ചെങ്കടലില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി…


Spread the love

ഇപ്പോള്‍ പ്രസവം നടക്കാന്‍ പലവഴികളും യുവതികള്‍ സ്വീകരിക്കാറുണ്ട്. ആശുപത്രിയിലെ ലേബര്‍ റൂമില്‍ വേദന കടിച്ചമര്‍ത്തി നഴ്‌സുമാരുടെ സഹായത്താലും ഭര്‍ത്താവിനൊപ്പവും വെള്ളത്തിലുമെല്ലാം സ്ത്രീകള്‍ ഇന്ന് പ്രസവിക്കുന്നു. എന്നാല്‍ ചെങ്കടലില്‍ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുകയാണ് ഒരു യുവതി. ഈജിപ്തിലെ ചെങ്കടലിലാണ് റഷ്യന്‍ വിനോദസഞ്ചാരിയായ യുവതി പ്രസവിച്ചത്.
പൂര്‍ണഗര്‍ഭിണിയായ റഷ്യന്‍ യുവതി വാട്ടര്‍ ബെര്‍ത്ത് സൗകര്യത്തിന് വേണ്ടിയാണ് ഭര്‍ത്താവിനൊപ്പം ഈജിപ്തിലെ റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ടിന് സമീപമുള്ള കടലില്‍ കുളിക്കാന്‍ പോയപ്പോഴാണ് യുവതിക്ക് പ്രസവ വേദന വന്നത്. കുട്ടിയുടെ പിതാവും ഡോക്ടര്‍ എന്ന് തോന്നിക്കുന്ന ഒരു പ്രായമായ ആളുമാണ് യുവതിയെ പ്രസവത്തിന് സഹായിച്ചത്.
ഭര്‍ത്താവാണ് പ്രസവശേഷം പൊക്കിള്‍ കൊടി മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തത്. അല്‍പ്പം കഴിഞ്ഞ് ഇരുവരും ഒരു നീന്തല്‍ കഴിഞ്ഞ ലാഘവത്തോടെ ബീച്ചില്‍ നിന്നും കയറി പോകുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
വാട്ടര്‍ ബര്‍ത്തില്‍ വിദഗ്ദനായ ഒരു പ്രായമായ ഡോക്ടറാണ് യുവതിയെ പ്രസവത്തിനും പിന്നീട് ഭര്‍ത്താവിനെ പ്രസവമെടുക്കാനും സഹായിച്ചത്. ഹാദിയ ഹൊസ്‌നി എന്ന യുവതിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇവരുടെ അപാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയിലിരുന്നാണ് ചിത്രങ്ങളെടുത്തത്. ഇതാണ് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close