ബോളീവിയൻ പ്രസിഡന്റിന് കോവിഡ് ബാധ സ്ഥിതീകരിച്ചു.


Spread the love

ബ്രസീലിയൻ പ്രസിഡന്റ്‌ ജയ്ർ ബോൾസെനാരോയ്ക്ക് ശേഷം വീണ്ടും ദിവസങ്ങൾക്കുള്ളിൽ മറ്റൊരു ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിലെ പ്രസിഡന്റ് ജീനൈൻ അനസിനു കോവിഡ് രോഗ ബാധ സ്ഥിതീകരിച്ചു. ബൊളീവിയയിലെ ഇടക്കാല പ്രസിഡന്റ്‌ ആണ് ജീനൈൻ അനസ്. ട്വിറ്ററിലൂടെ ആണ് ജീനൈൻ രോഗ വിവരം പങ്കുവെച്ചത്. ട്വീറ്റിനൊപ്പം ഉണ്ടായിരുന്ന വീഡിയോ സന്ദേശത്തിൽ തന്നെ 14 ദിവസം ക്വാറന്റൈനിൽ ഇരിക്കുമെന്നും, അതിനു ശേഷം പരിശോധന നടത്തുമെന്നും അറിയിച്ചു. എന്നാൽ ക്വാറന്റൈനിൽ ഇരുന്ന് കോവിഡിനെതിരെ പോരാടും എന്ന് ജീനൈൻ കൂട്ടിച്ചേർത്തു. അടുത്തിടെ ജീനൈനിന്റെ മന്ത്രിസഭയിലെ 4 അംഗങ്ങൾക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലായിരുന്നു എല്ലാവർക്കും കോവിഡ് പരിശോധന നടത്തിയത്.
വരുന്ന രണ്ടു മാസത്തിനുള്ളിൽ ബോളീവിയ മറ്റൊരു പൊതു തിരഞ്ഞെടുപ്പ് നേരിടാൻ ഇരിക്കെയാണ് ഇടക്കാല പ്രസിഡന്റായ ജീനൈനിന് രോഗബാധ ഉണ്ടായത്. കോവിഡ് മഹാമാരി അതിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു പൊതു തിരഞ്ഞെടുപ്പിന് ബോളീവിയ സാക്ഷ്യം വഹിക്കാൻ ഇരിക്കുന്നത്. 11 മില്യൺ ജനങ്ങളോളം ഉള്ള രാജ്യത്ത് ഏകദേശം 43000 പേർക്ക് കോവിഡ് ബാധ സ്ഥിതീകരിക്കുകയും, 1500 ഓളം മരണങ്ങളും ബൊളീവിയയിൽ ഇത് വരെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
മുൻ പ്രസിഡന്റ്‌ ഇവോ മൊറേൽസ് രാജി വെച്ചതിനെത്തുടർന്നാണ് 53 കാരിയായ ജീനൈൻ അനസ് ഇടക്കാല പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റത്. മോറേൽസിന്റെ പുനർതിരഞ്ഞെടുപ്പിനെ തുടർന്ന് ഉണ്ടായ വിവാദങ്ങളും, അസ്വസ്ഥതകളും മൂലം അദ്ദേഹം രാജി വെച്ചു രാജ്യം വിട്ടിരുന്നു. മൊറേൽസ് തുടർച്ചയായി നാലാം തവണയും മത്സരിച്ചിരുന്നു. എന്നാൽ ഭരണഘടന പ്രകാരം ഒരു പ്രസിഡന്റിനു രണ്ട് തവണ മാത്രമേ മത്സരിക്കാൻ ആകുകയുള്ളു എന്ന വസ്തുത ആണ് വിവാദങ്ങൾക്ക് മുഖ്യ കാരണം.

Ad Widget
Ad Widget

Recommended For You

About the Author: admin

Close