
ബ്രെഡ് പിസ കഴിക്കാന്‍ ഇനി പുറത്തുപോകണമെന്നില്ല. ബ്രെഡുണ്ടെങ്കില് പുറത്ത് നിന്നും വാങ്ങി കഴിക്കുന്ന ബ്രഡ് പിസ്സ ഇനി വളരെ എളുപ്പത്തില്‍ തന്നെ വീട്ടുലും ഉണ്ടാക്കാം. അതും വെറും പത്തു മിനിറ്റില്‍ വളരെ കുറച്ച് സാധനങ്ങള്‍ കൊണ്ട്്. ഓവന് ഇല്ലെങ്കില്‍ പോലും സാധാരണ ബ്രെഡ് പിസ്സ വളരെ ഈസിയായി തയ്യാറാക്കാം.
ആവശ്യമായ സാധനങ്ങള്‍
ബ്രഡ്- 8 എണ്ണം
മുട്ട- 3
പാല്- 1/2 കപ്പ്
കാപ്സിക്കം- 1/2 കഷ്ണം
തക്കാളി- 1/2 കഷ്ണം
ടുമാറ്റോ സോസ്- 2 ടീസ്പൂണ്‍
ചില്ലി സോസ്- 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പൊട്ടിച്ച് അതിലേക്ക് പാല്, 1/4 സ്പൂണ്‍ ഉപ്പ്, 1/2 സ്പൂണ്‍ വീതം കുരുമുളക് പൊടി, പഞ്ചസാര, എന്നിവ നന്നായി ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കുക. ഇനി ബ്രഡ് ചെറിയ കഷ്ണങ്ങളാക്കി അതിലേക്ക് തയ്യാറാക്കി വയ്ച്ചിരിക്കുന്ന ഈ മുട്ട മിക്സ് ഒഴിച്ച് ഇളക്കി വെക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ 1/2 സ്പൂണ്‍ ബട്ടര്‍ ചേര്‍ത്ത് അടിയിലും വശങ്ങളിലുമായി പുരട്ടുക. എന്നിട്ട് മിക്സ് ചെയ്ത ബ്രഡ് ഈ പാനിലിട്ട് സ്പൂണ്‍ ഉപയോഗിച്ച് എല്ലാ ഭാഗത്തേക്കും അമര്‍ത്തി വട്ടത്തില്‍ സെറ്റ് ചെയ്യുക. 2 മിനിറ്റ് അടച്ച് വെച്ച് വളരെ ചെറിയ ചൂടില്‍ വേവിച്ച ശേഷം തിരിച്ചിടുന്നതിനു മുന്നേ ഈ ബ്രഡ് പുറത്തെടുത്ത് പാനില്‍ വീണ്ടും ബട്ടര്‍ തടവി നേരത്ത ചൂടായ അടിഭാഗം മുകളില്‍ വരുന്ന രീതിയില്‍ മറിച്ചിടുക. അതിലേക്ക് അരിഞ്ഞ തക്കാളി, കാപ്സിക്കം, എന്നിവ ചേര്‍ത്ത് ആവശ്യത്തിന് ചീസ് കൂടെ ചേര്‍ത്ത് ഒരു 2 മിനിറ്റ് നേരം വളരെ ചെറിയ ചൂടില്‍ വേവിക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ച്ച് കഴിക്കാവുന്നതാണ്.
Read more:https://exposekerala.com/langar-dhal/
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://bit.ly/3jhwCp6