുപോലെ കുഴച്ച് ഒരുവിധം കട്ടിയാക്കി എടുക്കുക. അതിനുശേഷം ഇതിനെ മിക്സിയില്‍ ഇട്ട് നല്ലപോലെ അരച്ചെടുക്കുക.

അടുത്തതായി 2 കപ്പ്‌ മൈദ പാകത്തിന് വെള്ളവും ചേർത്ത് ചപ്പാത്തിമാവിന്റെ പരുവത്തിൽ കുഴച്ചെടുക്കണം. ആവശ്യത്തിന് നല്ലെണ്ണ തൂകി വളരെ മൃദുവാകുന്നതുവരെ കുഴയ്ക്കുക. എത്ര നന്നായി കുഴയ്ക്കുന്നുവോ, ബോളി അത്രയും മൃതുവാകും. കുഴച്ച മാവ് 3 മണിക്കൂർ നേരം ഒരു പത്രത്തിൽ നല്ലെണ്ണ ഒഴിച്ച് അതിലേക്ക് മുങ്ങിക്കിടക്കുന്ന രീതിയിൽ അടച്ചുവയ്ക്കുക. മൂന്നു മണിക്കൂറിനു ശേഷം നല്ലെണ്ണയിൽനിന്ന് കുഴച്ച മാവ് പുറത്തേക്ക് എടുക്കുക. ശേഷം ഒരു പോലെ മാവിലും, പരിപ്പുമിശ്രിതത്തിലും (വലിയ നാരങ്ങ വലുപ്പത്തിൽ) ഉരുളകള്‍ ഉണ്ടാക്കിയെടുക്കുക. ഇനി, കുഴച്ചുവച്ചിരിക്കുന്ന മൈദമാവിൽ നിന്ന് ഒരു ഉരുള എടുത്ത് പകുതിയോളം പരത്തുക. കടലപ്പരിപ്പ് മിശ്രിതത്തിൽ നിന്ന് ഇതേ വലുപ്പത്തിലുള്ള ഒരു ഉരുള എടുത്ത് മാവ് പരത്തിയതിന്റെ മദ്യത്തിൽ വയ്ക്കുക. ശേഷം മാവ് കൊണ്ട് ഈ ഉരുളയെ പൊതിയുക. എന്നിട്ട് നന്നായി പരത്തുക. എത്രത്തോളം നേര്‍മ്മയായി പരത്താമോ അത്തരത്തില്‍ പരത്തി ദോശക്കല്ലില്‍ നെയ്യ് തടവി രണ്ടുവശവും ഒരുപോലെ മൊരിച്ചെടുക്കുക. സ്വാദിഷ്ടമായ ബോളി തയ്യാർ!!!!! ഒന്നു പരീക്ഷിച്ചുനോക്കൂ….സദ്യയ്ക്ക് ഇനി ബോളി വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം……

മറ്റൊരു രുചികൂട്ടായ കിണ്ണത്തപ്പം എങ്ങനെ തയ്യാറാക്കും എന്ന് അറിയാൻ ഈ ലിങ്ക് ക്ലിക് ചെയ്യു.
രുചിയൂറും കിണ്ണത്തപ്പം

ഈ രുചിക്കൂട്ട് നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close