അതിവേഗം വികസിച്ച ഒരു നെക്സ്റ്റ് ജനറേഷൻ സാങ്കേതികവിദ്യയാണ് ബ്ലോക്ക്ചെയിൻ. ബിസിനസ് പ്രവർത്തനങ്ങളെ സമ്പൂർണമായി ഇത് മാറ്റിമറിക്കുന്നു. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ ഹാക്ക് ചെയ്യാനോ, വിവരങ്ങൾ തട്ടിയെടുക്കാനോ സാധിക്കില്ല എന്നതിനാൽ ഇത് വളരെ സുരക്ഷിതമാണ്. ഇടപാടുകൾ ബ്ലോക്ക്ചെയിനിലെ കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ മുഴുവൻ ശൃംഖലയ്ക്കൊപ്പം വിതരണം ചെയ്യുകയും ഡ്യൂപ്ലിക്കേറ്റ് ചെയ്യുകയും ചെയ്യുന്നു. ബ്ലോക്ക്ചെയിൻ ഗൂഗിൾ ഡോക്സിനോട് സാമ്യമുള്ളതാണെങ്കിലും അൽപം കൂടി സങ്കീർണമാണ്. ബ്ലോക്ക്ചെയിനിൽ ഒരു പുതിയ ഇടപാട് രേഖപ്പെടുത്തുമ്പോൾ അതിന്റെ രേഖകൾ ഓരോ പങ്കാളികളായിട്ടുള്ള ഓരോ ആളുകളുടെയും ലെഡ്ജറിലേക്കും ചേർക്കപ്പെടും. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഇത്രയധികം ജനപ്രീതി നേടിയതിന് ഒരു പ്രധാന കാരണം ഒരു തരം ഡിജിറ്റൽ ലെഡ്ജർ ടെക്നോളജിയാണ്. ഇടപാടുകൾ അഥവാ ട്രാൻസാക്ഷൻസ് കൃത്യമായി രേഖപ്പെടുത്തുകയാണ് ഇത് ചെയ്യുന്നത്. ആരെങ്കിലും ബ്ലോക്ക്ചെയിനിൽ മാറ്റം വരുത്താനോ അഴിമതി കാട്ടാനോ ശ്രമിക്കുകയാണെങ്കിൽ ശൃംഖലയിലെ എല്ലാ ബ്ലോക്കുകളും മാറ്റേണ്ടിവരും. അത് പ്രായോഗികമായി ചെയ്യാൻ സാധിക്കാത്ത കാര്യമാണ്.
ലെഡ്ജറിലെ ഈ ഇടപാടുകൾ ഉടമയുടെ ഡിജിറ്റൽ സിഗ്നേച്ചർ വഴി അംഗീകരിക്കപ്പെട്ടവയാണെന്നത് അവ കൂടുതൽ ആധികാരികമാക്കുന്നു. കൂടാതെ മൊത്തം സിസ്റ്റത്തിൽ എന്തെങ്കിലും കൃത്രിമം കാണിക്കാനുള്ള ശ്രമം നടക്കുന്നുവെങ്കിൽ അത് എളുപ്പത്തിൽ മനസ്സിലാക്കാനും പറ്റും. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളായ എതിരിയം, ബിറ്റ്കോയിൻ എന്നിവ ഇതിനോടകം തന്നെ ജനപ്രീതിയാർജിച്ചിട്ടുണ്ട്. ബ്ലോക്ക്ചെയിൻ രീതിയിൽ നിങ്ങൾക്ക് ഒരു മധ്യസ്ഥൻെറയും സഹായം ആവശ്യമില്ല. ഫിനാൻസ്, സപ്ലൈ ചെയിൻ, ഹെൽത്ത്കെയർ, മാനുഫാക്ചറിംഗ് മുതലായ മേഖലകളിൽ ബ്ലോക്ക്ചെയിൻ ഉൽപ്പന്നങ്ങളായ ബിറ്റ്കോയിനുകളും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത് ഇക്കാരണത്താലാണ്. ഓട്ടോമേറ്റഡ്, ഫാസ്റ്റ് പ്രോസസ്സിംങ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ ഈ സാങ്കേതികവിദ്യയിൽ പ്രോഗ്രാം ചെയ്ത് വെക്കാവുന്നതാണ്. ട്രിഗർ മാനദണ്ഡങ്ങൾ പാലിച്ചുകഴിഞ്ഞാൽ വിവിധ പ്രവർത്തനങ്ങളും ഇവന്റുകളും സ്വയം തന്നെ നിർവഹിക്കാൻ സാധിക്കും. മൂന്നാം കക്ഷിയിൽ നിന്നുള്ള ഒരു ഇടപെടലും ഇല്ലാത്തതിനാൽ പ്രോസസ്സിംഗ് വേഗത്തിലും എല്ലാ സമയവും നടക്കുകയും ചെയ്യുന്നു.
Read also…. ഡി.എസ്.എൽ.ആർ ക്യാമറകളുടെ ഉത്പാദനം നിർത്താൻ ഒരുങ്ങി നിക്കോൺ.