
ക്ലാസ്സിക് ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ ബ്രാൻഡ് ആയ ബി. എസ്. എ മോട്ടോർ സൈക്കിൾസ്, വീണ്ടും വാഹന കമ്പോളത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ലുക്കിലും, പെർഫോമൻസിലും ആഡ്യത്തം തുളുമ്പി, വളരെ വേഗത്തിൽ തന്നെ വാഹന ആരാധകരുടെ നെഞ്ചുകളിലേക്ക് ഇടം പിടിച്ചിരിക്കുക ആണ് ബി. എസ്. എ പുറത്തിറക്കിയ ഏറ്റവും പുതിയ മോട്ടോർ സൈക്കിൾ മോഡൽ ആയ ‘ബി. എസ്. എ ഗോൾഡ് സ്റ്റാർ 650’. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഇരുചക്ര വാഹനങ്ങൾക്ക് ഇടയിലെ സ്റ്റാർ ആയി മാറിയിരിക്കുക ആണ് ബി. എസ്. എ. ഗോൾഡ് സ്റ്റാർ ഇപ്പോൾ.
1950 കാലഘട്ടങ്ങളിലെ വൻ കിട വാഹന ബ്രാന്റുകളിൽ ഒന്ന് ആയിരുന്നു ബി. എസ്. എ. എന്നാൽ പിന്നീട് ആഗോള വാഹന മാർക്കറ്റിലേക്ക് പല വലിയ കമ്പനികളും കടന്ന് വന്നതോടു കൂടി, ബി എസ്. എ പിൻതള്ളപ്പെട്ടു പോകുക ആയിരുന്നു. എന്നാൽ ഇപ്പോൾ ദശാബ്ദങ്ങൾക്ക് ശേഷം, വാഹന മാർക്കറ്റിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുക ആണ് ബി. എസ്. എ. 2021 ഡിസംബർ 4 ന് ആയിരുന്നു ബി. എസ്. എ ഗോൾഡ് സ്റ്റാർ 650 എന്ന കരുത്തന്റെ ലോഞ്ചിങ് നടന്നത്.
യു. കെ യിലെ ബെർമിങ്ഹാമിൽ വെച്ച് ആയിരുന്നു വാഹനത്തിന്റ ലോഞ്ചിങ് പരിപാടികൾ അരങ്ങേറിയത്.
ഡിസൈൻ കൊണ്ടും, കരത്തു കൊണ്ടും ആരാധകരുടെ മനസ്സിലേക്ക് വളരെ പെട്ടന്ന് തന്നെ ഇടം പിടിച്ച ഒരു വാഹനം ആയി ബി. എസ്. എ ഗോൾഡ് സ്റ്റാർ 650 മാറിയിരിക്കുക ആണ്. 650 സി സി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾ എഞ്ചിൻ ആണ് ഈ വാഹനത്തിന് ഉള്ളത്. കൂടാതെ 45 എച്ച്. പി പവറും വാഹനത്തിന് നൽകുന്നു.
ഈ മോട്ടോർ സൈക്കിൾ, 4000 ആർ പി എം ൽ പരമാവധി 55 N M ടോർക് പ്രതിനിധാനം ചെയ്യുന്നു. മണിക്കൂറിൽ 165 കിലോമീറ്റർ ആണ് പ്രസ്തുത വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന വേഗത. 12 ലിറ്റർ ഇന്ധന ടാങ്ക് ഉള്ള ഈ വാഹനത്തിന്റെ മൈലേജ് ആയി കമ്പനി പറയുന്നത് 30 കിലോമീറ്റർ ആണ്. അതായത് ഏകദേശം 350 മുതൽ 360 കിലോമീറ്റർ ദൂരം വരെ ഫുൾ ടാങ്ക് ഇന്ധനത്തിൽ ഈ വാഹനം ഉപയോഗിച്ച് യാത്ര ചെയ്യുവാൻ സാധിക്കുന്നത് ആയിരിക്കും.
ബി. എസ് എ ഗോൾഡ് സ്റ്റാറിന്റെ ഏറ്റവും പ്രധാനം ആയ ആകർഷണ ഘടകം ആണ്, ഇതിന്റെ ഡിസൈൻ. ബി. എസ്. എ പണ്ട് കാലത്ത് പുറത്ത് ഇറക്കിയിരുന്ന മോട്ടോർ സൈക്കിൾ മോഡൽ ആയിരുന്ന ഡി. ബി. ഡി 34 ഗോൾഡ് സ്റ്റാർ എന്ന മോഡലും ആയി വളരെ അധികം സാദൃശ്യം പുതിയ വാഹനം കാണിക്കുന്നു. 213 കിലോഗ്രാം ഭാരം ആണ് ഈ വാഹനത്തിന് ഉള്ളത്. കൂടാതെ 10,000 കിലോമീറ്ററിൽ 1 പ്രാവശ്യം എന്ന രീതിയിൽ ഉള്ള സർവീസിങ് രീതി ആണ് കമ്പനി മുൻപോട്ട് വെയ്ക്കുന്നത്.
ബി. എസ്. എ ഗോൾഡ് സ്റ്റാർ 650 ഇന്ത്യയിലേക്ക് എന്ന് എത്തി ചേരും എന്ന ആശങ്കയിൽ ആണ്, നിലവിൽ ഇവിടുത്തെ വാഹന ആരാധകർ. ഇതിനെ കുറച്ചുള്ള വ്യക്തം ആയ വിവരങ്ങൾ വാഹന നിർമ്മാതാക്കൾ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. പ്രസ്തുത വാഹനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ ഇന്ത്യയിൽ അരങ്ങേറുന്നുണ്ട് എങ്കിലും, വാഹനം വില്പന നടക്കുന്നത് യു. കെ യിൽ ആണ്. ഏകദേശം ഇന്ത്യൻ രൂപ 6 ലക്ഷം ആണ് യു. കെ യിൽ ഇതിന്റെ വില വരുന്നത്. അധികം വൈകാതെ തന്നെ ബി. എസ്. എ ഗോൾഡ് സ്റ്റാർ 650 ഇന്ത്യയിലേക്കും രംഗ പ്രവേശനം നടത്തും എന്ന ശുഭ പ്രതീക്ഷയിൽ ആണ് ഇവിടെ ഉള്ള വാഹന ആരാധകർ.